ട്രെയിൻ ടിക്കറ്റ് ബുക്കിങ് നിയമത്തിൽ മാറ്റം; നവംബർ ഒന്നു മുതൽ പ്രാബല്യത്തിൽ

ന്യൂഡൽഹി: ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് നിയമത്തില്‍ മാറ്റം കൊണ്ടുവന്ന് ഇന്ത്യൻ റെയില്‍വേ.

ഇനിമുതല്‍ യാത്ര ചെയ്യുന്നതിന് 60 ദിവസം മുൻപ് മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ.

നേരത്തെ 120 ദിവസം മുൻപ് ബുക്ക് ചെയ്യാൻ സാധിക്കുമായിരുന്നു. നവംബർ ഒന്നുമുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നത്.

  അമ്മയും മകനും പുറത്തുപോയ തക്കത്തിന് പതിമൂന്നുകാരിയായ മകളെ പിതാവ് പീഡിപ്പിച്ചു: പ്രതിക്കായി തിരച്ചിൽ

യാത്ര ചെയ്യുന്ന തീയതി കൂട്ടാതെയാണ് ബുക്കിംഗ് കാലാവധിയായ 60 ദിവസം കണക്കാക്കുന്നത്.

ഈ മാസം 31വരെയുള്ള ബുക്കിംഗുകളെ പുതിയ നിയമം ബാധിക്കില്ല. ബുക്കിംഗ് കാലാവധിയായ 60 ദിവസത്തിനുശേഷം ടിക്കറ്റ് ക്യാൻസല്‍ ചെയ്യാൻ സാധിക്കും.

താജ് എക്‌സ്‌പ്രസ്, ഗോമതി എക്‌സ്‌പ്രസ് പോലുള്ള പകല്‍ നേരത്തെ എക്‌സ്‌പ്രസ് ട്രെയിനുകള്‍ക്കും പുതിയ നിയമം ബാധകമാകില്ല. വിദേശ ടൂറിസ്റ്റുകള്‍ക്കുള്ള ബുക്കിംഗ് കാലാവധിയായ 365 ദിവസത്തിലും മാറ്റമുണ്ടാകില്ലെന്ന് റെയില്‍വേ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആദ്യം ബിരിയാണി, പിന്നെ കാറിലെ എസി; ഒടുവിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോൾ അമ്മയുടെ കള്ളക്കഥകൾ പൊളിഞ്ഞു!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കനത്ത മഴയിൽ ബെംഗളൂരുവിൽ മരങ്ങൾ കടപുഴകി, റോഡുകളിൽ വെള്ളക്കെട്ടും കടുത്ത ഗതാഗതക്കുരുക്കും
[masterslider id="10"]

Related posts