കൈയ്യിൽ കുടയുമായി ബസ് ഓടിച്ച് ഡ്രൈവർ

ബെംഗളൂരു : സംസ്ഥാനത്ത് മഴ തുടരുന്നു. മഴയെത്തുടർന്ന് പലയിടങ്ങളിലും പല നാശനഷ്ടങ്ങൾ ഉണ്ടാവുകയും പലർക്കും മരണവും പരിക്കുകളും സംഭവിക്കുകയും ചെയ്തു.

അതിനിടെ ധാർവാഡിലെ കനത്ത മഴയെത്തുടർന്ന് ട്രാൻസ്പോർട്ട് ബസ് വെള്ളം ചോർന്നൊലിക്കുന്ന ദൃശ്യമാണ് ഇപ്പോൾ ചർച്ചാവിഷയം ആകുന്നത്, ഒരു ഡ്രൈവർ ഒരു കൈയിൽ കുടയും മറുകൈ ഉപയോഗിച്ച് ബസ് ഓടിക്കുകയായിരുന്നു.

  കൃഷിയിൽ മികച്ച ഭാവി കെട്ടിപ്പടുക്കാൻ ന​ഗരത്തിലെ ഐ.ടി ജോലി ഉപേക്ഷിച്ച യുവാവ് കൃഷിയിടത്തിൽ മിന്നലേറ്റ് മരിച്ചു

ധാർവാഡ് താലൂക്കിലെ ഉപ്പിൻ ബെറ്റഗേരി ഗ്രാമത്തിലേക്ക് പോകുന്ന ട്രാൻസ്പോർട്ട് ബസാണിത്, കനത്ത മഴയിൽ ബസിലെ എല്ലായിടത്തും വെള്ളം ചോർന്നിട്ടുണ്ട്.

മഴയിൽ നിന്ന് രക്ഷനേടാൻ കുട ചൂടിയാണ് ഡ്രൈവർ ബസ് ഓടിച്ചത്. ഈ വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. ഡ്രൈവർ കുട പിടിക്കുന്ന ദൃശ്യം ഓപ്പറേറ്റർ വീഡിയോയിൽ പകർത്തിയതായി പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത മഴയിലും കൈവിടാതെ മനുഷ്യത്വം; ഭിന്നശേഷിക്കാരനായ യുവാവിനെ തോളിലേറ്റി റോഡ് മുറിച്ചുകടത്തി നഗരത്തിലെ പോലീസ് കോൺസ്റ്റബിൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us