റോഷൻ ബേയ്ഗിനെ പിൻതുണച്ച് ജെ.ഡി.എസ് സംസ്ഥാന അദ്ധ്യക്ഷൻ;ഭരണം നിലനിർത്താൻ വേണ്ടി എല്ലാം സഹിച്ച് കോൺഗ്രസ് കർണാടക നേതൃത്വം.

ബെംഗളൂരു : കഴിഞ്ഞ ദിവസങ്ങളിൽ റോഷൻ ബേയ്ഗിന്റെ പേരിൽ പുറത്തു വന്ന കോൺഗ്രസ് നേതൃത്വത്തിന് എതിരെയുള്ള നിശിത വിമർശനങ്ങളെ ” സത്യവും യാഥാർത്ഥ്യത്തിന് നിരക്കുന്നതാണ് ” എന്നും അഭിപ്രായപ്പെട്ട് ജെഡിഎസ് സംസ്ഥാന അധ്യക്ഷൻ എ എച്ച് വിശ്വനാഥ് മുന്നോട്ട് വന്നു.

“റോഷൻ പറഞ്ഞതിൽ തെറ്റൊന്നുമില്ല, റംസാൻ മാസത്തിൽ, മുസ്ലീം സമുദായത്തിലെ പ്രമുഖ നേതാവായ അദ്ദേഹം നടത്തിയ ആരോപണം സത്യത്തിലധിഷ്ഠിതമാണ്, കോൺഗ്രസിന്റെ ഉള്ളിലെ കളികൾ അദ്ദേഹത്തിന് നന്നായറിയാം, എനിക്കും ഇത്തരം ദുരനുഭവം ഉണ്ടായിട്ടുണ്ട് “വിശ്വനാഥ് പറഞ്ഞു.

  കയ്യിൽ മറ്റൊരു പ്ലാനുമില്ല, എങ്കിലും ആ 60,000 രൂപയുടെ ജോലി വേണ്ടെന്ന് വെച്ചു; ബെംഗളൂരുവിലെ 22-കാരിയുടെ തുറന്നുപറച്ചിൽ വൈറൽ!

പ്രധാന സിദ്ധരാമയ്യ വിരുദ്ധ നേതാവാണ് വിശ്വനാഥ്.

സിദ്ധരാമയ്യയെ വിമർശിച്ചതിനാലാണോ റോഷനെ പിൻതുണക്കുന്നത് എന്ന ചോദ്യത്തിന്, ആരോപണങ്ങൾക്ക്  മുഴുവനും നന്ദി അറിയിക്കുകയാണ് എന്നദ്ദേഹം പറഞ്ഞു.

2017ൽ സിദ്ധരാമയ്യയോട് പിണങ്ങി കോൺഗ്രസ് വിട്ട നേതാവാണ് വിശ്വനാഥ്, ജെഡിഎസ് കുടുംബ പാർട്ടിയല്ല എന്നു കാണിക്കുന്നതിനായാണ് സംസ്ഥാന അധ്യക്ഷ പദവിയിൽ വിശ്വനാഥിനെ ദേവഗൗഡ ഇരുത്തിയിരിക്കുന്നത്, ദേശീയ അദ്ധ്യക്ഷൻ ദേവഗൗഡ തന്നെയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അടുത്ത പണി വാഹനം വഴിയിലുപേക്ഷിച്ച് പോയവർക്ക്; ജൂലൈ 10 മുതൽ മാറ്റും; ബെംഗളൂരുവിൽ നടപടി കടുപ്പിച്ച് അധികൃതർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ഉത്തരവ് കാട്ടൂ'; സർവേ സംഘത്തെ ചൂലുമായി നേരിട്ട് വനിതകൾ
[masterslider id="10"]

Related posts