കോവിഡ് രോഗികൾക്ക് ഒഴിവുള്ള കിടക്കകൾ അറിയാനായി ആശുപത്രികൾ കേറിയിറങ്ങണ്ട; ഓൺലൈനായി അറിയാനുളള ബി.ബി.എം.പിയുടെ സംവിധാനം നിലവിൽ വന്നു.

ബെം​ഗളുരു; നഗരത്തിലെ ആശുപത്രികളിൽ കോവിഡ് രോഗികൾക്ക് ഒഴിവുള്ള കിടക്കകൾ അറിയാനുള്ള സംവിധാനവുമായി ബെംഗളൂരു കോർപ്പറേഷൻ.

കോർപ്പറേഷന്റെ പോർട്ടലിലാണ് പോർട്ടലിലാണ് ഈ വിവരങ്ങൾ അറിയാൻ കഴിയുക.

നഗരത്തിലെ 102 ആശുപത്രികളിലായി ആകെ ലഭ്യമായ കിടക്കകളും ഇതിൽ എത്രയെണ്ണത്തിൽ രോഗികളുണ്ടെന്ന വിവരവും പോർട്ടലിലൂടെ അറിയാം. ഐ.സി.യു., വെന്റിലേറ്റർ, ഓക്സിജൻ സിലിൻഡറുകൾ എന്നിവയുടെ വിവരങ്ങളും ഇതിൽ രേഖപ്പെടുത്തും.

  മുഖ്യമന്ത്രിയുടെ സന്ദർശനവും സത്യപ്രതിജ്ഞയും; ബംഗളൂരു നഗരത്തിൽ കടുത്ത ഗതാഗതക്കുരുക്ക്, മണിക്കൂറുകളോളം വലഞ്ഞ് യാത്രക്കാർ

കൂടാതെ നേരത്തേ ലഭ്യമായ ചികിത്സാവിവരങ്ങൾ പൊതുജനങ്ങളെ അറിയിക്കാനാവശ്യമായ സംവിധാനമൊരുക്കണമെന്ന് കർണാടക ഹൈക്കോടതി സർക്കാരിന് നിർദേശം നൽകിയിരുന്നു.

കഴിഞ്ഞയാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽനടന്ന യോഗത്തിൽ ഇത്തരം സംവിധാനമൊരുക്കാൻ കോർപ്പറേഷൻ കമ്മിഷണർ ബി.എച്ച്. അനിൽ കുമാറിനെ ആരോഗ്യവകുപ്പ് നിയോഗിക്കുകയും ചെയ്തു.

ഇത്തരത്തിൽ ഒരാഴ്ച കഴിഞ്ഞിട്ടും സംവിധാനം പ്രവർത്തനക്ഷമമാകാത്തതിനെത്തുടർന്ന് മുഖ്യമന്ത്രി അതൃപ്തി രേഖപ്പെടുത്തിയതോടെയാണ് സംവിധാനം ചൊവ്വാഴ്ചയോടെ നിലവിൽവന്നത്..http://chbms.bbmpgov.in/portal/reports/

  രഹസ്യമായി വിവാഹം കഴിച്ചോ? മംഗല്യസൂത്ര വിവാദത്തിൽ പ്രതികരണവുമായി കങ്കണ റണാവത്ത്

എന്ന പോർട്ടൽ ഡാഷ്‌ബോർഡിലാണ് വിവരങ്ങൾ അറിയാൻ കഴിയുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാർത്ത കണ്ടുകാണും പക്ഷെ കിച്ചു വിളിച്ചിട്ടില്ല; തന്നെ വേട്ടയാടിയ കാൻസർ വിവാദങ്ങളിൽ മറുപടിയുമായി രേണു
[masterslider id="10"]

Related posts