സിനിമ സഹസംവിധായകനെ തട്ടി കൊണ്ടു പോയി ക്രൂര മർദ്ദനം, പ്രതികൾ പിടിയിൽ

ചെന്നൈ: സിനിമ സഹസംവിധായകനും റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരനുമായ ശിവകുമാറിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച്‌ സംഘത്തെ തിരുപ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.

സ്വത്ത് സംബന്ധമായ തര്‍ക്കത്തെ തുടര്‍ന്ന് സഹോദരിയും ഭര്‍ത്താവും കൂട്ടാളികളും ചേര്‍ന്ന് ശിവകുമാറിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.

പിതാവ്‌ പൊന്നുസാമി ഗൗണ്ടറുടെ മരണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്ന കോയമ്പത്തൂരിലെയും തിരുപ്പൂരിലെയും വന്‍തോതിലുള്ള ഭുമി ശിവകുമാറിന് ലഭിച്ചു. ഇതില്‍ പകുതി തനിക്ക് നല്‍കണമെന്ന് സഹോദരി അംബിക ആവശ്യപ്പെട്ടെങ്കിലും ശിവകുമാര്‍ ഇതിന് തയ്യാറായില്ല. തുടര്‍ന്ന് ഇതേ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും ചെയ്തു.

  ക്വാർട്ടറിന് 105 രൂപ! ഇനി പ്രീമിയം അടിച്ചാൽ ലാഭം, ലോക്കൽ അടിച്ചാൽ നഷ്ടം; പുതിയ നയം കൊണ്ട് സംസ്ഥാനത്തെ കുടിയന്മാർക്ക് കഷ്ടകാലം

രണ്ടുദിവസം മുന്‍പാണ് അംബികയും ഭര്‍ത്താവും ചേര്‍ന്ന് ശിവകുമാറിനെ തട്ടിക്കൊണ്ടുപോയതെന്ന് തിരുപ്പൂര്‍ പോലീസ് പറഞ്ഞു. തട്ടിക്കൊണ്ടുപോയ ശേഷം സ്വത്തുക്കള്‍ അംബികയുടെ പേരിലാക്കാന്‍ ശ്രമം നടത്തിയെങ്കിലും ശിവകുമാര്‍ അതിന് തയ്യാറായില്ല. തുടര്‍ന്ന് ശിവകുമാറിനെ ആളൊഴിഞ്ഞ വീട്ടിലേക്ക് കൊണ്ടുപോയി തലകീഴായി കെട്ടിത്തൂക്കുകയും അംബികയും ഭര്‍ത്താവും ഉള്‍പ്പടെയുള്ള ഒരു സംഘം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പീഡനം സഹിക്കാനാവാതെ വന്നതോടെ ഭൂരേഖകളില്‍ ശിവകുമാര്‍ ഒപ്പിട്ടു നല്‍കി. ഇയാളില്‍ നിന്ന് ഒന്നരലക്ഷം രൂപയും ആഭരണങ്ങളും സംഘം തട്ടിയെടുക്കുയം ചെയ്തു. കൂടാതെ നിര്‍ബന്ധിപ്പിച്ച്‌ ബോധം കെടുന്നതുവരെ മദ്യപിപ്പിച്ചതായും പോലീസ് പറഞ്ഞു.

  ലോറി അണ്ടർ ബ്രിഡ്ജ് 6 ദിവസത്തേക്ക് അടച്ചിടും; കെ.ആർ പുരം-വൈറ്റ്ഫീൽഡ് റൂട്ടിൽ വൻ ഗതാഗത നിയന്ത്രണം

ബോധം വീണ്ടെടുത്തപ്പോള്‍ ശിവകുമാര്‍ ബെംഗളൂരുവിലെ ഒരു മാനസികരോഗാശുപത്രിയില്‍ ചികിത്സ തേടുകയും വിവരം ഡോക്ടര്‍മാരെ അറിയിക്കുയും ചെയ്തു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ വിവരം പോലീസിനെ അറിയിച്ചു. ശിവകുമാറിന്റെ പരാതിയില്‍ സഹോദരി ഭര്‍ത്താവ്, മകന്‍ തുടങ്ങി അഞ്ചുപേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. സഹോദരി അംബികയും മറ്റ് രണ്ടുപേരും ഒളിവിലാണെന്നും ഇവരെ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പിണറായി സർക്കാരിന്റെ ആ വൻ പരിഷ്കാരം പുതിയ സർക്കാർ വെട്ടിമാറ്റുന്നു'; എസ്ഐമാർ വീണ്ടും രാജാക്കന്മാരാകുന്നു'; പോലീസ് സ്റ്റേഷനുകളുടെ ഭരണം മാറുന്നു
[masterslider id="10"]

Related posts