കോവിഡ്, കർഫ്യൂ… ഒന്നിനും തളർത്താൻ കഴിയാത്ത വീര്യം… പുതുവൽസരത്തലേന്ന് നഗരം കുടിച്ച് തീർത്തത് 48 കോടിയുടെ മദ്യം; കഴിഞ്ഞ വർഷത്തേക്കാൾ നേരിയ കുറവ്.

ബെംഗളൂരു : കോവിഡ് , ലോക്ക് ഡൗൺ ,സാമ്പത്തിക ബുദ്ധിമുട്ട് ,നഗരത്തിലെ നിരോധനാജ്ഞ ഇതൊന്നും മദ്യ ഉപഭോഗത്തെ ഒരു തരത്തിലും ബാധിക്കുന്നില്ല എന്നതാണ് ഏറ്റവും പുതിയ കണക്കുകൾ കാണിക്കുന്നത്.

പുതുവത്സരത്തേലേന്ന് ബെംഗളൂരുവിൽ വിറ്റഴിഞ്ഞത് 48.28 കോടിയുടെ മദ്യം.

ആഘോഷങ്ങൾക്ക് ഒരു നിയന്ത്രണവുമില്ലാതിരുന്ന കഴിഞ്ഞ വർഷം പുതുവത്സരത്തലേന്ന് 49.89 കോടിയുടെ മദ്യമായിരുന്നു നഗരത്തിൽ വിറ്റത്.

  ബെംഗളൂരു എന്നെ ചതിച്ചു'; പൊട്ടിക്കരഞ്ഞ് നടി പരുൾ ഗുലാത്തിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ

അതുമായി തട്ടിച്ച് നോക്കുമ്പോൾ ഇത്തവണ നേരിയ വ്യത്യാസം മാത്രമാണുണ്ടായത്.

നഗരത്തിൽ നിരോധനാജ്ഞ ഉണ്ടായിരുന്നില്ലെങ്കിൽ മദ്യ ഉപഭോഗം പുതിയ ഉയരങ്ങൾ താണ്ടിയേനെ.

എക്സൈസ് വകുപ്പിന്റെ കണക്കനുസരിച്ച് സംസ്ഥാനത്തൊട്ടാകെ വിറ്റഴിഞ്ഞത് 67.5 മദ്യമാണ്.

ഡിസംബർ മാസത്തിൽ ആകെ 519 കോടിയുടെ മദ്യമാണ് സംസ്ഥാനത്ത് ആകെ വിറ്റത്.

നാലുവർഷത്തിനിടെയുള്ള ഡിസംബർ മാസത്തിലെ ഏറ്റവും ഉയർന്ന മദ്യവിൽപ്പനയാണിതെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു.

പുതുവത്സരത്തോടനുബന്ധിച്ച് ബാറുകളിലും പബ്ബുകളിലും സാധാരണ പ്രവർത്തനം അനുവദിച്ചിരുന്നു, എന്നാൽ പ്രത്യേകം പാർട്ടികൾ നടത്താൻ അനുമതിയുണ്ടായിരുന്നില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി കാത്തിരിപ്പില്ല; ബിഎംടിസിയിൽ വരുന്നു അപ്രതീക്ഷിത മാറ്റങ്ങൾ, വഴിയൊരുങ്ങി ഇ-വിപ്ലവത്തിന്! പുതിയ റൂട്ടുകൾ ഇവ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിന്റെ പ്രിയപ്പെട്ട ‘സ്നേക്ക് അനീസ്’ അന്തരിച്ചു; വിടവാങ്ങിയത് നാല് പതിറ്റാണ്ടോളം നഗരത്തെ കാത്ത പ്രശസ്ത വന്യജീവി സംരക്ഷകൻ
[masterslider id="10"]

Related posts