സിക വൈറസ്, ഗർഭിണികളുടെ പരിശോധന ഫലം നെഗറ്റീവ്

ബെംഗളൂരു: സംസ്ഥാനത്ത് 21 ഗർഭിണികളുടെ സിക വൈറസ് പരിശോധനഫലം നെഗറ്റീവായി. 30 പേരുടെ പരിശോധനഫലം വരും ദിവസങ്ങളിൽ വരുമെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇവരുടെ സാമ്പിളുകൾ പുനെയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചുകൊടുത്തിരുന്നു. റായ്ചൂർ ജില്ലയിൽ കഴിഞ്ഞയാഴ്ച അഞ്ചു വയസ്സുകാരിക്ക് സിക വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പ് ജാഗ്രതയിലായിരുന്നു. ഗർഭിണികൾ സിക രോഗം സംബന്ധിച്ച് ഏറെ ജാഗ്രത പുലർത്തണമെന്ന് ഫോർട്ടിസ് ഹോസ്പിറ്റലിലെ ഇൻറേണൽ മെഡിസിൻ സീനിയർ കൺസൾട്ടൻറ് ഡോ. ആദിത്യ എസ്. ചൗതി പറഞ്ഞു. രോഗം ബാധിച്ചാൽ ഗർഭം അലസാനോ കുഞ്ഞുങ്ങൾക്ക് ഗുരുതരമായ വൈകല്യം…

Read More

സിക വൈറസ്‌; കർണാടകയിൽ ജാഗ്രതാ നിർദേശം.

ബെംഗളൂരു: കേരളത്തിലും മഹാരാഷ്ട്രയിലും സിക്ക വൈറസ് സാന്നിധ്യം വൻതോതിൽ കണ്ടെത്തിയതോടെ സ്=നഗരത്തിലും സംസ്ഥാനത്തിന്റെ അതിർത്തി ജില്ലകളിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്. ഈ സംസ്ഥാനങ്ങളിലെ സിക്ക വൈറസ് വ്യാപിച്ച പ്രദേശങ്ങൾ സന്ദർശിച്ചവർ തിരിച്ചു സംസ്ഥാനത്തെത്തിയാലുടൻ അടുത്തുള്ള ആശുപത്രിയിലെത്തി പരിശോധന നടത്തണമെന്നും ആരോഗ്യവകുപ്പ് കർശനമായി നിർദേശിച്ചിട്ടുണ്ട്. നഗരത്തിൽ സിക്ക വൈറസ് പടർന്നാൽ ചികിത്സാ സംവിധാനം ഒരുക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പ്രതിസന്ധിയിലാകും. ഇതു മുൻകൂട്ടി കണ്ട് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുകയാണ് സംസ്ഥാന ആരോഗ്യവകുപ്പ്. നിലവിൽ ബെംഗളൂരുവിലെ ലാബിലാണ് സിക്ക പരിശോധനയ്ക്കുള്ള സംവിധാനമുള്ളത്. സിക്ക വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി…

Read More

മഹാരാഷ്ട്രയിലും സിക വൈറസ് സ്ഥിരീകരിച്ചു

പൂനെ: മഹാരാഷ്ട്രയിൽ ഇന്നലെ ആദ്യമായി സിക വൈറസ് രോഗബാധ സ്ഥിരീകരിച്ചു. പൂനെയിലെ 50 വയസുകാരിയായ സ്ത്രീക്കാണ് സിക വൈറസ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും ആശങ്ക പെടേണ്ട സാഹചര്യം ഇല്ലെന്നും മഹാരഷ്ട്ര ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. രോഗം അധികം ആൾക്കരിലേക്കു പടരാതിരിക്കനുള്ള എല്ലാ മുൻകരുതലുകളും ആരോഗ്യ വകുപ്പ് അധികൃതർ എടുത്തിട്ടുണ്ട്. എല്ലാ ജനങ്ങളും ഇതുമായി സഹകരിക്കണം എന്നും, വാസ സ്ഥലവും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും ജില്ലാ ഭരണകൂടം അഭ്യർത്ഥിച്ചു.

Read More

കേരളത്തിൽ 5 പേർക്ക് കൂടെ സിക രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തിൽ 5 പേര്‍ക്ക് കൂടി സിക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി (53), പേട്ട സ്വദേശിനി (44), നേമം സ്വദേശിനി (27), വെള്ളയമ്പലം സ്വദേശിനി (32), എറണാകുളത്ത് ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശിനി (36) എന്നിവര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. പബ്ലിക് ഹെല്‍ത്ത് ലാബ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വൈറോളജി ലാബ്, എന്‍.ഐ.വി. ആലപ്പുഴ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് സിക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 61 പേര്‍ക്കാണ്…

Read More

നഗരത്തിൽ ഡെങ്കി പനി വ്യാപകമാകുന്നു

ബെംഗളൂരു: കർണാടകത്തിലുടനീളം ഡെങ്കിപനി കേസുകളുടെ എണ്ണത്തിൽ വൻ വർധന. 352 കേസുകൾ ബെംഗളൂരു നഗരത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി ജില്ലകളിൽ കേസുകളിൽ വർധനയുണ്ടായി. കോവിഡ് ആശങ്കകൾ ഇപ്പോഴും നിലനിൽക്കുന്ന ഈ സമയത്ത് ഇത്തരം രോഗങ്ങൾ ഉണ്ടാകുന്നത് തടയാൻ കൂടുതൽ മുൻകരുതൽ എടുക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ബ്ലഡ് ബാങ്കുകളിൽ ആവശ്യമായ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണവും കുറവാണ്. ലോക്ക് ഡൗൺ സമയത്ത്, ബ്ലഡ് ബാങ്കുകളിൽ വലിയ തോതിൽ രക്തക്ഷാമമുണ്ടായിരുന്നു. ഉഡുപ്പി ജില്ലയിൽ ജൂലൈ 24 വരെ 261 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, കഴിഞ്ഞ…

Read More

3 പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തിൽ 3 പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരം സ്വദേശി (53), പാലോട് സ്വദേശിനി (21), മെഡിക്കല്‍ കോളേജ് സ്വദേശിനി (30) എന്നിവര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 51 പേര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. 5 പേരാണ് നിലവില്‍ രോഗികളായുള്ളത്. ഇവരാരും തന്നെ ഗര്‍ഭിണികളല്ല. ആശുപത്രിയില്‍ അഡ്മിറ്റുമല്ല. എല്ലാവരുടേയും…

Read More

കേരളത്തിൽ വീണ്ടും സിക വൈറസ് ബാധ; ഇതുവരെ രോഗം സ്ഥിരീകരിച്ചത് 46 പേർക്ക്

തിരുവനന്തപുരം: കേരളത്തിൽ ഇന്നലെ രണ്ട് പേർക്ക് കൂടി സിക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം കുമാരപുരം സ്വദേശിയായ 42 കാരനും, കൊല്ലം കൊട്ടാരക്കര സ്വദേശിനിയായ മുപ്പതുകാരിക്കുമാണ് സിക വൈറസ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. സംസ്ഥാനത്ത് ഇതുവരെ 46 പേർക്കാണ് സിക വൈറസ് സ്ഥിരീകരിച്ചത്. അഞ്ച് പേരാണ് നിലവിൽ രോഗികളായിട്ടുള്ളത്. ഹോം ഉയരന്റീനിൽ ആണെന്നും എല്ലാ രോഗ ബാധിതരുടെയും ആരോഗ്യനില തൃപ്തികരമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

Read More

ആശങ്ക ഉയർത്തി സിക വൈറസ്; കേരളത്തിൽ 3 പേര്‍ക്ക് കൂടി സിക്ക സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തിൽ 3 പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം ആനയറ സ്വദേശി (26), ആനയറ സ്വദേശിനി (37), പേട്ട സ്വദേശിനി (25) എന്നിവര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 41 പേര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 5 പേരാണ് നിലവില്‍ രോഗികളായുള്ളത്. രോഗംബാധിച്ച എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read More

കേരളത്തിൽ രണ്ട് പേർക്ക് കൂടി സിക വൈറസ് ബാധ

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് രണ്ട് പേർക്ക് കൂടി സിക വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്നും തിരുവനന്തപുരം ജില്ലയിലെ രണ്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തിൽ ആകെ സിക വൈറസ് ബാധിച്ചവരുടെരുടെ എണ്ണം 37 ആയി. എന്നാൽ, സിക വൈറസ് ബാധ ഏറ്റവർ ആശങ്കപ്പെടേണ്ട കാര്യം ഇല്ലെന്ന് തിരുവനന്തപുരം നഗരസഭാ മേയർ ശ്രീമതി ആര്യാ രാജേന്ദ്രൻ പറഞ്ഞു. വരും ആഴ്ച നഗരത്തിലെ എല്ലാ വാർഡുകളിലെ ശുചീകരണവും ഓഫീസുകളിലെ ശുചീകരണവും നടത്തുമെന്ന് മേയർ അറിയച്ചു. ഒരു വാർഡിനെ 7 ആയി തിരിച്ചാണ് പ്രവർത്തനങ്ങൾ നടത്തുക എന്നും…

Read More

സിക വൈറസ്; ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി.

തിരുവനന്തപുരം: കേരളത്തിൽ സിക വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു, ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. സിക രോഗ രക്ഷക്കായി വീടുകളും സ്ഥാപനങ്ങളും കൊതുകില്‍ നിന്നും മുക്തമാക്കേണ്ടത് വളരെ അത്യാവശ്യമാണെന്നും ,നിര്‍ബന്ധമായും ആഴ്ചയിലൊരിക്കല്‍ ഡ്രൈ ഡേ ആയി കണ്ടു വീടും പരിസരവും കൊതുകില്‍ നിന്നും മുക്തമാക്കണമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. ഗർഭിണികൾ സിക വൈറസിനെതിരെ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതുണ്ട്. ആദ്യ മാസങ്ങളില്‍ വൈറസ് ബാധിച്ചാല്‍ ഗര്‍ഭസ്ഥ ശിശുവിന് തലച്ചോറിനെ ബാധിക്കുന്ന മൈക്രോസെഫാലി എന്ന വൈകല്യം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.…

Read More
Click Here to Follow Us