വ്യാജ കൊറിയർ തട്ടിപ്പ്; അഭിഭാഷകയ്ക്ക് നഷ്ടമായത് 15 ലക്ഷം

CYBER ONLINE CRIME

ബെംഗളൂരു : വ്യാജ കൂറിയർതട്ടിപ്പിൽ അഭിഭാഷകയ്ക്ക് 15 ലക്ഷം രൂപ നഷ്ടപ്പെട്ടു.

29-കാരിയായ അഭിഭാഷകയാണ് ബെംഗളൂരു ഈസ്റ്റ് സൈബർ ക്രൈം പോലീസിൽ പരാതി നൽകിയത്.

അഭിഭാഷകയുടെ പേരിൽവന്ന പാഴ്‌സലിൽ എം.ഡി.എം.എ. ഉണ്ടെന്ന് അറിയിച്ച് ഫോൺ വിളിച്ചായിരുന്നു തട്ടിപ്പ്.

മുംബൈ പോലീസിൽനിന്നാണെന്ന് പറഞ്ഞായിരുന്നു ഫോൺ.

തായ്‌ലാൻഡിൽനിന്ന് വന്ന പാഴ്‌സലിൽ 140 ഗ്രാം ലഹരിമരുന്നുണ്ടെന്നാണ് പറഞ്ഞത്.

  ഐപിഎൽ കിരീടം; വിരാട് കോഹ്‌ലിയുടെയും അനുഷ്കയുടെയും നൃത്താഘോഷം, വീഡിയോ വൈറൽ

തുടർന്ന് ഫോൺ സി.ബി.ഐ. ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയ ആൾക്ക് കൈമാറി.

യുവതിക്കെതിരേ മനുഷ്യക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ, മോഷണക്കേസുകളുണ്ടെന്ന് പറഞ്ഞു. തുടർന്ന് അന്വേഷണത്തിന്റെ ഭാഗമായി വീഡിയോ കോളിലൂടെ ചോദ്യംചെയ്യൽ ആരംഭിച്ചു.

അന്വേഷണത്തിന്റെപേരിൽ തട്ടിപ്പ് സംഘം യുവതിയോട് വിവസ്ത്രയാകാൻ ആവശ്യപ്പെട്ടെന്നും പരാതിയിൽ പറഞ്ഞു. ഇതിനിടെ 15 ലക്ഷം രൂപ സംഘം തട്ടിയെടുക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഫുട്പാത്തുകളുടെ ടിൻഡർ' ആപ്പുമായി ബെംഗളൂരുവിലെ കൗമാരക്കാരൻ; ആപ്പ് നിർമിച്ചത് ഇക്കാര്യം അറിയാൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബക്രീദ് സപെഷ്യൽ: ബെംഗളൂരുവിൽ ആടുകളുടെ വില കുതിച്ചുയരുന്നു; ഗതാഗതച്ചെലവ് വർദ്ധിച്ചെന്ന് വ്യാപാരികൾ
[masterslider id="10"]

Related posts