വ്യവസായി കൃഷ്ണ യാദവിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി സന്തോഷ് അറസ്റ്റിൽ

ബെംഗളൂരു: വ്യവസായി കൃഷ്ണ യാദവിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി സന്തോഷിനെ യലഹങ്ക പൊലീസ് അറസ്റ്റ് ചെയ്തു.

കൊലപാതകം നടന്ന ദിവസം സന്തോഷും കൃഷ്ണ യാദവും ഒരുമിച്ച് കാറിൽ യാത്ര ചെയ്യുകയായിരുന്നു.

ഈ സമയം സന്തോഷിൻ്റെ ഭാര്യയെ കൃഷ്ണ യാദവ് അസഭ്യവാക്കുകൊണ്ട് അധിക്ഷേപിച്ചു. ഭാര്യയെ അത്തരത്തിൽ മോശമായി ചിത്രീകരിച്ചതിൽ ശകാരിച്ചതിൽ സന്തോഷ് ദേഷ്യപ്പെട്ടു.

കൃഷ്ണ യാദവും സന്തോഷും തമ്മിലുള്ള വാക്കുതർക്കം രൂക്ഷമായതോടെ സന്തോഷ് കാറിൽ നിന്ന് സ്ക്രൂഡ്രൈവർ എടുത്ത് കൃഷ്ണ യാദവിനെ വിവേചനരഹിതമായി കുത്തുകയായിരുന്നു.

പെട്ടെന്നുള്ള ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ സന്തോഷ് കഴിയാതെ കൃഷ്ണൻ രക്തം വാർന്നു സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

കൊലപാതകത്തിന് ശേഷം ബാഗലൂർ ക്രോസിന് സമീപം കാർ ഉപേക്ഷിച്ച് സന്തോഷ് രക്ഷപ്പെട്ടു. നിലവിൽ യലഹങ്ക പൊലീസ് പ്രതി സന്തോഷിനെ അറസ്റ്റ് ചെയ്ത് അന്വേഷണം തുടരുകയാണ്.

  റെസ്റ്റോറന്റുകൾ തോൽക്കുന്നിടം; ബെംഗളൂരുവിലെ വീടുകളിൽ ഒളിച്ചിരിക്കുന്ന ആ 'രുചിരഹസ്യങ്ങൾ'

റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുകയായിരുന്നു കൃഷ്ണ യാദവ്. ഈ സമയത്താണ് സന്തോഷ് കുമാറിനെ പരിചയപ്പെട്ടത്.

കൊലപാതകം നടന്ന ചൊവ്വാഴ്ച രാത്രി കൃഷ്ണ യാദവ് സന്തോഷിനെ മദ്യപിക്കാൻ വിളിച്ചിരുന്നു. സന്തോഷ് കുമാറിന്റെ ബിസിനസ്സിൽ പണം നിക്ഷേപിക്കാമെന്നും ഇതിന് പ്രത്യുപകാരമായി, എന്നോട് സഹകരിക്കാൻ നിങ്ങളുടെ ഭാര്യയോട് ആവശ്യപ്പെടണമെന്നും കൃഷ്ണ യാദവ് പറഞ്ഞതോടെ ഭാര്യയുടെ മേൽ നോട്ടം വെച്ച കൃഷ്ണ യാദവിനോട് ദേഷ്യപ്പെട്ട സന്തോഷ് കഴുത്തിലും നെഞ്ചിലും ആഞ്ഞു കുത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു.

മാർച്ച് 12 നാണ് ബെല്ലാരി റോഡിൽ ബാഗലൂർ ക്രോസിന് സമീപം കാറിൽ മൃതദേഹം കണ്ടെത്തിയത് .

റോഡരികിൽ നിർത്തിയിട്ടിരുന്ന വെള്ള എസ്‌യുവിയിൽ മൃതദേഹം കണ്ട നാട്ടുകാർ ഉടൻ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

  5 മിനിറ്റിൽ മെട്രോ വരും! മഞ്ഞ ലൈനിൽ പതിനാലാമത് ട്രെയിനും ബെംഗളൂരുവിലെത്തി

യലഹങ്ക പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ കൊല്ലപ്പെട്ടത് കൃഷ്ണ യാദവാണെന്ന് കണ്ടെത്തി.

റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ കൃഷ്ണ യാദവ് ജോലിക്കായി വീടുവിട്ടിറങ്ങിയതായിരുന്നു. എന്നാൽ വീട്ടിൽ തിരിച്ചെത്തിയില്ല.

മാർച്ച് 11ന് രാത്രി മുതൽ കാണാതായ കൃഷ്ണയെ പിറ്റേന്ന് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.

വെങ്കിടല, കൊഗിലുവിക്ക് സമീപം കൃഷ്ണ യാദവ് ഓഫീസ് തുറന്നിരുന്നു. കൃഷ്ണ യാദവിൻ്റെ കുടുംബം വർഷങ്ങളായി യലഹങ്കയിൽ സ്ഥിരതാമസമാക്കിയിരുന്നു.

ഓഫീസ് മീറ്റിങ്ങിനായി വീട്ടിൽ നിന്ന് ഇറങ്ങിയ കൃഷ്ണ യാദവാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്.

ശരീരത്തിൽ മുറിവുകൾ കണ്ടെത്തിയതോടെ സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

ഈ അന്വേശണമാണ് ഇപ്പോൾ പ്രതി സന്തോഷിന്റെ അറസ്റ്റിൽ എത്തി നിൽക്കുന്നത് .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ തെരുവ് കച്ചവടക്കാർ ഇന്ന് സമ്പൂർണ്ണ പണിമുടക്കിലേക്ക്; ഫ്രീഡം പാർക്കിൽ വൻ റാലി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts