ട്രാൻസ്‌പോർട്ട് ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

ബെംഗളൂരു : നഗരത്തിലെ നിറമൺവിക്ക് സമീപം റായ്ച്ചൂർ – ബെംഗളൂരു ഹൈവേയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായഅപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു.

ബൈക്ക് യാത്രികൻ രവി (25) ആണ് മരിച്ചത്. മാൻവിയിൽ നിന്ന് റായ്ച്ചൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും പൾസർ ബൈക്കും കൂട്ടിയിടിച്ചാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു.

  ഓഫീസ് ബോറടിച്ചു; ട്രാഫിക്കും സമ്മർദ്ദവുമില്ല, കാപ്പിത്തോട്ടങ്ങൾക്ക് നടുവിലിരുന്ന് കോഡിങ്; ഒരു ബെംഗളൂരു ടെക്കിയുടെ 'വർക്കേഷൻ' വൈറലാകുന്നു

വസ്ത്രവ്യാപാരിയായിരുന്ന യുവാവ് അടുത്തിടെ സിരവാര ടൗണിൽ കട തുടങ്ങിയിരുന്നു. 8 മാസം മുമ്പ് വിവാഹിതനായ യുവാവ് ആണ് അപകടത്തിൽ മരിച്ചത്.

മൃതദേഹം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി, വീട്ടുകാർ ആശുപത്രിക്ക് സമീപം പ്രതിഷേധിച്ചു. മാൻവി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പട്ടാപ്പകൽ കുറുനരിയുടെ ആക്രമണം; നിസ്‌കാരം കഴിഞ്ഞ് മടങ്ങിയ പന്ത്രണ്ടുകാരനെ കടിച്ച് പറിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts