ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.30% മാത്രം;ഇന്നത്തെ കർണാടകയിലെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1890 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1631 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.30%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1631 ആകെ ഡിസ്ചാര്‍ജ് : 2843110 ഇന്നത്തെ കേസുകള്‍ : 1890 ആകെ ആക്റ്റീവ് കേസുകള്‍ : 23478 ഇന്ന് കോവിഡ് മരണം : 34 ആകെ കോവിഡ് മരണം : 36525 ആകെ പോസിറ്റീവ് കേസുകള്‍ : 2903137 ഇന്നത്തെ പരിശോധനകൾ…

Read More

കേരളത്തിൽ ഇന്ന് 20,772 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 14,651 പേർ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 20,772 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3670, കോഴിക്കോട് 2470, എറണാകുളം 2306, തൃശൂർ 2287, പാലക്കാട് 2070, കൊല്ലം 1415, ആലപ്പുഴ 1214, കണ്ണൂർ 1123, തിരുവനന്തപുരം 1082, കോട്ടയം 1030, കാസർഗോഡ് 681, വയനാട് 564, പത്തനംതിട്ട 504, ഇടുക്കി 356 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,52,639 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.61 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…

Read More

ബസവരാജ്‌ ബൊമ്മയ് കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി.

ന്യൂ ഡൽഹി: പുതിയ കർണാടക മുഖ്യമന്ത്രി ശ്രി ബസവരാജ്‌ ബൊമ്മയ് കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിനെ അദ്ദേഹം നേരത്തെ തന്നെ സന്ദർശിച്ചിരുന്നു. ഇന്ന് രാവിലെ ന്യൂഡൽഹിയിലെത്തിയ ബസവരാജ്‌ ബൊമ്മയ് വൈകുന്നേരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും എന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സംസ്ഥാന മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം അദ്ദേഹം തലസ്ഥാനത്തേക്കുള്ള ആദ്യ സന്ദർശനമാണിത്. പ്രധാന മന്ത്രിയുമായും മറ്റു പാർട്ടി നേതാക്കളുമായും ചർച്ച നടത്തിയതിനു ശേഷം സംസ്ഥാനത്തെ പുതിയ മന്ത്രി സഭ രൂപീകരിക്കുന്നതിന്റെ കൂടുതൽ…

Read More

മേക്കേദാട്ടു പദ്ധതി; ജെ.ഡി.എസ് രാജ്ഭവൻ മാർച്ച് നടത്തി

ബെംഗളൂരു: മേക്കേദാട്ടു അണക്കെട്ട് നിർമിക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന് അനുമതി നൽകണം എന്നാവശ്യപ്പെട്ടു ജെ.ഡി.എസിന്റെ നേതൃത്വത്തിൽ വിധാൻ സൗധയുടെ മുന്നിൽ നിന്നും രാജ്ഭവനിലേക്ക് കാൽനടയായി മാർച്ച് നടത്തി.  ഗവർണറുടെ ഔദ്യോഗിക വസിതിയായ രാജ്ഭവന് സമീപം പോലീസ് മാർച്ച് തടഞ്ഞു. തുടർന്ന് നേതാക്കളായ എച്ച്.ഡി. കുമാരസ്വാമി, എച്ച്.കെ. കുമാരസ്വാമി എന്നിവർ ഗവർണർ താവർചന്ദ് ഗഹ്‌ലോതിനെ കണ്ട് രാഷ്ട്രപതിക്കുള്ള നിവേദനം കൈമാറി. കർണാടക കാവേരി നദിക്കുകുറുകെ നിർമിക്കുന്ന മേേക്കദാട്ടു പദ്ധതിയിൽ അണക്കെട്ട് നിർമിക്കുന്നത് കുടിവെള്ളത്തിനും കൃഷിയാവശ്യത്തിനുമാണെന്ന് എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു.  

Read More

ഡ്രോണുകൾ ഉപയോഗിച്ച് റെയിൽവേ സർവ്വേ ആരംഭിക്കുന്നു

ബെംഗളൂരു: മണ്ണിടിച്ചിലിന് സാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തുന്നതിനായി ദക്ഷിണ പശ്ചിമ റെയിൽവേ ഉത്തരകന്നഡ ജില്ലയിലെ കുലേം ചുരം മേഖലയിൽ ഡ്രോൺ ഉപയോഗിച്ച് സർവേ നടത്താൻ ഒരുങ്ങുന്നു. മഴക്കാലത്ത് സ്ഥിരമായി മണ്ണിടിച്ചിലുണ്ടായി റെയിൽ ഗതാഗതം നിലയ്ക്കുന്ന പാതകളിലൊന്നാണ് 27 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാത. ഒരിക്കൽ മണ്ണിടിച്ചിലുണ്ടായാൽ ദിവസങ്ങളോളവും ചിലപ്പോൾ ആഴ്ചകളോളവും റെയിൽ ഗതാഗതം നിലക്കുകയും ചെയ്യും. ഡ്രോൺ ഉപയോഗിച്ച് സർവേ നടത്തി മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുള്ള കണ്ടെത്തി മണ്ണിടിച്ചിൽ തടയാനുള്ള പദ്ധതികൾ നിർമ്മിക്കാനാണ് റെയിൽവേയുടെ തീരുമാനം. മണ്ണിടിച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ റെയിൽപ്പാളത്തിനു അടുത്തായി കോൺക്രീറ്റ് മതിലുകൾ…

Read More

തമിഴ്‌നാട്ടിൽ ഇനി മുതൽ സ്വകാര്യ ആശുപത്രികളിലും സൗജന്യ വാക്‌സിൻ

ചെന്നൈ: തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമെ എല്ലാ സ്വകാര്യ ആശുപത്രികളിലും ഇനി മുതൽ സൗജന്യ കൊവിഡ് വാക്‌സിനേഷന്‍ വിതരണം ചെയ്യുന്ന പദ്ധതിക്ക് സ്റ്റാലിൻ സർക്കാർ തുടക്കം കുറിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് സൗജന്യ വാക്‌സിൻ പദ്ധതിക്ക് തുടക്കമിട്ടതും ചെന്നൈ കാവേരി ആശുപത്രിയില്‍ പദ്ധതി ഉദ്ഘാടനം ചെയ്തതും. 137 സ്വകാര്യ ആശുപത്രികളിലാണ് ആദ്യ ഘട്ടത്തില്‍ സൗജന്യ വാക്‌സിൻ പദ്ധതി നടപ്പിലാക്കുന്നത്. സൗജന്യ വാക്‌സിനൊപ്പം പണം നല്‍കിയുള്ള പ്രതിരോധ കുത്തിവെപ്പെടുക്കാനും സ്വകാര്യ ആശുപത്രികളില്‍ സൗകര്യമുണ്ടാകും. സ്വകാര്യ സ്ഥാപനങ്ങള്‍ നല്‍കുന്ന കോര്‍പറേറ്റ് സോഷ്യൽ റെസ്പോണ്സിബില്റ്റി (സി…

Read More

ഹൊസൂർ കൊലക്കേസ്: പ്രതികളെ ബെംഗളൂരു സിറ്റി പോലീസ് വെടിവച്ചിട്ടു

ബെംഗളൂരു: ബിസിനസ്സുകാരനെ വിജയകുമാറിനെ പണത്തിനുവേണ്ടി തട്ടിക്കൊണ്ടുപോയ ശേഷം കൊലപ്പെടുത്തിയ കേസിലെ രണ്ടുപ്രതികളെ ബെംഗളൂരു പോലീസ് വെടിവെച്ചു പിടികൂടി. തമിഴ്‌നാട് സ്വദേശി കവിരാജ്, ബെംഗളൂരു സ്വദേശി അംബരീഷ് എന്നിവരെയാണ് പിടികൂടിയത്. മുൻമന്ത്രി വർത്തൂർ പ്രകാശിനെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ പ്രതിയായിരുന്നു കവിരാജ്. ആ കേസിൽ കൈരാജിന് ജാമ്യം ലഭിച്ചിരുന്നു. ബെംഗളൂരു ബൈയപ്പനഹള്ളിയിലെ ഇവർ താമസിച്ചിരുന്ന സങ്കേതത്തിൽ എത്തിയാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റുചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ പ്രതികൾ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ഇവരുടെ പോലീസ് കാലിന് വെടിവെച്ച് പിടികൂടിയ ശേഷം ഇവരെ ആശുപത്രിയിൽ…

Read More

കേരളത്തിൽ 5 പേർക്ക് കൂടെ സിക രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തിൽ 5 പേര്‍ക്ക് കൂടി സിക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി (53), പേട്ട സ്വദേശിനി (44), നേമം സ്വദേശിനി (27), വെള്ളയമ്പലം സ്വദേശിനി (32), എറണാകുളത്ത് ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശിനി (36) എന്നിവര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. പബ്ലിക് ഹെല്‍ത്ത് ലാബ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വൈറോളജി ലാബ്, എന്‍.ഐ.വി. ആലപ്പുഴ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് സിക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 61 പേര്‍ക്കാണ്…

Read More

പ്രളയ ബാധിത പ്രദേശങ്ങൾ മുഖ്യമന്ത്രി സന്ദർശിച്ചു

ബെംഗളൂരു: ബസവരാജ്‌ ബൊമ്മയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്തിന്റെ അടുത്ത ദിവസം തന്നെ സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. ഉത്തര കന്നഡ ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളാണ് അദ്ദേഹം സന്ദർശിച്ചത്. കനത്തമഴയിലും വെള്ളപ്പൊക്കത്തിലും നാശംവിതച്ച കാർവാർ, യെല്ലാപൂർ, അംഗോള എന്നിവിടങ്ങളിലെ നിലവിലുള്ള സാഹചര്യങ്ങൾ മുഖ്യമന്ത്രി വിലയിരുത്തി. ജില്ലാ ഭരണകൂടത്തിൽനിന്ന് പ്രളയനാശനഷ്ടം സംബന്ധിച്ച എല്ലാവിവരങ്ങളും ശേഖരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയിലെ എം.എൽ.എ.മാരുമായും ഉദ്യോഗസ്ഥരുമായും മറ്റു ജന പ്രതിനിധികളുമായി പ്രളയക്കെടുതി സംബന്ധിച്ച് ചർച്ചകൽ നടത്തി. നിപ്പാണിയിലെയും സങ്കേശ്വരയിലെയും ദുരിദാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുകയും, 19,035 പേരെ 89 ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്ന്…

Read More

മോഷ്ടാവ് സയനൈഡ് കഴിച്ച് ആത്മഹത്യചെയ്തു

ബെംഗളൂരു: മോഷണക്കേസിൽ പ്രതിയെ പിടികൂടാനെത്തിയ പോലീസുദ്യോഗസ്ഥരുടെ മുന്നിൽ സയനൈഡ് കഴിച്ച് മോഷ്ടാവ് ആത്മഹത്യ ചെയ്തു. ആന്ധ്ര പ്രദേശിലെ ചിറ്റൂർ സ്വദേശിയും ബെംഗളൂരു കെ.ആർ. പുരത്തെ താമസക്കാരനുമായ സി. ശങ്കറാണ് (47) പിടികൂടാനെത്തിയ പോലീസിന്റെ മുമ്പിൽ തന്റെ കൈവശമുണ്ടായിരുന്ന സയനൈഡ് കഴിച്ചത് ജീവനൊടുക്കിയത്. പോലീസുകാർ ഉടൻ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. എട്ടോളം മോഷണക്കേസുകളിലെ പ്രതിയാണ് മരിച്ച ശങ്കർ. രണ്ടാഴ്ചമുമ്പ് കെ.ആർ. പുരത്തു നിന്ന്‌ സ്ത്രീയുടെ മാല തട്ടിയെടുത്ത കേസിൽ പ്രതികളാണ് ശങ്കറും കൂട്ടാളിയായ ചന്ദ്രശേഖറും. ഇവരെ പിന്തുടർന്നെത്തിയ പോലീസ് സംഘം ഹൊസ്കൊട്ടെ ആഞ്ജനേയ ക്ഷേത്രത്തിനു…

Read More
Click Here to Follow Us