റെയിൽവേ സ്റ്റേഷനുകളിലെ പരിശോധനകൾക്ക് പ്രത്യേക പോലീസ് സംഘം

ബെംഗളൂരു: റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും പരിശോധന കർശനമാക്കണമെന്ന ഉത്തരവിന്റെ ഭാഗമായി റെയിൽവേ പോലീസിന്റെ പ്രത്യേക സംഘം രൂപീകരിക്കുന്നു.

തുടക്കത്തിൽ 100 പേരുടെ സംഘമാണ് രൂപീകരിക്കാൻ ഉദ്ദേശിക്കുന്നത്. പ്രത്യേക തരം യൂണിഫോമും എല്ലാ തരം നൂതന സംവിധാനങ്ങളുമുള്ള ഈ സംഘം 24 മണിക്കൂറും പരിശോധനക്കായി ഉണ്ടാകും. നിയമം ലംഘിച്ചുള്ള സാധനങ്ങൾ കടത്തുന്നത് പിടികൂടുക, സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായ യാത്ര ഉറപ്പാക്കുക എന്നിവയുമാണ് ഈ പുതിയ സംഘത്തിന്റെ പ്രധാന ഉദ്ദേശം.

  വിദ്യാർത്ഥി സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ; മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

ബെംഗളൂരു, മൈസൂരു, കലബുറഗി റെയിൽവേ ഡിവിഷനുകൾ കേന്ദ്രീകരിച്ചായിരിക്കും ആദ്യഘട്ടത്തിൽ ഇവരുടെ പ്രവർത്തനം.

ആർ.പി.എഫ് കോൺസ്റ്റബിൾമാരെയാണ് തുടക്കത്തിൽ ഇതിനായി തിരഞ്ഞെടുക്കുന്നത്. ഇതിനോടകം നൂറോളം കോൺസ്റ്റബിൾമാരെ തിരഞ്ഞെടുത്ത് പരിശീലനം ആരംഭിച്ചു കഴിഞ്ഞു.

അടുത്ത മാസത്തോടെ റെയിൽവേ സ്റ്റേഷനുകളിൽ ഇവരുടെ സേവനം ലഭ്യമാക്കാനാണ് റെയിൽവേ അധികൃതർ ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് തീവണ്ടി മാർഗ്ഗം നടത്തുന്ന മനുഷ്യക്കടത്തും ലഹരിക്കടത്തും വർധിക്കുന്ന സാഹചര്യത്തിൽ പരിശോധനകൾ കുത്തനെ വർധിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വഴിമാറിയില്ലെങ്കിൽ വണ്ടി പൊക്കും! അടുത്ത ആഴ്ച മുതൽ ജയനഗറിൽ വരുന്ന പുതിയ നീക്കം കടുപ്പമാകും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫണ്ട് മുടങ്ങി; ന​ഗരത്തിലെ ഈ ഭാ​ഗത്തുളള ഇന്ദിര കാന്റീനുകൾ പൂട്ടി; പട്ടിണിയിലായി നൂറുകണക്കിന് പാവപ്പെട്ടവർ
[masterslider id="10"]

Related posts