റെയിൽവേ സ്റ്റേഷനുകളിലെ പരിശോധനകൾക്ക് പ്രത്യേക പോലീസ് സംഘം

ബെംഗളൂരു: റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും പരിശോധന കർശനമാക്കണമെന്ന ഉത്തരവിന്റെ ഭാഗമായി റെയിൽവേ പോലീസിന്റെ പ്രത്യേക സംഘം രൂപീകരിക്കുന്നു. തുടക്കത്തിൽ 100 പേരുടെ സംഘമാണ് രൂപീകരിക്കാൻ ഉദ്ദേശിക്കുന്നത്. പ്രത്യേക തരം യൂണിഫോമും എല്ലാ തരം നൂതന സംവിധാനങ്ങളുമുള്ള ഈ സംഘം 24 മണിക്കൂറും പരിശോധനക്കായി ഉണ്ടാകും. നിയമം ലംഘിച്ചുള്ള സാധനങ്ങൾ കടത്തുന്നത് പിടികൂടുക, സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായ യാത്ര ഉറപ്പാക്കുക എന്നിവയുമാണ് ഈ പുതിയ സംഘത്തിന്റെ പ്രധാന ഉദ്ദേശം. ബെംഗളൂരു, മൈസൂരു, കലബുറഗി റെയിൽവേ ഡിവിഷനുകൾ കേന്ദ്രീകരിച്ചായിരിക്കും ആദ്യഘട്ടത്തിൽ ഇവരുടെ പ്രവർത്തനം. ആർ.പി.എഫ് കോൺസ്റ്റബിൾമാരെയാണ് തുടക്കത്തിൽ…

Read More

ഡ്രോണുകൾ ഉപയോഗിച്ച് റെയിൽവേ സർവ്വേ ആരംഭിക്കുന്നു

ബെംഗളൂരു: മണ്ണിടിച്ചിലിന് സാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തുന്നതിനായി ദക്ഷിണ പശ്ചിമ റെയിൽവേ ഉത്തരകന്നഡ ജില്ലയിലെ കുലേം ചുരം മേഖലയിൽ ഡ്രോൺ ഉപയോഗിച്ച് സർവേ നടത്താൻ ഒരുങ്ങുന്നു. മഴക്കാലത്ത് സ്ഥിരമായി മണ്ണിടിച്ചിലുണ്ടായി റെയിൽ ഗതാഗതം നിലയ്ക്കുന്ന പാതകളിലൊന്നാണ് 27 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാത. ഒരിക്കൽ മണ്ണിടിച്ചിലുണ്ടായാൽ ദിവസങ്ങളോളവും ചിലപ്പോൾ ആഴ്ചകളോളവും റെയിൽ ഗതാഗതം നിലക്കുകയും ചെയ്യും. ഡ്രോൺ ഉപയോഗിച്ച് സർവേ നടത്തി മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുള്ള കണ്ടെത്തി മണ്ണിടിച്ചിൽ തടയാനുള്ള പദ്ധതികൾ നിർമ്മിക്കാനാണ് റെയിൽവേയുടെ തീരുമാനം. മണ്ണിടിച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ റെയിൽപ്പാളത്തിനു അടുത്തായി കോൺക്രീറ്റ് മതിലുകൾ…

Read More
Click Here to Follow Us