ഇഴയുന്ന വികസനം; പിടിമുറുക്കി ട്രെയിൻ യാത്രക്കാർ

ബെംഗളൂരു: ഈ മാസം 11ന് ദക്ഷിണ പശ്ചിമ റെയിൽവേ ബെംഗളൂരു ഡിവിഷൻ ബന്ധപ്പെട്ട എംപിമാരുടെ യോഗം വിളിച്ച് യാത്രക്കാരുടെ കൂട്ടായ്മ. ബെംഗളൂരുവിലെ നിർദിഷ്ട സബേർബൻ റെയിൽ പദ്ധതി വേഗത്തിലാക്കാൻ എംപിമാരോട് സമ്മർദം ചെലുത്താൻ വേണ്ടിയാണ് ഈ യോഗം. സബേർബൻ റെയിൽ പദ്ധതിക്ക് കേന്ദ്ര അനുമതി ലഭിച്ച് ഒരുവർഷമായിട്ടും പ്രാഥമിക ജോലികൾക്കുപോലും ഇതുവരെ ടെൻഡർ ക്ഷണിച്ചിട്ടില്ല. 2026 ൽ പൂർത്തീകരിക്കുമെന്ന് പറഞ്ഞ പദ്ധതിയാണ് തുടങ്ങാൻ വൈകുന്നത്.

  കരിയറിലെ ഏറ്റവും വലിയ ആഘാതം; ഇതിഹാസ താരം ലയണൽ മെസി മൈതാനം വിടുന്നു

മുൻവർഷങ്ങളിൽ വിളിച്ച യോഗങ്ങളിൽ ചില എംപിമാർ പങ്കെടുക്കാതിരുന്നതിനാൽ പദ്ധതികൾ ലഭിക്കുന്നതിൽ കാലതാമസം നേരിടുന്നതായി പരാതികൾ ഉയർന്നിരുന്നു. യോഗത്തിൽ പാതകളുടെ ഇരട്ടിപ്പിക്കൽ വൈദ്യുതീകരണം പുതിയ ട്രെയിൻ അനുവദിക്കൽ തുടങ്ങിയ കാര്യങ്ങൾ മുഖ്യ ചർച്ചാവിഷയമാകും. റെയിൽവേയുടെയും സംസ്ഥാന സർക്കാരിന്റെയും സംയുക്ത സംരംഭമായ കർണാടക റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കമ്പനിയായ (കെ റൈഡ്)നാണ് 48 കിലോമീറ്റർ വരുന്ന സബേർബൻ പാതയുടെ നിർമ്മാണ ചുമതല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  41–ാം വയസ്സിൽ സിആർ7ന് വിവാഹം! ആദ്യ മകന്റെ അമ്മയെ ഇന്നും വെളിപ്പെടുത്താതെ ക്രിസ്റ്റ്യാനോ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബൈജൂസും വായ്പാദാതാക്കളും ഒത്തുതീർപ്പിലേക്ക്: കേസുകൾ പിൻവലിക്കാൻ വായ്പാദാതാക്കൾ തയാറാകുന്നതിന് പിന്നിലെ കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts