ഭാഗ്യമുണ്ടാകാൻ ജ്യോൽസ്യന്റെ നിർദേശപ്രകാരം നക്ഷത്ര ആമകളെ വീട്ടിൽസൂക്ഷിച്ചു; മൂന്നുപേർ ബെംഗളൂരു പോലീസിന്റെ പിടിയിൽ

ബെംഗളൂരു : ഭാഗ്യമുണ്ടാകാൻ നക്ഷത്ര ആമകളെ വീട്ടിൽസൂക്ഷിച്ച മൂന്നുപേരെ ബെംഗളൂരു പോലീസിന്റെ സി.ഐ.ഡി. വിഭാഗം പിടികൂടി.

കോറമംഗല സ്വദേശികളായ ബാലാജി, റൂഹി ഓംപ്രകാശ്, കാർത്തിക് എന്നിവരാണ് പിടിയിലായത്.

ബാലാജിയുടെയും റൂഹിയുടെയും വീട്ടിൽ രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് എട്ട് നക്ഷത്ര ആമകളെ കണ്ടെത്തിയത്.

  വാക്കുപാലിച്ച് വിജയ്; ആദ്യ ഒപ്പിൽ തമിഴകത്തിന് 200 യൂണിറ്റ് സൗജന്യ വൈദ്യുതി

പ്രദേശവാസിയായ ഒരു ജ്യോത്സ്യന്റെ നിർദേശപ്രകാരമാണ് ആമകളെ വാങ്ങിയതെന്നാണ് ഇവർ നൽകിയ മൊഴി.

ഇവർക്ക് ആമകളെ കൈമാറിയയാളാണ് കാർത്തിക്. വളർത്തുമൃഗങ്ങളെ വിൽക്കുന്ന കട നടത്തിവരുകയാണ് ഇയാൾ.

ഇയാളുടെ കടയിൽ നടത്തിയ പരിശോധനയിൽ നാല് നക്ഷത്ര ആമകളെക്കൂടി കണ്ടെത്തിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts