വിദ്യാർഥികളില്ല; 24 വർഷം പഴക്കമുള്ള നഗരത്തിലെ പ്രമുഖ ജേണലിസം ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനം അവസാനിപ്പിച്ചു

ബെംഗളൂരു : പ്രമുഖ ജേണലിസം പഠനസ്ഥാപനമായ ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്ഓഫ് ജേണലിസം ആൻഡ് ന്യൂ മീഡിയ പ്രവർത്തനം അവസാനിപ്പിച്ചു.

ഈ വർഷം ജേണലിസം കോഴ്‌സിന് പഠിക്കാൻ വേണ്ടത്ര വിദ്യാർഥികളെത്താത്തതിനെത്തുടർന്നാണിത്.

ജേണലിസം കോഴ്‌സ് ഇനി നടത്തുന്നില്ലെന്ന് കാണിച്ച് ഇത്തവണ കോഴ്‌സിന് ചേർന്ന വിദ്യാർഥികൾക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഇ മെയിൽ സന്ദേശമയച്ചു.

  പ്രധാനമന്ത്രിയുടെ ഒരൊറ്റ പ്രസ്താവന; ഐടി ഹബ്ബിലെ കെട്ടിട നിർമ്മാതാക്കൾക്ക് ലക്ഷങ്ങളുടെ നഷ്ടം.

ഇവർ അടച്ച ഫീസ് തിരിച്ചടക്കാൻ ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങൾ ആവശ്യപ്പെടുകയും ചെയ്തു. പത്ത് ദിവസത്തിനകം പണം തിരിച്ചുനൽകുമെന്നാണ് വാഗ്ദാനം.

ജൂലായ് 22-ന് പുതിയ ബാച്ചുകൾ ആരംഭിക്കാനിരുന്നതായിരുന്നു.

പ്രിന്റ്, ബ്രോഡ്കാസ്റ്റ്, മൾട്ടി മീഡിയ ജേണലിസം എന്നിവയിൽ അണ്ടർഗ്രാജുവേറ്റ്, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്‌സുകളാണ് ഇൻസ്റ്റിയൂട്ടിൽ നൽകിവന്നത്. 24 വർഷം പഴക്കമുള്ള ഇൻസ്റ്റിറ്റ്യൂട്ടാണിത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു സ്ഫോടനക്കേസ്: മലപ്പുറം സ്വദേശിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts