കോഴിക്കോട് -കൊല്ലേഗൽ ദേശീയപാത ആറുവരിയാക്കണമെന്ന് കേന്ദ്രസർക്കാരിന് നിവേദനം നൽകി

ബെംഗളൂരു: കോഴിക്കോട് നിന്ന് കർണാടകയിലേക്കെത്താൻ മലയാളി യാത്രക്കാർ ഏറ്റവുമധികം ആശ്രയിക്കുന്ന റോഡുകളിലൊന്നായ കോഴിക്കോട്-കൊല്ലേഗൽ ദേശീയപാത (എൻ.എച്ച്. 766) ആറുവരിയാക്കണമെന്ന ആവശ്യവുമായി മൈസൂരു എം.പി. പ്രതാപസിംഹ രംഗത്ത്. കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിക്ക് നൽകിയ നിവേദനത്തിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത് കോഴിക്കോട്ടു നിന്ന് വയനാട് സുൽത്താൻ ബത്തേരി വഴി ചാമരാജനഗർ ജില്ലയിലെ കൊല്ലേഗലിലേക്കെത്തുന്ന പാത 2016-ൽ ഗതാഗത വകുപ്പ് നാലുവരിയായി വികസിപ്പിച്ചിരുന്നു. എന്നാൽ, നിലവിലെ വാഹനത്തിരക്ക് കാരണം നാലുവരിയായിട്ടും ഗതാഗത തിരക്ക് വൻതോതിൽ അനുഭവപ്പെടുന്നുണ്ടെന്ന് അദ്ദേഹം നിവേദനത്തിൽ ചൂണ്ടിക്കാട്ടി. നഞ്ചൻകോട് കണ്ടെയ്‌നർ കോർപ്പറേഷൻ ഓഫ്…

Read More