ഡ്രോണുകൾ ഉപയോഗിച്ച് റെയിൽവേ സർവ്വേ ആരംഭിക്കുന്നു

ബെംഗളൂരു: മണ്ണിടിച്ചിലിന് സാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തുന്നതിനായി ദക്ഷിണ പശ്ചിമ റെയിൽവേ ഉത്തരകന്നഡ ജില്ലയിലെ കുലേം ചുരം മേഖലയിൽ ഡ്രോൺ ഉപയോഗിച്ച് സർവേ നടത്താൻ ഒരുങ്ങുന്നു. മഴക്കാലത്ത് സ്ഥിരമായി മണ്ണിടിച്ചിലുണ്ടായി റെയിൽ ഗതാഗതം നിലയ്ക്കുന്ന പാതകളിലൊന്നാണ് 27 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാത.

ഒരിക്കൽ മണ്ണിടിച്ചിലുണ്ടായാൽ ദിവസങ്ങളോളവും ചിലപ്പോൾ ആഴ്ചകളോളവും റെയിൽ ഗതാഗതം നിലക്കുകയും ചെയ്യും. ഡ്രോൺ ഉപയോഗിച്ച് സർവേ നടത്തി മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുള്ള കണ്ടെത്തി മണ്ണിടിച്ചിൽ തടയാനുള്ള പദ്ധതികൾ നിർമ്മിക്കാനാണ് റെയിൽവേയുടെ തീരുമാനം.

  ബെംഗളൂരുവിൽ കാലാവസ്ഥ വ്യതിയാനം: കുട്ടികളിൽ ഡെങ്കിപ്പനിയും ന്യൂമോണിയയും വർദ്ധിക്കുന്നു, കർശന നിർദ്ദേശങ്ങളുമായി ഡോക്ടർമാർ!

മണ്ണിടിച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ റെയിൽപ്പാളത്തിനു അടുത്തായി കോൺക്രീറ്റ് മതിലുകൾ നിർമിക്കുകയോ മറ്റ് സുരക്ഷാ സംവിധാനങ്ങളൊരുക്കുകയോ ചെയ്താൽ മഴക്കാലത്തുണ്ടാകുന്ന തടസ്സങ്ങൾ ഒഴിവാക്കാൻ കഴിയുമെന്നാണ് റെയിൽവേയുടെ പ്രതീക്ഷ.

അപകടകരമായി വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങൾ കണ്ടെത്താനും ഡ്രോൺ ഉപയോഗിച്ചുകൊണ്ടുള്ള ഈ സർവേയിലൂടെ കഴിയും. ഇത്തരം പ്രദേശങ്ങളിൽ ആവശ്യമായ സുരക്ഷാസംവിധാനമൊരുക്കാൻ അതാത് ജില്ലാഭരണകൂടവുമായി ബന്ധപ്പെട്ട് ഒരു പദ്ധതി തയ്യാറാക്കാനും റെയിൽവേ ലക്ഷ്യമിടുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വൈറ്റ്‌ഫീൽഡിൽ മലയാളി വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗരുഡ മാളിന് സമീപം അപ്പാർട്ട്മെന്റിൽ തീപിടിത്തം
[masterslider id="10"]

Related posts