മെട്രോ നിർമ്മാണത്തിനിടെ ക്രെയിൻ വീടിന് മുകളിലേക്ക് വീണു

ചെന്നൈ : മെട്രോറെയിൽവേ നിർമ്മാണത്തിനിടെ ക്രെയിൻ വീടിന് മുകളിലേക്ക് വീണു. വീട് ഭാഗികമായി തകർന്നു. ആളപായമില്ല. പോരൂർ അഞ്ജുകം നഗരത്തിലാണ് സംഭവം. മെട്രോറെയിൽ നിർമ്മാണത്തിനിടെ 100 ടൺ ഭാഗമുള്ള കൂറ്റൻ ക്രെയിനാണ് വീടിന് മുകളിലേക്ക് വീണത്.  വീട്ടുടമ പാർഥിപനും ഭാര്യയും വീടിന്റെ താഴെ നിലയിലാണ് താമസിച്ചിരുന്നത്. മകനും കുടുംബവും ഒന്നാംനിലയിലാണ് താമസിച്ചിരുന്നത്. ഒന്നാം നിലയുടെ സ്ലാബ് തകർന്നിട്ടുണ്ട്. ശബ്ദം കേട്ടയുടനെ ഒന്നാമത്തെ നിലയിൽ താമസിച്ചവർ താഴത്തെ നിലയിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.

Read More

ഇഴയുന്ന വികസനം; പിടിമുറുക്കി ട്രെയിൻ യാത്രക്കാർ

ബെംഗളൂരു: ഈ മാസം 11ന് ദക്ഷിണ പശ്ചിമ റെയിൽവേ ബെംഗളൂരു ഡിവിഷൻ ബന്ധപ്പെട്ട എംപിമാരുടെ യോഗം വിളിച്ച് യാത്രക്കാരുടെ കൂട്ടായ്മ. ബെംഗളൂരുവിലെ നിർദിഷ്ട സബേർബൻ റെയിൽ പദ്ധതി വേഗത്തിലാക്കാൻ എംപിമാരോട് സമ്മർദം ചെലുത്താൻ വേണ്ടിയാണ് ഈ യോഗം. സബേർബൻ റെയിൽ പദ്ധതിക്ക് കേന്ദ്ര അനുമതി ലഭിച്ച് ഒരുവർഷമായിട്ടും പ്രാഥമിക ജോലികൾക്കുപോലും ഇതുവരെ ടെൻഡർ ക്ഷണിച്ചിട്ടില്ല. 2026 ൽ പൂർത്തീകരിക്കുമെന്ന് പറഞ്ഞ പദ്ധതിയാണ് തുടങ്ങാൻ വൈകുന്നത്. മുൻവർഷങ്ങളിൽ വിളിച്ച യോഗങ്ങളിൽ ചില എംപിമാർ പങ്കെടുക്കാതിരുന്നതിനാൽ പദ്ധതികൾ ലഭിക്കുന്നതിൽ കാലതാമസം നേരിടുന്നതായി പരാതികൾ ഉയർന്നിരുന്നു. യോഗത്തിൽ പാതകളുടെ…

Read More

മെട്രോ ഭൂ​ഗർഭപാതയിൽ കണ്ടെത്തിയത് വൻ കുഴി; നിർമ്മാണം നിർത്തിവച്ച് അധികൃതർ

ബെം​ഗളുരു; നമ്മ മെട്രോ ഭൂ​ഗർഭപാതയിൽ കണ്ടെത്തിയത് വൻ കുഴി, തുടർന്ന് അധികൃതരെത്തി പരിശോധന നടത്തി നിർമ്മാണം താത്ക്കാലികമായി നിർത്തിവച്ചു. ഡയറി സർക്കിൾ- നാ​ഗവാര ഭൂ​ഗർഭപാതയിൽ വെങ്കിടേഷ്പുര മെട്രോ സ്റ്റേഷനിൽ നിന്ന് 100 മീറ്റർ അകലെയാണ് കുഴി കണ്ടെത്തിയത്. ഉപേക്ഷിക്കപ്പെട്ട കുഴൽ കിണറിന് ചുറ്റും മണ്ണിടിഞ്ഞാണ് കുഴി രൂപപ്പെട്ടത്. കിണർ നികത്തി വീടുവച്ച് താമസിച്ച കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന കോഴിക്കട അടപ്പിക്കുകയും ചെയ്തു. കുഴി പൂർണ്ണമായും അടച്ചതിന് ശേഷം മാത്രമേ പണികൾ വീണ്ടും ആരംഭിക്കുകയുള്ളു എന്ന് ബിഎംആർസി അധികൃതർ വ്യക്തമാക്കി.

Read More

വിമാനത്താവളത്തിലേക്ക് മെട്രോ; 3 വർഷത്തിനുള്ളിൽ പദ്ധതി യാഥാർഥ്യമാക്കുമെന്ന് ബിഎംആർസി

ബെം​ഗളുരു; വിമാനത്താവളത്തിലേക്ക് മെട്രോയെന്ന പദ്ധതി വരുന്ന 3 വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ബിഎംആർസി എംഡി അഞ്ജു പർവേശ് വ്യക്തമാക്കി. 2024 ഡിസംബറോടെ കെ ആർ പുരം മുതൽ വിമാനത്താവളം വരെയുള്ള 37 കിലോമീറ്റർ മെട്രോപാത വാണിജ്യ സർവ്വീസ് സജ്ജമാക്കും. 3 വർഷം കൂടി കാത്തിരുന്നാൽ മതിയെന്നാണ് എംഡി പറഞ്ഞത്. കൂടാതെ ഇതിനോടനുബന്ധിച്ചുള്ള സിൽക്ക് ബോർഡ് ജം​ഗ്ഷൻ- കെ ആർ പുരം പാതയുടെ പൈലിംങ് പണികളും ആരംഭിച്ചിട്ടുണ്ട്.

Read More

തിരക്കേറി നമ്മ മെട്രോ സർവ്വീസ്, ഇടവേള കുറക്കണമെന്ന ആവശ്യവുമായി യാത്രക്കാർ

ബെം​ഗളുരു; നമ്മ മെട്രോയിൽ യാത്രക്കാരുടെ എണ്ണം ഉയരുന്നു, കോവിഡ് കാലത്ത് ഇടക്ക് കുറഞ്ഞ തിരക്ക് പൂർവ്വാധികം ശക്തിയോടെ മടങ്ങിയെത്തുകയാണ്. ദിനംപ്രതി മെട്രോയെ ആശ്രയിക്കുന്ന യാത്രക്കാർ ബെം​ഗളുരുവിൽ ഏറെയാണ്. 5 മിനിറ്റ് ഇടവേളയിൽ തിരക്കേറിയ സമയമായ രാവിലെയും വൈകിട്ടുമാണ് സർവ്വീസ് നടത്തുന്നത്. മറ്റുള്ള സമയങ്ങളിൽ ഇത് പത്ത് മുതൽ പതിനഞ്ച് വരെ ഇടവേളയിലാണ് മെട്രോ സർവ്വീസ് നടത്തുന്നത്. കടുത്ത ലോക്ഡൗൺ‌ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ ഇക്കഴിഞ്ഞ ജൂലൈയിലാണ് മെട്രോ സർവ്വീസ് വീണ്ടും തുടങ്ങിയത്. മെട്രോ സർവ്വീസ് പുനരാരംഭിച്ച സമയങ്ങളിൽ യാത്രക്കാരുടെ എണ്ണം കുറവായിരുന്നെങ്കിലും പിന്നീട് പ്രതിദിന…

Read More

ഹു​​ഗ​ള്ളി-അങ്കോള റെയിൽവേ ലൈനിന് അനുമതി നൽകില്ല

ദേശീയ കടുവ സംരക്ഷണ അതോറിറ്റി ഹു​ഗള്ളി-അങ്കോള റെയിൽ ലൈനിന് അനുമതി നൽകാനാവില്ലെന്ന് വ്യക്തമാക്കി. പശ്ചിമ ഘട്ട മലനിരകളിലെ പരിസ്ഥിതി ലോല മേഖലകളിലൂടെ കടന്ന് പോകുന്ന പാത 164.44 കിലോമീറ്റർ ദൂരത്തിലാണ് നിർമ്മിക്കുക. വന്യജീവികളുടെ സ്വൈര്യ വിഹാരത്തിന് തടസമാകുമെന്നാണ് സംരക്ഷണ സമിതി പറയുന്നത്.

Read More
Click Here to Follow Us