ട്രെയിനില്‍ ബാഗുകള്‍ക്കിടയില്‍ പാമ്പ്; പരിഭ്രാന്തരായി യാത്രക്കാര്‍

കോഴിക്കോട് : തിരുവനന്തപുരം – നിസാമുദ്ദീന്‍ എക്‌സ്പ്രസില്‍ പാമ്പിനെ കണ്ടതോടെ പരിഭ്രാന്തരായി യാത്രക്കാർ. ഇന്നലെ രാത്രി ട്രെയിന്‍ തിരൂരില്‍ എത്തിയതോടെയാണ് യാത്രക്കാരുടെ ബാഗുകള്‍ക്കിടയിലാണ് പാമ്പിനെ കണ്ടെത്. എസ്-5 സ്ലീപ്പര്‍ കംപാര്‍ട്ട്‌മെന്റ് 28, 31 എന്നീ ബെര്‍ത്തുകള്‍ക്ക് സമീപമായിരുന്നു പാമ്പിനെ കണ്ടെത്തിയത്. കണ്ണൂര്‍ സ്വദേശി പി നിസാറിന്റെ ഭാര്യ ഹൈറുന്നീസയും ഒരു പെണ്‍കുട്ടിയുമാണ് പാമ്പിനെ ആദ്യം കണ്ടത്. ഇതോടെ ഇരുവരും ബഹളം വച്ചു. യാത്രക്കാരിലൊരാള്‍ വടികൊണ്ട് പാമ്പിനെ കുത്തിപ്പിടിച്ചെങ്കിലും, ചിലര്‍ പാമ്പിനെ കൊല്ലരുതെന്ന് പറഞ്ഞ് ബഹളം വച്ചതോടെ വടി മാറ്റി. ഇതോടെ പാമ്പ് കംപാര്‍ട്‌മെന്റിലൂടെ ഇഴഞ്ഞു…

Read More

മെട്രോയിൽ യാത്രക്കാരുടെ എണ്ണം ഉയർന്നു; സർവീസുകളുടെ എണ്ണം കുറവെന്ന് പരാതി

ബെം​ഗളുരു; ഏറെക്കാലമായി നിലനിന്നിരുന്ന കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ മെട്രോ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവ് . പക്ഷേ, യാത്രക്കാരുടെ എണ്ണം കൂടിയിട്ടും  സർവീസുകളുടെ എണ്ണം കൂട്ടണമെന്നും ഇടവേളകൾ കുറക്കണമെന്നുമുള്ള ആവശ്യം പരി​ഗണിക്കുന്നില്ലെന്നും യാത്രക്കാർ പരാതിപ്പെടുന്നു. 4.5-5 ലക്ഷം പേരോളമായിരുന്നു കോവിഡ് പ്രതിസന്ധിക്ക് മുൻപ് യാത്രക്കാരായി ഉണ്ടായിരുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബറിൽ സർവീസ് തുടങ്ങിയപ്പോഴത് വെറും 20,000 താഴെ മാത്രമായിരുന്നു. കോവിഡ് കനത്ത രണ്ടാം ലോക്ഡൗണിൽ സർവീസ് നിർത്തിവക്കുകയും ചെയ്തിരുന്നു. ബെം​ഗളുരുവിലെ സ്വകാര്യസ്ഥാപനങ്ങൾ തുറന്നു പ്രവർത്തിച്ച് തുടങ്ങിയതോടെ യാത്രക്കാരുടെ എണ്ണവും ഉയർന്നു തുടങ്ങിയിരുന്നു. ഓഫീസ് സമയങ്ങളിൽ…

Read More

യാത്രക്കാർക്ക് ആശ്വാസം; കേരളത്തിലേക്കുള്ള നിരക്കുകളിൽ ഇളവ് വരുത്തി ആർടിസി

ബെം​ഗളുരു; കോവിഡ് കാലത്ത് ആശ്വാസവാർത്തയുമായി കർണ്ണാടക ആർടിസി രം​ഗത്ത്. കേരളത്തിലേക്കുള്ള സർവ്വീസ് നടത്തുന്ന മൾട്ടി ആക്സിൽ അംബാരി ഡ്രീം ക്ലാസ് ബസി‌ന്റെ നിരക്ക് പത്തുശതമാനത്തോളമാണ് കുറച്ചിരിക്കുന്നത്. 130 രൂപയോളം കുറവ് ഇതോടെ ഉണ്ടാകും. ബെം​ഗളുരുവിൽ നിന്നും തൃശ്ശൂരിലേക്കും എറണാകുളത്തേക്കുമാണ് മൾട്ടി ആക്സിൽ അംബാരി ഡ്രീം ക്ലാസ് ബസ് സർവ്വീസ് നടത്തുന്നത്. പത്തു ശതമാനത്തോളം നിരക്കുകളിൽ കുറവ് വരുത്തിയതോടെ എറണാകുളത്തേക്ക് 1330 രൂപയിൽ നിന്ന് 1200 രൂപയായും തൃശ്ശൂരിലേക്ക് 1220 രൂപയിൽ നിന്ന് 1100 രൂപയായും കുറവ് വരും.

Read More

തിരക്കേറി നമ്മ മെട്രോ സർവ്വീസ്, ഇടവേള കുറക്കണമെന്ന ആവശ്യവുമായി യാത്രക്കാർ

ബെം​ഗളുരു; നമ്മ മെട്രോയിൽ യാത്രക്കാരുടെ എണ്ണം ഉയരുന്നു, കോവിഡ് കാലത്ത് ഇടക്ക് കുറഞ്ഞ തിരക്ക് പൂർവ്വാധികം ശക്തിയോടെ മടങ്ങിയെത്തുകയാണ്. ദിനംപ്രതി മെട്രോയെ ആശ്രയിക്കുന്ന യാത്രക്കാർ ബെം​ഗളുരുവിൽ ഏറെയാണ്. 5 മിനിറ്റ് ഇടവേളയിൽ തിരക്കേറിയ സമയമായ രാവിലെയും വൈകിട്ടുമാണ് സർവ്വീസ് നടത്തുന്നത്. മറ്റുള്ള സമയങ്ങളിൽ ഇത് പത്ത് മുതൽ പതിനഞ്ച് വരെ ഇടവേളയിലാണ് മെട്രോ സർവ്വീസ് നടത്തുന്നത്. കടുത്ത ലോക്ഡൗൺ‌ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ ഇക്കഴിഞ്ഞ ജൂലൈയിലാണ് മെട്രോ സർവ്വീസ് വീണ്ടും തുടങ്ങിയത്. മെട്രോ സർവ്വീസ് പുനരാരംഭിച്ച സമയങ്ങളിൽ യാത്രക്കാരുടെ എണ്ണം കുറവായിരുന്നെങ്കിലും പിന്നീട് പ്രതിദിന…

Read More

യാത്ര ചെയ്യാൻ മലയാളികൾ ഏറെ ആശ്രയിച്ചിരുന്ന ‘ബൗൺസ്’ തിരിച്ചെത്തുന്നു; പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ ആപ്പിൽ ഉൾപ്പെടുത്തി കമ്പനി

ബെം​ഗളുരു; ആപ്പിലൂടെ പ്രവർത്തിക്കുന്ന വാടക സ്‌കൂട്ടർ കമ്പനി ‘ബൗൺസ്’ നീണ്ട ഇടവേളയ്ക്കുശേഷം വീണ്ടും പ്രവർത്തനം തുടങ്ങി. പൊതുവാഹനങ്ങളിൽ സഞ്ചരിക്കാൻ ബുദ്ധിമുട്ടുള്ളവർ ഇത്തരം സ്‌കൂട്ടറുകൾ വരും ദിവസങ്ങളിൽ ഏറെ ഉപയോ​ഗിയ്ക്കുമെന്നാണ് കമ്പനി അധികൃതർ പ്രതീക്ഷിയിക്കുന്നത്. പരിപൂർണ്ണമായും എല്ലാ തരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ബൗൺസിന്റെ സർവീസെന്നും കമ്പനി അറിയിച്ചു, ഈ മാസംതന്നെ 6000-ത്തോളം പുതിയ വാഹനങ്ങളും കമ്പനി പുറത്തിറക്കുമെന്ന് അധികൃതർ വ്യക്തമാക്കി കഴിയ്ഞ്ഞു. കോവിഡ് മൂലം ലോക്ക് ഡൗൺ വരുന്നതിന് മുൻപ് ബൗൺസി’ന്റെ റൈഡർഷിപ്പിൽ 15 മുതൽ 20 ശതമാനം വരെ വർധയുണ്ടായതായാണ് കണക്കുകൾ. സർവീസ്…

Read More

നല്ലനേരം നോക്കി ഡ്രൈവർ; ബസ് വൈകിയത് ഒന്നേകാൽ മണിക്കൂർ

ബെം​ഗളുരു: ബിഎംടിസി ഡ്രൈവർ കാരണം ബസ് വൈകിയത് ഒന്നേകാൽ മണിക്കൂർ. ബിഎംടിസി 33 ആം ഡിപ്പോയിലെ ഡ്രൈവറാണ് വിചിത്ര വാദവുമായി രം​ഗത്തത്തിയത്. രാവിലെ 06.15നുള്ള ബസ് ഏറെ നേരം വൈകി 07.35 നാണ് ഡ്രൈവർ യോ​ഗേഷ് എടുത്തത്. സംഭവം അറിഞ്ഞ അധികൃതർ 30 ദിവസത്തിനകം വിശദീകരണം എഴുതി നൽകാൻ പറഞ്ഞപ്പോഴാണ് ഞെട്ടിക്കുന്ന വാദവുമായി യോ​ഗേഷ് രം​ഗത്തെത്തിയത്. രാവിലെ 06.15 നു ബസ് എടുത്താൽ അപകടമുണ്ടാകുമെന്നും 15 പേരോളം മരണപ്പെടാനും സാധ്യതയുണ്ടെന്നും ജ്യോതിഷി ഉപദേശിച്ചതിനാലാണ് താൻബസ് ഒാടിക്കാൻ വൈകിയതെന്ന് യോ​ഗേഷ് അഭിപ്രായപ്പെട്ടു. താൻ മാത്രമല്ല മുഖ്യമന്ത്രി…

Read More
Click Here to Follow Us