കോവിഡ് വാക്സിൻ മന്ത്രിക്ക് വീട്ടിൽ എത്തി നൽകി; ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു.

ബെംഗളൂരു:കുത്തിവയ്പ്പ് മാനദണ്ഡങ്ങൾ ലംഘിച്ച് കർണാടക കൃഷി മന്ത്രി ബി സി പാട്ടീലിനും ഭാര്യക്കും കോവിഡ് 19 വാക്സിൻ വീട്ടിൽ എത്തി നൽകിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു.

ഹവേരി ജില്ലയിലെ ഹിരേക്കൂരിലെ താലൂക്ക് ആരോഗ്യ ഓഫീസർ ഡോ. സി ആർ മഖാന്ദറിനെ സസ്‌പെൻഡ് ചെയ്തതായി ആരോഗ്യ, കുടുംബക്ഷേമ കമ്മീഷണർ ഡോ. കെ. വി. ത്രിലോക് ചന്ദ്ര മാർച്ച് 26 ന് പുറപ്പെടുവിച്ച ഉത്തരവിലൂടെ അറിയിച്ചു.

  കുഞ്ഞുങ്ങളെ മെഷീനിലിട്ടും വായിൽ ജെറ്റ് സ്പ്രേ അടിച്ചും ക്രൂരത; ബെംഗളൂരു ഐടി പാർക്കിലെ ഡേകെയറിൽ കുഞ്ഞുങ്ങൾക്ക് നരകയാതന, അഞ്ചുപേർ കസ്റ്റഡിയിൽ"

ആവർത്തിച്ചുള്ള മുന്നറിയിപ്പും നിർദ്ദേശങ്ങളും നൽകിയിട്ടും അവയെല്ലാം തെറ്റിച്ചുകൊണ്ട് വാക്സിൻ മന്ത്രിക്ക് വസതിയിൽ എത്തി  നൽകിയതായി ഉത്തരവിൽ പറയുന്നു. അന്വേഷണം പൂർത്തിയാകുന്നതുവരെ മുൻകൂർ അനുമതിയില്ലാതെ ജോലിസ്ഥലത്ത് നിന്ന് പുറത്തുപോകരുതെന്ന് ആരോഗ്യ ഉദ്യോഗസ്ഥന് നിർദേശം നൽകിയിട്ടുണ്ട്.

മാർച്ച് 2 ന് തന്റെ വസതിയിൽ വച്ച്  വാക്സിൻ എടുത്ത ശേഷം മന്ത്രി അദ്ദേഹത്തിന്റെ  ട്വിറ്റർ ഹാൻഡിലിൽ ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. മാനദണ്ഡങ്ങൾ ലംഘിച്ചതിന് വ്യാപകമായ വിമർശനമാണ് ഇത് വഴി ഉണ്ടായത്. മാനദണ്ഡങ്ങൾലംഘിച്ചതിൽ ആരോഗ്യമന്ത്രി ഡോ. കെ. സുധാകറും അതൃപ്തി രേഖപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അധികൃതരുടെ അവഗണനയും കൈയേറ്റവും; ബെംഗളൂരുവിലെ കാൽനടയാത്രക്കാരുടെ സബ്‌വേകൾ നോക്കുകുത്തിയാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൈസൂരു റോഡിൽ കാർ ബൈക്കുകളിലിടിച്ച് മറിഞ്ഞു: ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്
[masterslider id="10"]

Related posts