പുതിയ ഫീച്ചറുകളുമായി ‘മൈ ബിഎംടിസി ‘

ബെംഗളൂരു: പുതിയ ഒട്ടേറെ ഫീച്ചറുകളുമായി അടിമുടി മാറ്റാവുമായി എത്തുകയാണ് ബിഎംടിസി യുടെ മൈ ബിഎംടിസി ആപ്പ്. ബസുകൾ കണ്ടെത്താനും ടിക്കറ്റുകൾ ഓൺലൈൻ ആയി എടുക്കാനും  സാധിക്കുന്ന ഈ ആപ്പ് 3 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും പരിഷ്കരിച്ച് ഇറക്കുന്നത്. മുൻ വർഷങ്ങളിൽ ഒട്ടേറെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു ആപ്പിന്. 2019 ജൂൺ മുതൽ ആപ്പിന്റെ പ്രവർത്തനം ഏറെക്കുറെ തകരാറിൽ ആയിരുന്നു. പ്രശ്നങ്ങൾ എല്ലാം പരിഹരിച്ച് കൂടുതൽ ഫീച്ചറുകളുമായി ഓഗസ്റ്റ് മാസത്തിൽ ആപ്പ് പുറത്തിറക്കുമെന്ന് ബിഎംടിസി ഐടി വിഭാഗം ഡയറക്ടർ സൂര്യ സെൻ പറഞ്ഞു. നിലവിൽ 963…

Read More

ഇനി മുതൽ പെട്രോളും ഡീസലും വീടുകളിൽ എത്തും !

ബെംഗളൂരു: നഗരത്തിൽ ഇനിമുതൽ വാഹനങ്ങൾക്കുള്ള ഇന്ധനം വീടുകളിൽ എത്തിക്കാനുള്ള സംവിധാനവുമായി സ്വകാര്യ കമ്പനി പ്രവർത്തനം ആരംഭിച്ചു. ‘ദ ഫ്യുവൽ ഡെലിവറി’ എന്ന ആപ്പാണ് പുതിയ സേവനമാരംഭിച്ചത്. ആപ്പിലൂടെയും കമ്പനിയുടെ വെബ്‌സൈറ്റിലൂടെയും ജനങ്ങൾക്ക് ഇന്ധനം ബുക്കുചെയ്യാൻ സാധിക്കും. ഫോൺ നമ്പറും മേൽവിലാസവും നൽകി ബുക്ക് ചെയ്യുന്നതോടു കൂടി ചെറിയ ടാങ്കർ നിങ്ങളുടെ വീട്ടിലെത്തി വാഹനത്തിന് ആവശ്യമായ ഇന്ധനം നൽകും. എന്നാൽ ഉപഭോക്താക്കൾ ഇന്ധനവിലയ്ക്കൊപ്പം ഡെലിവറി ചാർജ്ജും നൽകേണ്ടി വരും. ആദ്യഘട്ടത്തിൽ ഡീസൽ മാത്രമായിരിക്കും ആപ്പിലൂടെ വിതരണം ചെയ്യുന്നത്.

Read More
Click Here to Follow Us