ഇനി മുതൽ പെട്രോളും ഡീസലും വീടുകളിൽ എത്തും !

ബെംഗളൂരു: നഗരത്തിൽ ഇനിമുതൽ വാഹനങ്ങൾക്കുള്ള ഇന്ധനം വീടുകളിൽ എത്തിക്കാനുള്ള സംവിധാനവുമായി സ്വകാര്യ കമ്പനി പ്രവർത്തനം ആരംഭിച്ചു. ‘ദ ഫ്യുവൽ ഡെലിവറി’ എന്ന ആപ്പാണ് പുതിയ സേവനമാരംഭിച്ചത്.

ആപ്പിലൂടെയും കമ്പനിയുടെ വെബ്‌സൈറ്റിലൂടെയും ജനങ്ങൾക്ക് ഇന്ധനം ബുക്കുചെയ്യാൻ സാധിക്കും. ഫോൺ നമ്പറും മേൽവിലാസവും നൽകി ബുക്ക് ചെയ്യുന്നതോടു കൂടി ചെറിയ ടാങ്കർ നിങ്ങളുടെ വീട്ടിലെത്തി വാഹനത്തിന് ആവശ്യമായ ഇന്ധനം നൽകും.

  നാലുദിവസത്തിനിടെ പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി; പുതിയ നിരക്ക് അറിയാൻ വായിക്കാം

എന്നാൽ ഉപഭോക്താക്കൾ ഇന്ധനവിലയ്ക്കൊപ്പം ഡെലിവറി ചാർജ്ജും നൽകേണ്ടി വരും. ആദ്യഘട്ടത്തിൽ ഡീസൽ മാത്രമായിരിക്കും ആപ്പിലൂടെ വിതരണം ചെയ്യുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് സംസ്ഥാന മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts