പരീക്ഷയില്ല, എന്നിട്ടും ഫീസ് അടയ്ക്കാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ട് ബാംഗ്ലൂർ സിറ്റി യൂണിവേഴ്സിറ്റി

ബെംഗളൂരു: സെമസ്റ്റർ പരീക്ഷകൾ റദ്ദാക്കിയെങ്കിലും സർവകലാശാല പരീക്ഷാ ഫീസ് ആവശ്യപ്പെട്ടതിൽ ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ് ബാംഗ്ലൂർ സിറ്റി യൂണിവേഴ്സിറ്റി (ബിസിയു) വിദ്യാർത്ഥികൾ. ഉത്തരവ് ഉടൻ പിൻവലിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. യുജിസിയുടെയും സംസ്ഥാന സർക്കാരിന്റെയും മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കുള്ള രണ്ടാമത്തെയും നാലാമത്തെയും സെമസ്റ്റർ ഡിഗ്രി പരീക്ഷകളും പി ജി രണ്ടാം സെമസ്റ്റർ പരീക്ഷകളും സർവകലാശാല റദ്ദാക്കിയതായി അവർ പറഞ്ഞു.

ബിരുദ വിദ്യാർത്ഥികൾക്കുള്ള രണ്ടാമത്തെയും നാലാമത്തെയും സെമസ്റ്റർ പരീക്ഷകൾ സർവകലാശാല റദ്ദാക്കി, ഇന്റേണൽ മൂല്യനിർണ്ണയത്തിന്റെയും മുൻ സെമസ്റ്റർ പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് മാർക്ക് നൽകാൻ തീരുമാനിച്ചിരിക്കുന്നത്.

രണ്ടാം സെമസ്റ്റർ പരീക്ഷയ്ക്ക് ഫീസ് അടയ്ക്കാൻ ഞങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഷെഡ്യൂൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല,” എന്ന് ഒന്നാം വർഷ ബിഎസ്‌സി വിദ്യാർത്ഥി പറഞ്ഞു.

“ബിസിയുവിലെ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും കൂലിപ്പണിക്കാരുടെ മക്കളാണെന്ന്” ഓൾ ഇന്ത്യ ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ (എഐഡിഎസ്ഒ) ജില്ലാ സെക്രട്ടറി കല്യാൺ പറഞ്ഞു.

മൂല്യനിർണ്ണയത്തിൽ ഉൾപ്പെട്ടിരിക്കുന്ന വിവിധ ഘട്ടങ്ങൾക്കാണ് പരീക്ഷാ ഫീസ് തേടുന്നത്,” എന്ന് ഒരു സർവകലാശാല ഉദ്യോഗസ്ഥൻ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us