കോഴിക്കോട് -കൊല്ലേഗൽ ദേശീയപാത ആറുവരിയാക്കണമെന്ന് കേന്ദ്രസർക്കാരിന് നിവേദനം നൽകി

ബെംഗളൂരു: കോഴിക്കോട് നിന്ന് കർണാടകയിലേക്കെത്താൻ മലയാളി യാത്രക്കാർ ഏറ്റവുമധികം ആശ്രയിക്കുന്ന റോഡുകളിലൊന്നായ കോഴിക്കോട്-കൊല്ലേഗൽ ദേശീയപാത (എൻ.എച്ച്. 766) ആറുവരിയാക്കണമെന്ന ആവശ്യവുമായി മൈസൂരു എം.പി. പ്രതാപസിംഹ രംഗത്ത്. കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിക്ക് നൽകിയ നിവേദനത്തിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്

കോഴിക്കോട്ടു നിന്ന് വയനാട് സുൽത്താൻ ബത്തേരി വഴി ചാമരാജനഗർ ജില്ലയിലെ കൊല്ലേഗലിലേക്കെത്തുന്ന പാത 2016-ൽ ഗതാഗത വകുപ്പ് നാലുവരിയായി വികസിപ്പിച്ചിരുന്നു. എന്നാൽ, നിലവിലെ വാഹനത്തിരക്ക് കാരണം നാലുവരിയായിട്ടും ഗതാഗത തിരക്ക് വൻതോതിൽ അനുഭവപ്പെടുന്നുണ്ടെന്ന് അദ്ദേഹം നിവേദനത്തിൽ ചൂണ്ടിക്കാട്ടി. നഞ്ചൻകോട് കണ്ടെയ്‌നർ കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ മൾട്ടി മോഡൽ ലോജിസ്റ്റിക്സ് പാർക്ക് വരുന്നതോടെ ഗതാഗതത്തിരക്ക് ഇനിയും ഇരട്ടിയാകും.

  "സ്വന്തമായി പണിയെടുക്കാൻ മടിയുള്ള ആളുടെ കൂടെയുള്ള ജീവിതം ടാസ്കാണ്": നിലപാട് വ്യക്തമാക്കി ആരതി പൊടി

ആയതിനാൽ, ദേശിയ പാതാ വികസനത്തിനായി പ്രത്യേക പദ്ധതി തയ്യാറാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകണമെന്നും പ്രതാപസിംഹ അഭ്യർഥിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വൻ വ്യാജമരുന്ന് വേട്ട: 5 കോടിയുടെ വ്യാജമരുന്നുകളും ലേബലുകളും പിടിച്ചെടുത്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ദയനീയാവസ്ഥയിൽ; ആൾപ്പാർപ്പില്ലാത്ത ഇടങ്ങളും വെളിച്ചമില്ലായ്മയും യാത്രികരെ ഭീതിയിലാഴ്ത്തുന്നു
[masterslider id="10"]

Related posts