ജനുവരി ഒന്ന് മുതൽ സാമ്പത്തിക രംഗത്ത് നിരവധി മാറ്റങ്ങൾ

ന്യൂഡല്‍ഹി: ഈ വര്‍ഷം അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. പുതുവര്‍ഷം വരുമ്പോള്‍ ജീവിതവുമായി ബന്ധപ്പെട്ട് ഒരുപാട് ലക്ഷ്യങ്ങള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്യുന്നവരാണ് ഒട്ടുമിക്ക ആളുകളും. ജീവിതത്തില്‍ എന്നപോലെ പുതുവര്‍ഷത്തില്‍ സാമ്പത്തിക രംഗത്തും നിരവധി മാറ്റങ്ങള്‍ സംഭവിക്കാറുണ്ട്. ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട് സാമ്പത്തിക രംഗത്ത് ഉണ്ടാവുന്ന മാറ്റങ്ങള്‍ പലപ്പോഴും ജനങ്ങളെ ബാധിക്കാറുണ്ട്. ജനുവരി ഒന്നുമുതല്‍ സാമ്പത്തിക രംഗത്ത് ഉണ്ടാവുന്ന ചില മാറ്റങ്ങള്‍ ചുവടെ: 1. ഡീമാറ്റ് നോമിനേഷന്‍: ഓഹരി വിപണിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ ഏറെ ശ്രദ്ധിക്കേണ്ട കാര്യമാണിത്. ജനുവരി ഒന്നിനകം ഡീമാറ്റ് അക്കൗണ്ട് ഉടമകള്‍…

Read More

പുതിയ മാറ്റങ്ങളുമായി നെറ്റ്ഫ്ലിക്സ്

കാലിഫോ‌ര്‍ണിയ: അക്കൗണ്ട് ഷെയറിംഗില്‍ പുതിയ മാറ്റങ്ങൾ കൊണ്ടുവരാനൊരുങ്ങി പ്രമുഖ ഓണ്‍ലെെന്‍ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്‌സ്. ലോകത്തൊട്ടാകെ ഒട്ടനവധി ഉപയോക്താക്കളുള്ള സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമാണ് നെറ്റ്‌ഫ്ലിക്‌സ്. ഒരു അക്കൗണ്ട്  ഒന്നിലധികം പേര്‍ക്ക് ഉപയോഗിക്കാന്‍ നെറ്റ്ഫ്ലിക്‌സ് അനുവദിക്കാറുണ്ട്. വീടുകളില്‍ കൂടാതെ കൂട്ടുകാര്‍ക്കിടയിലും ഷെയര്‍ ചെയ്ത് നെറ്റ്ഫ്ലിക്‌സ് ഉപയോഗിക്കുന്നവര്‍ ഏറെയാണ്. പ്രീമിയം പ്ലാനില്‍ അഞ്ച് പ്രൊഫെെലുകള്‍ വരെ നെറ്റ്ഫ്ലിക്‌സില്‍ ഉണ്ടാക്കാം. ഇത്രയും പ്രൊഫെെലുകള്‍ പരസ്‌പരം ഷെയ‌ര്‍ ചെയ്ത് അഞ്ചില്‍ കൂടുതല്‍ പേരും പലപ്പോഴും നെറ്റ്ഫ്ലിക്‌സ് സേവനം ഉപയോഗിക്കാറുണ്ട്. ഇത്തരത്തില്‍ ഉപയോഗിക്കുന്ന എല്ലാവ‌ര്‍ക്കും തിരിച്ചടിയാകുന്ന മാറ്റമാണ് നെറ്റ്ഫ്ലിക്‌സ് കൊണ്ട് വരാന്‍ ഒരുങ്ങുന്നത്.…

Read More

അതിവേ​ഗം ബെസ്കോ സേവനങ്ങൾ ലഭ്യമാക്കും; പോർട്ടൽ ഇന്ന് തുറക്കും

ബെം​ഗളുരു; വിവിധ സേവനങ്ങൾക്കുള്ള ബെസ്കോമിന്റെ സർവ്വീസ് ഇനി കാലതാമസമുണ്ടാകാതെ ലഭ്യമാകും. വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിന് ഉൾപ്പെടെയുള്ള കാര്യങ്ങൾ പോർട്ടൽ വഴി നടത്താവുന്നതാണ്. ജനസ്നേഹി വിദ്യുത് സർവ്വീസസ് പോർട്ടലാണ് ഇന്ന് മുതൽ ജനങ്ങൾക്ക് വേണ്ടി പ്രവർത്തനം ആരംഭിയ്ക്കുക, ​ഗാർഹിക – വാണിജ്യ കണക്ഷനുകൾ, പേരുമാറ്റം, എല്ലാം 24 മണിക്കൂറിനുള്ളിൽ ലഭ്യമാക്കും. ഓഫീസിൽ നേരിട്ടെത്തി അപേക്ഷകൾ സമർപ്പിച്ച് കാത്തിരിക്കേണ്ട അവസ്ഥ ഇനി ഉണ്ടാകില്ല എന്ന് ചുരുക്കം. നൽകുന്ന എല്ലാ അപേക്ഷകളുടെയും പുരോ​ഗതി ഇനി മുതൽ എസ്എംഎസ് , മെയിൽ മുഖേന ഉപയോക്താവിനെ അറിയിക്കുകയും ചെയ്യും.

Read More

ഫയലുകളുടെ കൈമാറ്റം; ഇ ഓഫീസ് സംവിധാനം കർശനമാക്കുന്നു

ബെം​ഗളുരു; ഈ വരുന്ന ഒക്ടോബർ ഒന്നു മുതൽ കലക്ടർമാരും, കൂടാതെ ജില്ലാ പഞ്ചായത്ത് സിഇഒമാരും ഫയലുകളും നിവേദനങ്ങളും അടക്കമുള്ളവ ഇ ഓഫീസ് സോഫ്റ്റ്വെയറിലൂടെ മാത്രം അതാത് വകുപ്പ് സെക്രട്ടറിമാർക്ക് കൈമാറാൻ നിർദേശം. ചീഫ് സെക്രട്ടറി പി, രവി കുമാറിന്റെ ഉത്തരവിൽ ഫയലുകൾ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യുകയാണ് വേണ്ടതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പേപ്പർ ലാഭവും, ഫയൽ നീങ്ങുവാനുള്ള കാലതാമസവും ഇതിലൂടെ പരിഹരിക്കപ്പെടും. പല വകുപ്പുകളിലും തലങ്ങളിലുമായി ഏറെ നാളുകളായി ഫയലുകൾ അടക്കമുള്ളവ കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകിയതിനെ തുടർന്നാണ് നടപടി വേഗത്തിലാക്കിയത്.

Read More

യാത്രക്കാർക്ക് ആശ്വാസം; കേരളത്തിലേക്കുള്ള നിരക്കുകളിൽ ഇളവ് വരുത്തി ആർടിസി

ബെം​ഗളുരു; കോവിഡ് കാലത്ത് ആശ്വാസവാർത്തയുമായി കർണ്ണാടക ആർടിസി രം​ഗത്ത്. കേരളത്തിലേക്കുള്ള സർവ്വീസ് നടത്തുന്ന മൾട്ടി ആക്സിൽ അംബാരി ഡ്രീം ക്ലാസ് ബസി‌ന്റെ നിരക്ക് പത്തുശതമാനത്തോളമാണ് കുറച്ചിരിക്കുന്നത്. 130 രൂപയോളം കുറവ് ഇതോടെ ഉണ്ടാകും. ബെം​ഗളുരുവിൽ നിന്നും തൃശ്ശൂരിലേക്കും എറണാകുളത്തേക്കുമാണ് മൾട്ടി ആക്സിൽ അംബാരി ഡ്രീം ക്ലാസ് ബസ് സർവ്വീസ് നടത്തുന്നത്. പത്തു ശതമാനത്തോളം നിരക്കുകളിൽ കുറവ് വരുത്തിയതോടെ എറണാകുളത്തേക്ക് 1330 രൂപയിൽ നിന്ന് 1200 രൂപയായും തൃശ്ശൂരിലേക്ക് 1220 രൂപയിൽ നിന്ന് 1100 രൂപയായും കുറവ് വരും.

Read More

എസ്എസ്എൽസി സർട്ടിഫിക്കറ്റ് പരിഷ്കാരം; ഈർപ്പം തട്ടിയാൽ കേടുവരാതിരിക്കാനുള്ള സംവിധാനം കൊണ്ടുവരും

ബെം​ഗളുരു: എസ്എസ്എൽസി സർട്ടിഫിക്കറ്റ് പരിഷ്കാരം നടപ്പിലാക്കാനൊരുങ്ങുന്നു. കൂടുതൽ കാലം ഈടുനിൽക്കുന്ന തരത്തിലാണ് പരിഷ്കാരം. കർണ്ണാടക സെക്കൻഡറി എജ്യുക്കേഷൻ എക്സാമിനേഷൻ ബോർഡാണ് പുതിയപരിഷ്കാരവുമായി എത്തുന്നത്. ഈർപ്പം തട്ടിയാൽ സർട്ടിഫിക്കറ്റ് കേടുവരാതിരിക്കാനുള്ള സംവിധാനം കൊണ്ടുവരും.

Read More
Click Here to Follow Us