മലയാളി വിദ്യാർത്ഥികളെ ഉൾപ്പെടെ പൂട്ടിയിട്ട് നഴ്സിംഗ് കോളേജ് അധികൃതർ

ബെംഗളൂരു: മലയാളി വിദ്യാർത്ഥികളെ അടക്കം നഴ്സിംഗ് കോളേജ് അധികൃതർ പൂട്ടിയിട്ടതായി പരാതി.

തെലങ്കാനയിലെ സിദ്ദിപേട്ടില്‍ ഉള്ള ആർവി മെഡിക്കല്‍ കോളേജിലെ വിദ്യാർത്ഥികള്‍ക്ക് നേരെയാണ് മാനേജ്മെന്റിന്റെ പ്രവർത്തി.

ഹോസ്റ്റല്‍ അധികൃതർ വാങ്ങി വെച്ച ഒരു മൊബൈല്‍ ഫോണ്‍ കാണാതെ പോയതില്‍ വിദ്യാർത്ഥികള്‍ പരാതി നല്‍കിയിരുന്നു.

ഇത് സ്വീകരിക്കാൻ ഹോസ്റ്റല്‍ അധികൃതർ വിസ്സമ്മതിച്ചു.

  പർപ്പിൾ ലൈനിൽ വീണ്ടും യാത്രക്കാർ കുടുങ്ങി; ‘ഇത് വെറും തകരാറല്ല, വലിയ പണി വരുന്നു ?

തുടർന്ന് ഹോസ്റ്റലധികൃതരും മാനേജ്മെന്‍റും പരാതി നല്‍കിയതിന് പ്രതികാര നടപടികള്‍ സ്വീകരിക്കുന്നെന്നും മാനസികമായി പീഡിപ്പിക്കുന്നെന്നും വിദ്യാർത്ഥികള്‍ ആരോപിക്കുന്നു.

മലയാളി വിദ്യാർത്ഥികളെ അടക്കം പരാതി നല്‍കിയവരെ ലീവ് നല്‍കാതെ ഓവർ ടൈം ജോലി ചെയ്യിച്ചുവെന്നും പരാതിയുണ്ട്.

ഇപ്പോള്‍ കോളേജില്‍ നിന്ന് വിടുതല്‍ നല്‍കാതെ പൂട്ടി ഇട്ടിരിക്കുകയാണെന്നും ഹോസ്റ്റലില്‍ നിന്ന് പുറത്താക്കിയെന്നും ഭക്ഷണം പോലും നല്‍കുന്നില്ല എന്നും വിദ്യാർത്ഥികള്‍ പറയുന്നു.

സംഭവത്തില്‍ പോലീസിന് വിദ്യാർത്ഥികള്‍ പരാതി നല്‍കിയിട്ടുണ്ട്.

  ടിക്കറ്റിന് മാത്രമല്ല, സ്റ്റേഷനിൽ തുപ്പിയാലും 'ടിടിഇ' പൂട്ടും; പശ്ചിമ റെയിൽവേയിൽ കനത്ത പിഴ

തെലങ്കാന ആരോഗ്യമന്ത്രി വിഷയത്തില്‍ ഇടപെടണമെന്നും കോളേജിനെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് വിദ്യാർത്ഥികളുടെ ആവശ്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു; പുതിയ നിരക്ക് അറിയാൻ വായിക്കാം
[masterslider id="10"]

Related posts