നമ്മ മെട്രോ: യാത്രക്കാർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നു; ആദ്യ ഘട്ടത്തിൽ ഗ്രീൻ ലൈനിലെ 29 സ്റ്റേഷനുകളിൽ 

ബെംഗളൂരു: നമ്മ മെട്രോയിൽ തിരക്കേറിയ സാഹചര്യത്തിൽ സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യ പ്രശ്നങ്ങൾ കണ്ടെത്താനുള്ള സർവ്വേ ബിഎംആർസി ആരംഭിച്ചു. യാത്രക്കാർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിച്ച് മെട്രോ യാത്ര കൂടുതൽ സുഖപ്രദമാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് നടപടി. മൊബിലിറ്റി അജണ്ട ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടനയുമായി സഹകരിച്ചാണ് സർവ്വേ നടത്തുന്നത്. ആദ്യ ഘട്ടത്തിൽ ഗ്രീൻ ലൈനിലെ 29 സ്റ്റേഷനുകളിലാണ് പരിശോധന നടത്തുന്നത്. അടുത്ത മാസത്തോടെ പരിശോധന പൂർത്തിയാക്കി റിപ്പോർട്ട്‌ ബിഎംആർസിക്ക് സമർപ്പിക്കും. സ്റ്റേഷനുകളിലെ സുരക്ഷ, ശുചിമുറികൾ, പാർക്കിംഗ് സൗകര്യം എന്നിവ പരിശോധിക്കും. ഒപ്പം സ്റ്റേഷനുകളുടെ 100 മീറ്റർ ചുറ്റളവിൽ നടപ്പാതകൾ,…

Read More

ക്യൂ നിന്ന് സമയം കളയണ്ട, ക്യൂ ആർ കോഡ് സംവിധാനവുമായി ബിഎംആർസി

ബെംഗളൂരു: മെട്രോ സ്റ്റേഷനുകളിലെ നീണ്ട ക്യു ഒഴിവാക്കാനായി ക്യുആർ കോഡ് ഉപയോഗിച്ചുള്ള ടിക്കറ്റ് സംവിധാനം നടപ്പിലാക്കാൻ ഒരുങ്ങി ബിഎംആർസി. പദ്ധതി നടപ്പിലാക്കുന്നതിനു മുന്നോടിയായുള്ള പരീക്ഷണ നടപടികൾ വിവിധ സ്റ്റേഷനുകളിൽ ആരംഭിച്ചതായി ബിഎംആർസി ഉദ്യോഗസ്ഥർ അറിയിച്ചു. ബിഎംആർസിയുടെ മൊബൈൽ ആപ്ലിക്കേഷനായ നമ്മ മെട്രോയിലൂടെയാണ് ക്യുആർ കോഡ് ഉപയോഗിച്ച് ടിക്കറ്റ് എടുക്കാൻ സാധിക്കുക . യാത്ര ചെയ്യേണ്ട സ്റ്റേഷനുകൾ തിരഞ്ഞെടുത്ത് പണം അടയ്ക്കുന്ന യാത്രക്കാർക്ക് ആപ്പിൽ നിന്ന് ക്യുആർ കോഡ് ലഭിക്കും. ഈ ക്യുആർ കോഡ് മെട്രോ സ്റ്റേഷനിലെ ഗേറ്റുകളിൽ സ്കാൻ ചെയ്താണ് യാത്ര ചെയ്യേണ്ടത്. ടിക്കറ്റ്…

Read More

ബിഎംആർസിയ്ക്ക് 124 കോടി അനുവദിച്ചു

ബെംഗളൂരു: സ്ഥിതിഗതികൾ രൂക്ഷമായതിനെ തുടർന്നുണ്ടായ ലോക് ഡൗണിൽ ബിഎംആർസിക്ക് ഉണ്ടായ നഷ്ടം പരിഹരിക്കാൻ സർക്കാർ 124 കോടി രൂപ അനുവദിച്ചു. 2020-21 സാമ്പത്തിക വർഷത്തിൽ 736.22 കോടി രൂപയുടെ നഷ്ടമാണ് ബിഎംആർസിക്ക് ഉണ്ടായത്. നഷ്ടം നികത്തുന്നതിന് മുമ്പ് സർക്കാർ 298 കോടി അനുവദിച്ചിരുന്നു. ലോക് ഡൗണിനെ തുടർന്ന് മാസങ്ങളോളം സർവീസ് നിർത്തിവച്ചതാണ് ഇത്രയധികം നഷ്ടം ബിഎംആർസിക്ക് ഉണ്ടാക്കിയത്.

Read More

നമ്മ മെട്രോ, സ്റ്റാളുകൾ തുടങ്ങാൻ ടെൻഡർ നടപടികൾ ആരംഭിച്ചു

ബെംഗളൂരു: സജീവ നിയന്ത്രണങ്ങൾക്ക് ശേഷം നമ്മുടെ മെട്രോ സ്റ്റേഷനുകളിൽ വീണ്ടും വ്യാപാര സ്റ്റാളുകൾ സജീവമാകുന്നു. ഇതിനുള്ള ടെൻഡർ നടപടികൾ ആരംഭിച്ചതായി ബിഎംആർസി അറിയിച്ചു. പ്രതിസന്ധിയ്ക്ക് മുൻപ് സലൂൺ മുതൽ സ്നാക്സ് പാർലറുകൾ വരെ മെട്രോ സ്റ്റേഷനുകളിൽ പ്രവർത്തിച്ചിരുന്നു. നിയന്ത്രണങ്ങൾ കർശനമായതോടെ ഇവയെല്ലാം അടച്ചു പൂട്ടുകയായിരുന്നു. നിലവിൽ പ്രതിദിനം 5 ലക്ഷം യാത്രക്കാർ നമ്മ മെട്രോയിൽ യാത്ര ചെയ്യുന്നുണ്ട്. യാത്രകൾ സാധാരണ നിലയിൽ ആയതോടെ സ്റ്റാളുകളും പഴയ രീതിയിലേക്ക് തിരികെ എത്തുകയാണ്.

Read More

പുതിയ ഫീച്ചറുകളുമായി ‘മൈ ബിഎംടിസി ‘

ബെംഗളൂരു: പുതിയ ഒട്ടേറെ ഫീച്ചറുകളുമായി അടിമുടി മാറ്റാവുമായി എത്തുകയാണ് ബിഎംടിസി യുടെ മൈ ബിഎംടിസി ആപ്പ്. ബസുകൾ കണ്ടെത്താനും ടിക്കറ്റുകൾ ഓൺലൈൻ ആയി എടുക്കാനും  സാധിക്കുന്ന ഈ ആപ്പ് 3 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും പരിഷ്കരിച്ച് ഇറക്കുന്നത്. മുൻ വർഷങ്ങളിൽ ഒട്ടേറെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു ആപ്പിന്. 2019 ജൂൺ മുതൽ ആപ്പിന്റെ പ്രവർത്തനം ഏറെക്കുറെ തകരാറിൽ ആയിരുന്നു. പ്രശ്നങ്ങൾ എല്ലാം പരിഹരിച്ച് കൂടുതൽ ഫീച്ചറുകളുമായി ഓഗസ്റ്റ് മാസത്തിൽ ആപ്പ് പുറത്തിറക്കുമെന്ന് ബിഎംടിസി ഐടി വിഭാഗം ഡയറക്ടർ സൂര്യ സെൻ പറഞ്ഞു. നിലവിൽ 963…

Read More

ട്രെയിനിറങ്ങി നടന്നാൽ മെട്രോയിൽ കയറാം: സാധ്യതകൾ പരിശോധിച്ച് റെയിൽവേയും ബിഎംആർസിയും

ബെംഗളൂരു: റെയിൽവേയും ബിഎംആർസിയും ബയ്യപ്പനഹള്ളി വിശ്വേശ്വരായ റെയിൽവേ ടെർമിനലിലേക്ക് സ്വാമി വിവേകാനന്ദ റോഡ്, ബയ്യപ്പനഹള്ളി മെട്രോ സ്റ്റേഷനുകളിൽ നിന്ന് കാൽനടമേൽപാലത്തിനുള്ള സാധ്യതകൾ പരിശോധിക്കാൻ ഒരുങ്ങുന്നു. കൂടുതൽ ട്രെയിനുകൾ സർവീസ് ആരംഭിക്കുന്നതോടെ നിലവിലെ റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകും. ഇത് കണക്കിലെടുത്താണ് മേൽപാലത്തിനുള്ള സാധ്യതകൾ പരിശോധിക്കുന്നത്. ബിഎംടിസി ഫീഡർ ബസ് സർവീസ് ആരംഭിച്ചിട്ടുണ്ടെങ്കിലും കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാൻ ഇതിനും പരിമിതികളുണ്ട്. 2 മെട്രോ സ്റ്റേഷനുകളിൽ നിന്നും വിശ്വേശ്വരായ ടെർമിനലിലേക്ക് 2 കിലോമീറ്ററോളം ദൂരമുണ്ടെന്നിരിക്കെ മെട്രോ ഇറങ്ങുന്ന യാത്രികർക്ക് പുതിയ ടെർമിനലിലേക്ക് വേഗത്തിൽ എത്തിപ്പെടാൻ സാധിക്കുന്ന തരത്തിലാണ് മേൽപാലം…

Read More

മെട്രോപാതയ്ക്ക് തടസ്സമായി മേൽപ്പാലം, നിർമ്മാണം നിർത്തിവയ്ക്കാൻ ബിഎംആർസി നിർദേശം 

ബെംഗളൂരു: കലാമന്ദിറിന് മുന്നിലൂടെ ഉള്ള മേൽപാലത്തിന്റെ പ്രവൃത്തികൾ അവസാനഘട്ടത്തിനോട്‌ അടുത്തതോടെ നിർമാണം നിർത്തിവയ്ക്കാൻ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസി) ബിബിഎംപിക്ക് നിർദേശം നൽകി. അനുമതിയില്ലാതെയാണ് പാലം നിർമാണം ആരംഭിച്ചതെന്നാണ് ബിഎംആർസി വിശദീകരണം. സിൽക്ക് ബോർഡ്–കെആർ പുരം മെട്രോ പാത ഇതിലൂടെ കടന്നുപോകുന്നതിനാൽ മേൽപാലത്തിന്റെ രൂപരേഖ മാറ്റേണ്ടിവരും. വിവിധ വകുപ്പുകൾ തമ്മിൽ ഏകോപനമില്ലാതെ പരസ്യവരുമാനം മാത്രം ലക്ഷ്യമിട്ടാണ് ബിബിഎംപി മേൽപാല നിർമാണം ആരംഭിച്ചതെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. മെട്രോ റൂട്ട് 2 വർഷം മുൻപേ പ്രസിദ്ധീകരിച്ചിരുന്നെങ്കിലും ഇത് അവഗണിച്ചാണ് പാലം നിർമാണം ആരംഭിച്ചതെന്നും ആരോപണത്തിൽ ചൂണ്ടിക്കട്ടുന്നു.

Read More

പ്രതിരോധ വകുപ്പിന്റെ ഭൂമി ബിഎംആർസി ഏറ്റെടുക്കുന്നു 

ബെംഗളൂരു: ഔട്ടർ റിങ് റോഡിലെ കെആർ പുരം– വിമാനത്താവള പാതയും സർജാപുര– ഹെബ്ബാൾ പാതയും കൂടിച്ചേരുന്ന ഇബ്‍ലൂർ മെട്രോ സ്റ്റേഷനായി മാറുന്നതിന് പ്രതിരോധ വകുപ്പിന്റെ ഭൂമി ബിഎംആർസി ഏറ്റെടുക്കുന്നു. 9000 ചതുരശ്ര അടി ഭൂമിയാണ് ഇതിനായി ബിഎംആർസി ഏറ്റെടുക്കുന്നത്. മെട്രോ മൂന്നാംഘട്ടത്തിൽ വരുന്ന സർജാപുര–ഹെബ്ബാൾ പാത ഇബ്‌ലൂർ സ്റ്റേഷനുമായി ബന്ധിപ്പിക്കാൻ അനുമതി ലഭിച്ചതോടെയാണ് കൂടുതൽ ഭൂമി ഏറ്റെടുക്കൽ നടപടി വേഗത്തിൽ ആക്കുന്നത്. ഔട്ടർ റിങ് റോഡിലെ സിൽക്ക് ബോർഡ്–കെആർ പുരം റീച്ചിലാണ് ഇബ്‌ലൂർ സ്റ്റേഷൻ നിർമിക്കുന്നത്. സർജാപുര–ഹെബ്ബാൾ പാത അഗര, കോറമംഗല, ഡയറി സർക്കിൾ,…

Read More

വിമാനത്താവളത്തിലേക്ക് മെട്രോ; 3 വർഷത്തിനുള്ളിൽ പദ്ധതി യാഥാർഥ്യമാക്കുമെന്ന് ബിഎംആർസി

ബെം​ഗളുരു; വിമാനത്താവളത്തിലേക്ക് മെട്രോയെന്ന പദ്ധതി വരുന്ന 3 വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ബിഎംആർസി എംഡി അഞ്ജു പർവേശ് വ്യക്തമാക്കി. 2024 ഡിസംബറോടെ കെ ആർ പുരം മുതൽ വിമാനത്താവളം വരെയുള്ള 37 കിലോമീറ്റർ മെട്രോപാത വാണിജ്യ സർവ്വീസ് സജ്ജമാക്കും. 3 വർഷം കൂടി കാത്തിരുന്നാൽ മതിയെന്നാണ് എംഡി പറഞ്ഞത്. കൂടാതെ ഇതിനോടനുബന്ധിച്ചുള്ള സിൽക്ക് ബോർഡ് ജം​ഗ്ഷൻ- കെ ആർ പുരം പാതയുടെ പൈലിംങ് പണികളും ആരംഭിച്ചിട്ടുണ്ട്.

Read More
Click Here to Follow Us