ത്യാ​ഗത്തിന്റെ സ്മരണകളുണർത്തി ഇന്ന് ബലി പെരുന്നാൾ; നഗരത്തിൽ ഗതാഗതനിയന്ത്രണം; വിശദാംശങ്ങൾ

ബെംഗളൂരു : ത്യാഗ സ്മരണകൾ പങ്കുവച്ച് വിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കുകയാണ്.

ബലി കർമ്മങ്ങൾ ഉൾപ്പെടെയുള്ള ചടങ്ങുകൾക്കൊപ്പം ബന്ധു വീടുകളിലെ സന്ദർശനവും സൗഹൃദം പങ്കുവെക്കലുമൊക്കെയായി വിശ്വാസികൾ ആഘോഷത്തിന്റെ നിറവിലാണ്.

പള്ളികളൊക്കെ പെരുന്നാൾ നമസ്കാരത്തിനായി ഒരുങ്ങി കഴിഞ്ഞു.

ബക്രീദിനോടനുബന്ധിച്ച് നഗരത്തിന്റെ ചിലഭാഗങ്ങളിൽ ട്രാഫിക് പോലീസ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. രാവിലെ ആറുമുതൽ പ്രാർഥനാച്ചടങ്ങുകൾ കഴിയുന്നതുവരെയാണ് നിയന്ത്രണം.

മൈസൂരു റോഡ് ബി.ബി. ജങ്ഷൻ, ബി.ബി.എം.പി. ഗ്രൗണ്ട് എന്നിവിടങ്ങളിൽ വിശ്വാസികൾ പ്രാർഥനയ്ക്കായി ഒത്തുകൂടുന്നതിനാൽ ഈഭാഗത്ത് ഗതാഗതനിയന്ത്രണമുണ്ടാകും.

  ബെംഗളൂരു നിവാസികൾ സൂക്ഷിക്കുക! അടുത്ത 3 ദിവസത്തേക്ക് നഗരത്തിൽ മഴയോടൊപ്പം ശക്തമായ കാറ്റിന് സാധ്യത

മൈസൂരു റോഡ് ടോൾ ഗേറ്റ് ജങ്ഷൻ-ബി.ബി. ജങ്ഷൻ, ടൗൺ ഹാൾ-മൈസൂരു റോഡ് (ബി.ജി.എസ്. മേൽപ്പാലം) എന്നിവിടങ്ങളിലാകും ഗതാഗതനിയന്ത്രണം.

പകരം യാത്രക്കാർക്ക് കിംകോ ജങ്ഷൻവഴിയോ ബി.ജി.എസ്. മേൽപ്പാലത്തിന് അടിയിലെ സർവീസ് റോഡുവഴിയോ പോകാം.

ബെന്നാർഘട്ട റോഡിൽ ഗുരപ്പനപാളയയിൽ സാഗർ ഹോസ്പിറ്റൽ ജങ്ഷൻമുതൽ ഗുരപ്പനപാളയ ജങ്ഷനിലേക്കുള്ള വാഹനഗതാഗതം നിരോധിച്ചു.

ജി.ഡി. മാര ജങ്ഷൻ-ഗുരപ്പനപാളയ ജങ്ഷൻ, റെഡ്ഡി ഹോസ്പിറ്റൽ ജങ്ഷൻ-ഗുരപ്പനപാളയ ജങ്ഷൻ എന്നിവിടങ്ങളിലും ഗതാഗതം നിരോധിച്ചു.

  മഴക്കമ്മി; കെ.ആർ.എസ് ജലനിരപ്പ് 81 അടി താഴ്ന്നു, തമിഴ്‌നാടിന് വെള്ളം തുറന്നുവിടുന്നത് വെല്ലുവിളിയായി

വാഹനങ്ങൾക്ക് സ്വാഗത് ജങ്ഷൻ, ഈസ്റ്റ് എൻഡ് ജങ്ഷൻ, 28 മെയിൻ റോഡ് ജങ്ഷൻ എന്നിവിടങ്ങളിൽനിന്ന് ഡെൽമിയ ജങ്ഷൻ, ജി.ഡി. മാര ജങ്ഷൻ എന്നീ ഭാഗങ്ങളിലേക്കുപോകാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോകത്തിലെ ഏറ്റവും വിലകൂടിയ മിയാസാക്കി വരെ ലാൽബാഗിലേക്ക്; മാമ്പഴ പ്രേമികൾക്കായി ഒരുങ്ങുന്ന ആ സർപ്രൈസ്!
[masterslider id="10"]

Related posts