ബെംഗളൂരു: കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് വരുന്നവര്‍ കോവിഡ് നെഗറ്റീവ് തെളിയിക്കുന്ന ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കെറ്റ് നിര്‍ബന്ധമായും ഹാജരാക്കെണ്ടാതുണ്ടോ ? കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇതുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങള്‍ ആണ് ഫോണിലൂടെയും വാട്സ്അപ്പിലൂടെയും ഞങ്ങള്‍ക്ക് ലഭിക്കുന്നത്.
ഈ വിഷയവുമായി ബന്ധപ്പെട്ട് നിരവധി ആശയ കുഴപ്പങ്ങള്‍ വായനക്കാരുടെ ഇടയില്‍ നിലനില്‍ക്കുന്നുണ്ട് എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്,അതില്‍ ഒരു വ്യക്തത വരുത്തുക എന്നതാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം.
ഫെബ്രുവരി 15 : കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു;കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയേക്കും…എന്നാ തലക്കെട്ടില്‍ ഞങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു,ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആയിരുന്നു അത്,എന്നാല്‍ ഉത്തരവ് അതുവരെ പുറത്തിറങ്ങിയിരുന്നില്ല.
ഫെബ്രുവരി 16 : ഉത്തരവ് പുറത്ത്;കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവ് പുറത്തിറങ്ങി.
മാര്‍ച്ച് – 03 :കേരളത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും കര്‍ണാടകയില്‍ എത്തുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍.നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതായി വീണ്ടും ഉത്തരവ്…മറ്റൊരു ഉത്തരവ് കൂടി കര്‍ണാടക സര്‍ക്കാര്‍ പുറത്തിറക്കി.
മാര്‍ച്ച് – 03:കേരളത്തിനും മഹാരാഷ്ട്രക്കും പുറമെ മറ്റു രണ്ട് സ്ഥലങ്ങളിൽ നിന്ന് എത്തുന്നവർക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി;വിമാനം, ട്രെയിൻ, ബസ്, സ്വന്തം വാഹനങ്ങളിൽ വരുന്നവർക്കുള്ള പരിശോധനയുടെ വിവരങ്ങളും ഉത്തരവിൽ! ഈ ഉത്തരവ് പ്രകാരം പഞ്ചാബിനെയും ചണ്ഡിഗഡിനേയും ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.
മാര്‍ച്ച് – 25 :ഈ ദിവസം മുതൽ അന്യസംസ്ഥാനത്ത് നിന്ന് നഗരത്തിൽ എത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.ഏപ്രില്‍ ഒന്ന് മുതല്‍ നഗരത്തില്‍ എത്തുന്ന എല്ലാ സംസ്ഥാനക്കാര്‍ക്കും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതായി ആരോഗ്യമന്ത്രി പത്രക്കാരോട് പറഞ്ഞു,എന്നാല്‍ ഇതിനെ സാധൂകരിക്കുന്ന ഉത്തരവ് ഒന്നും പുറത്തിറങ്ങിയിരുന്നില്ല.
ഏപ്രില്‍-01 :ബെംഗളൂരുവിലേക്ക് വരുന്ന എല്ലാ യാത്രക്കാർക്കും ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമല്ല.എന്ന് ബി.ബി.എം.പി കമ്മിഷണര്‍ പത്രക്കാരോട് പറഞ്ഞു,ഉത്തരവ് പുറത്ത് ഇറങ്ങിയിട്ടില്ല.
നിലവിലെ സ്ഥിതി എന്ത് ?
നിലവില്‍ കേരള,മഹാരാഷ്ട്ര,പഞ്ചാബ്,ചണ്ഡിഗഡില്‍ നിന്ന് വരുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിയമപരമായി ആവശ്യമാണ്,ഇതിനെ സാധൂകരിക്കുന്ന ഉത്തരവ്(മാര്‍ച്ച് – 25)ഇപ്പോഴും നിലവില്‍ ഉണ്ട്.മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ആവശ്യമില്ല.
പരിശോധനകള്‍ നടക്കുന്നുണ്ടോ ?
ഉത്തരവ് ഇറങ്ങിയ ആദ്യ ദിനങ്ങളില്‍ പരിശോധനകള്‍ കര്‍ശനമായിരുന്നു എങ്കിലും എല്ലാ അതിര്‍ത്തികളിലും ഇപ്പോള്‍ പരിശോധനകള്‍ അത്രയ്ക്ക് കര്‍ശനമല്ല,ഇനിയും സര്‍ക്കാര്‍ കര്‍ശനമാക്കുമോ എന്നാ കാര്യത്തില്‍ ഇപ്പോള്‍ ഒന്നും പറയാന്‍ കഴിയില്ല.
ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ഞങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകളുടെയും ഉത്തരവുകളുടെയും ലിങ്ക് താഴെ കൊടുക്കുന്നു.
http://88t.8a2.myftpupload.com/archives/63764
http://88t.8a2.myftpupload.com/archives/63738
http://88t.8a2.myftpupload.com/archives/63378
http://88t.8a2.myftpupload.com/archives/63054
http://88t.8a2.myftpupload.com/archives/63098
http://88t.8a2.myftpupload.com/archives/64217
http://88t.8a2.myftpupload.com/archives/64199
http://88t.8a2.myftpupload.com/archives/64049
http://88t.8a2.myftpupload.com/archives/64012
http://88t.8a2.myftpupload.com/archives/64067
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.