നിപ്പ: കേരള അതിർത്തിയിൽ പരിശോധന ശക്തമാക്കി കർണാടകയും തമിഴ്നാടും

ബെംഗളൂരു : കോഴിക്കോട് ജില്ലയിൽ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളവുമായി അതിർത്തി പങ്കിടുന്നസ്ഥലങ്ങളിൽ നിരീക്ഷണം ശക്തമാക്കി കർണാടകവും തമിഴ്നാടും.

 

സംസ്ഥാന അതിർത്തിപങ്കിടുന്ന ചാമരാജ്‌നഗർ, കുടക്, മൈസൂരു, ദക്ഷിണ കന്നഡ ജില്ലകളിലാണ് നിരീക്ഷണം ശക്തമാക്കിയത്.

അടുത്തിടെ കോഴിക്കോട് സന്ദർശിക്കുകയും നിപ രോഗിയുമായി നേരിട്ട് ബന്ധം പുലർത്തുകയുംചെയ്ത പനിയുള്ള വ്യക്തികളുടെ സാംപിൾ പരിശോധനയ്ക്കായി ബെംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ  അയക്കണമെന്ന് സംസ്ഥാന സർക്കാർ നിർദേശിച്ചു.

  ഗതാഗത ഏജൻസിയുടെ മറവിൽ തട്ടിപ്പ്; ബെം​ഗളൂരുവിൽ നിന്ന് കാണാതായ സ്‌കൂട്ടർ വർഷങ്ങൾക്ക് ശേഷം തിരിച്ചുകിട്ടിയത് ഇങ്ങനെ

ചാമരാജ്‌നഗർ, കുടക്, മൈസൂരു, ദക്ഷിണ കന്നഡ ജില്ലകളിലെ ആരോഗ്യ ഉദ്യോഗസ്ഥരുമായി സംസ്ഥാന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഓൺലൈൻയോഗം ചേർന്ന് സ്ഥിതി വിലയിരുത്തി.

കേരളത്തിൽ നിന്നു വരുന്ന ചരക്കു വാഹനങ്ങൾ പരിശോധിക്കാൻ പ്രത്യേക ചെക്‌പോസ്റ്റുകൾ സ്ഥാപിക്കാൻ ദക്ഷിണ കന്നഡ ജില്ലാഭരണകൂടം പോലീസിന് നിർദേശം നൽകിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശാപം മാറാത്ത കന്നഡ സിംഹാസനം; 70 വർഷത്തിനിടെ അഞ്ച് വർഷം തികച്ചത് വെറും 3 പേർ! ചരിത്രം ആവർത്തിക്കുന്നു; അറിയണം കർണാടക രാഷ്ട്രീയത്തിലെ ഈ ഞെട്ടിക്കുന്ന കഥകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts