ബെംഗളൂരു: റെയിൽവേയും ബിഎംആർസിയും ബയ്യപ്പനഹള്ളി വിശ്വേശ്വരായ റെയിൽവേ ടെർമിനലിലേക്ക് സ്വാമി വിവേകാനന്ദ റോഡ്, ബയ്യപ്പനഹള്ളി മെട്രോ സ്റ്റേഷനുകളിൽ നിന്ന് കാൽനടമേൽപാലത്തിനുള്ള സാധ്യതകൾ പരിശോധിക്കാൻ ഒരുങ്ങുന്നു. കൂടുതൽ ട്രെയിനുകൾ സർവീസ് ആരംഭിക്കുന്നതോടെ നിലവിലെ റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകും. ഇത് കണക്കിലെടുത്താണ് മേൽപാലത്തിനുള്ള സാധ്യതകൾ പരിശോധിക്കുന്നത്. ബിഎംടിസി ഫീഡർ ബസ് സർവീസ് ആരംഭിച്ചിട്ടുണ്ടെങ്കിലും കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാൻ ഇതിനും പരിമിതികളുണ്ട്.
2 മെട്രോ സ്റ്റേഷനുകളിൽ നിന്നും വിശ്വേശ്വരായ ടെർമിനലിലേക്ക് 2 കിലോമീറ്ററോളം ദൂരമുണ്ടെന്നിരിക്കെ മെട്രോ ഇറങ്ങുന്ന യാത്രികർക്ക് പുതിയ ടെർമിനലിലേക്ക് വേഗത്തിൽ എത്തിപ്പെടാൻ സാധിക്കുന്ന തരത്തിലാണ് മേൽപാലം വിഭാവനം ചെയ്യുന്നത്. നിലവിൽ ഓൾഡ് മദ്രാസ് റോഡിൽ നിന്നും ബാനസവാടി മെയിൻ റോഡിൽ നിന്നും റോഡ് മാർഗം വേണം യാത്രക്കാർ ടെർമിനലിലേക്ക് എത്താൻ.
പാലം നിർമാണത്തിനുള്ള ചെലവ് ദക്ഷിണ പശ്ചിമ റെയിൽവേയും ബിഎംആർസിയും തുല്യമായി പങ്കിടുന്നത് സംബന്ധിച്ചുള്ള നടപടികൾ പൂർത്തിയായാൽ ടെൻഡർ നടപടികൾ ആരംഭിക്കും. ഭാവിയിൽ സബേർബൻ പാതയും ബാനസവാടി, ബയ്യപ്പനഹള്ളി സ്റ്റേഷനുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന വിശ്വേശ്വരായ ടെർമിനലിലേക്ക് വരുന്നതോടെ പ്രതിദിനം ഒരു ലക്ഷത്തിലധികം പേർ സ്റ്റേഷനെ ആശ്രയിക്കുമെന്നാണ് കരുതുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.