രാജാജിനഗർ, മല്ലേശ്വരം, വിജയനഗർ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾക്ക് ഒക്കലിപുരം ജംക്ഷൻ ചുറ്റാതെ നേരിട്ട് മേൽപാലത്തിലൂടെ സിറ്റി റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശിക്കാൻ സാധിക്കും. ബെംഗളൂരുവിൽ നിന്ന് തുമകൂരു, ചെന്നൈ ഭാഗത്തേക്കുള്ള റെയിൽവേ ലൈനുകൾക്ക് മുകളിലൂടെ നാലുവരിമേൽപാലവും നാലുവരി അടിപ്പാതയുമാണ് സിഗ്നൽ ഫ്രീ കോറിഡോറിന്റെ ഭാഗമായി നിർമിച്ചത്. 352 കോടിരൂപ ചെലവഴിച്ചാണ് നാലരവർഷം കൊണ്ട് നിർമാണം പൂർത്തിയാക്കിയത്. റെയിൽവേയുടെ അധീനതയിലുള്ള ഭൂമിയേറ്റെടുക്കാൻ വൈകിയതോടെ നിർമാണം ഇടക്കാലത്ത് നിലച്ചിരുന്നു. ഉദ്ഘാടന ചടങ്ങിൽ ബെംഗളൂരു നഗരവികസന മന്ത്രി കെ.ജെ.ജോർജ്, മേയർ സമ്പത്ത്രാജ് എന്നിവർ പങ്കെടുത്തു.
Related posts
-
ചാമുണ്ഡി ദേവിയെ ദർശിച്ച് സൂപ്പർസ്റ്റാർ രജനീകാന്ത്; സർപ്രൈസ് സന്ദർശനത്തിൽ ആവേശത്തോടെ ഭക്തർ
ബംഗളുരു: മുൻകൂട്ടി അറിയിപ്പുകളൊന്നുമില്ലാതെ സൂപ്പർസ്റ്റാർ രജനീകാന്ത് ചാമുണ്ഡി ഹിൽസിലെത്തി ചാമുണ്ഡേശ്വരി ദേവിയെ... -
160 വ്യാപാരികളെ കുടിയൊഴിപ്പിച്ചു, ഒടുവിൽ വിജനമായ കെട്ടിടം; ആറാം നിലയ്ക്ക് മാസ വാടക 3.23 ലക്ഷം!
ബംഗളൂരു: ജയനഗർ 4-ാം ബ്ലോക്കിലെ ശ്രീ എം. വിശ്വേശ്വരയ്യ ഷോപ്പിംഗ് കോംപ്ലക്സിന്റെ... -
ചവറ്റുകുട്ടയിലേക്ക് എറിയുന്ന തുണികൾ കൊണ്ട് പുതിയ വസ്ത്രങ്ങൾ; ഇത് വ്യത്യസ്ഥ ലാബ്; നിർധനർക്ക് താങ്ങായി കോറമംഗലയിലെ ആ കൊച്ചു കെട്ടിടം
ബംഗളൂരു: തുണിമില്ലുകളിൽ നിന്നും തയ്യൽക്കടകളിൽ നിന്നും തള്ളുന്ന തുണിക്കഷണങ്ങൾക്ക് പുനർജന്മം നൽകി...
