നടി പറ്റിച്ചു…! വണ്‍, ടൂ, ത്രീ…. ക്യാമറാമാന്‍ കുളത്തിലേക്ക്.

മലയാളികള്‍ എത്ര കണ്ടാലും ചിരിച്ചു മറിയുന്ന സിനിമാ രംഗമാണ് ചിന്താവിഷ്ടയായ ശ്യാമളയിലെ ശ്രീനിവാസന്‍റെ കഥാപാത്രം പരസ്യസംവിധായകനായി എത്തുമ്പോള്‍ നടത്തുന്ന പൊട്ടത്തരങ്ങള്‍. ആ രംഗത്തിലെ സംഭാഷണങ്ങള്‍ മലയാളികള്‍ക്ക് മനഃപാഠമാണ്. സിനിമയിലെ സംഭാഷണം യഥാര്‍ത്ഥത്തില്‍ തൃശൂരില്‍ സംഭവിച്ചു. പക്ഷേ, ക്ലൈമാക്സിലാണ് ട്വിസ്റ്റ്.

ആര്‍ട്ടിസ്റ്റ് കുളത്തിലേക്ക് ചാടുമ്പോള്‍ ക്യാമറാമാനും കുളത്തിലേക്ക് ചാടണമെന്നാണല്ലോ ശ്രീനിവാസന്‍സ് തിയറി ഓഫ് ഫിലിം മേക്കിംഗ്. പക്ഷേ, തൃശൂരില്‍ പരസ്യചിത്രീകരണത്തിന് എത്തിയ നടി ഈ തിയറി പഠിച്ചിട്ടില്ലെന്ന് തോന്നുന്നു. അതുകൊണ്ട്, കുളത്തിലേക്ക് ക്യാമറാമാന്‍ ചാടിയെങ്കിലും നടി ചാടിയില്ല.

  ജോർജുകുട്ടിയുടെ വരവിന് നിയമതടസ്സമോ? ദൃശ്യം 3 റിലീസ് അനിശ്ചിതത്വത്തിൽ!

ഒരു സൗന്ദര്യസോപ്പിന്‍റെ പരസ്യ ചിത്രീകരണത്തിനിടയിലാണ് രസകരമായ സംഭവങ്ങള്‍ അരങ്ങേറിയത്. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓക്ക് ട്രീ എന്ന പരസ്യകമ്പനിയുടെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് സംഭവം. ചിന്താവിഷ്ടയായ ശ്യാമളയിലെ കോമഡി പരസ്യചിത്രത്തിന് വേണ്ടി പുനരാവിഷ്കരിക്കുന്ന രീതിയിലായിരുന്നു പരസ്യം പ്ലാന്‍ ചെയ്തിരുന്നത്. ചിത്രീകരിക്കേണ്ട രംഗത്തെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ നടിയ്ക്ക് നല്‍കി ഷൂട്ടിംഗിലേക്ക് കടന്നു. വണ്‍, ടൂ, ത്രീ…. ക്യാമറാമാന്‍ കുളത്തിലേക്ക് ചാടി. പക്ഷേ, നടി ചാടിയില്ല. ചാടാന്‍ തയ്യാറായ നടി അവസാന നിമിഷം ചാടുന്നില്ലെന്ന് കൈകൊണ്ട് ആംഗ്യം കാണിച്ചെങ്കിലും ക്യാമറമാന്‍ കുളത്തിലേക്ക് ചാടിക്കഴിഞ്ഞിരുന്നു. നോക്കി നിന്നവരൊക്കെ ചിരിയോ ചിരി.

  അതൊരു ആക്ഷൻ സീൻ പോലുമായിരുന്നില്ല, പക്ഷേ സംഭവിച്ചത്.. ; മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളെക്കുറിച്ച് ടൊവിനോ തോമസ്

കഥ പറഞ്ഞ കഥ ഫെയിം തരുഷിയാണ് ക്യാമറാമാനെ പറ്റിച്ച നടി. തരുഷിയെ വിശ്വസിച്ച് വെള്ളത്തിലേക്ക് എടുത്ത് ചാടിയ ക്യാമറാമാന്‍ സി.ടി കബീറാണ്.  ഗോദ, ആന്‍ മരിയ കലിപ്പിലാണ്, വെളിപാടിന്‍റെ പുസ്തകം തുടങ്ങിയ ചിത്രങ്ങള്‍ക്ക് വേണ്ടി ക്യാമറ ചെയ്ത വിഷ്ണു ശര്‍മയാണ് പരസ്യചിത്രത്തിനായി ക്യാമറ ചലിപ്പിച്ചത്. രാജേഷ് മാധവനും നിര്‍മല്‍ പാലാഴിയുമാണ് തരുഷിക്കൊപ്പം പരസ്യത്തില്‍ അഭിനയിക്കുന്ന മറ്റ് താരങ്ങള്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ വേനൽച്ചൂട് കടുക്കുന്നു; ബേസ്‌മെന്റിലെ ഇവി ചാർജിംഗ്; കാത്തിരിക്കുന്നത് വലിയ അപകടമോ? അറിയേണ്ട കാര്യങ്ങൾ
[masterslider id="10"]

Related posts

Click Here to Follow Us