കോവിൻ പോർട്ടൽ ചോർന്നു; ബീഹാർ സ്വദേശി അറസ്റ്റിൽ

ന്യൂഡൽഹി: കോവിഡ് വാക്സിൻ സ്വീകരിച്ചവർ  കോവിൻ പോർട്ടലിൽ നൽകിയ വിവരങ്ങൾ ചോർന്ന സംഭവത്തിൽ ബിഹാർ സ്വദേശി അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത ഒരാളെ കൂടെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.   ഡൽഹി പോലീസ് സ്പെഷൽ സെൽ ആണ് രണ്ടുപേരെ പിടികൂടിയത് . വ്യക്തിയുടെ മൊബൈൽ നമ്പർ നൽകിയാൽ പേര് , വാക്സിനേഷന് നൽകിയ തിരിച്ചറിയൽ രേഖ നമ്പർ, ജന വർഷം, ജെൻഡർ, വാക്സിനടുത്ത കെ ന്ദ്രം അടക്കമുള്ള മുഴുവൻ വിവരങ്ങളും ടെലിഗ്രാം ബോട്ടിൽ ലഭ്യമായി. ഇവ അപ്ലോഡ് ചെയ്തത് ഇയാളാണ് ആണെന്ന് ഡൽഹി പോലീസ് പറയുന്നു. പ്രതികളിലൊരാളുടെ…

Read More

അതിവേ​ഗം ബെസ്കോ സേവനങ്ങൾ ലഭ്യമാക്കും; പോർട്ടൽ ഇന്ന് തുറക്കും

ബെം​ഗളുരു; വിവിധ സേവനങ്ങൾക്കുള്ള ബെസ്കോമിന്റെ സർവ്വീസ് ഇനി കാലതാമസമുണ്ടാകാതെ ലഭ്യമാകും. വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിന് ഉൾപ്പെടെയുള്ള കാര്യങ്ങൾ പോർട്ടൽ വഴി നടത്താവുന്നതാണ്. ജനസ്നേഹി വിദ്യുത് സർവ്വീസസ് പോർട്ടലാണ് ഇന്ന് മുതൽ ജനങ്ങൾക്ക് വേണ്ടി പ്രവർത്തനം ആരംഭിയ്ക്കുക, ​ഗാർഹിക – വാണിജ്യ കണക്ഷനുകൾ, പേരുമാറ്റം, എല്ലാം 24 മണിക്കൂറിനുള്ളിൽ ലഭ്യമാക്കും. ഓഫീസിൽ നേരിട്ടെത്തി അപേക്ഷകൾ സമർപ്പിച്ച് കാത്തിരിക്കേണ്ട അവസ്ഥ ഇനി ഉണ്ടാകില്ല എന്ന് ചുരുക്കം. നൽകുന്ന എല്ലാ അപേക്ഷകളുടെയും പുരോ​ഗതി ഇനി മുതൽ എസ്എംഎസ് , മെയിൽ മുഖേന ഉപയോക്താവിനെ അറിയിക്കുകയും ചെയ്യും.

Read More

കോവിഡ് രോഗികൾക്ക് ഒഴിവുള്ള കിടക്കകൾ അറിയാനായി ആശുപത്രികൾ കേറിയിറങ്ങണ്ട; ഓൺലൈനായി അറിയാനുളള ബി.ബി.എം.പിയുടെ സംവിധാനം നിലവിൽ വന്നു.

ബെം​ഗളുരു; നഗരത്തിലെ ആശുപത്രികളിൽ കോവിഡ് രോഗികൾക്ക് ഒഴിവുള്ള കിടക്കകൾ അറിയാനുള്ള സംവിധാനവുമായി ബെംഗളൂരു കോർപ്പറേഷൻ. കോർപ്പറേഷന്റെ പോർട്ടലിലാണ് പോർട്ടലിലാണ് ഈ വിവരങ്ങൾ അറിയാൻ കഴിയുക. നഗരത്തിലെ 102 ആശുപത്രികളിലായി ആകെ ലഭ്യമായ കിടക്കകളും ഇതിൽ എത്രയെണ്ണത്തിൽ രോഗികളുണ്ടെന്ന വിവരവും പോർട്ടലിലൂടെ അറിയാം. ഐ.സി.യു., വെന്റിലേറ്റർ, ഓക്സിജൻ സിലിൻഡറുകൾ എന്നിവയുടെ വിവരങ്ങളും ഇതിൽ രേഖപ്പെടുത്തും. കൂടാതെ നേരത്തേ ലഭ്യമായ ചികിത്സാവിവരങ്ങൾ പൊതുജനങ്ങളെ അറിയിക്കാനാവശ്യമായ സംവിധാനമൊരുക്കണമെന്ന് കർണാടക ഹൈക്കോടതി സർക്കാരിന് നിർദേശം നൽകിയിരുന്നു. കഴിഞ്ഞയാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽനടന്ന യോഗത്തിൽ ഇത്തരം സംവിധാനമൊരുക്കാൻ കോർപ്പറേഷൻ കമ്മിഷണർ ബി.എച്ച്. അനിൽ…

Read More
Click Here to Follow Us