സിക വൈറസ്, ഗർഭിണികളുടെ പരിശോധന ഫലം നെഗറ്റീവ്

ബെംഗളൂരു: സംസ്ഥാനത്ത് 21 ഗർഭിണികളുടെ സിക വൈറസ് പരിശോധനഫലം നെഗറ്റീവായി. 30 പേരുടെ പരിശോധനഫലം വരും ദിവസങ്ങളിൽ വരുമെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

ഇവരുടെ സാമ്പിളുകൾ പുനെയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചുകൊടുത്തിരുന്നു.

റായ്ചൂർ ജില്ലയിൽ കഴിഞ്ഞയാഴ്ച അഞ്ചു വയസ്സുകാരിക്ക് സിക വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പ് ജാഗ്രതയിലായിരുന്നു. ഗർഭിണികൾ സിക രോഗം സംബന്ധിച്ച് ഏറെ ജാഗ്രത പുലർത്തണമെന്ന് ഫോർട്ടിസ് ഹോസ്പിറ്റലിലെ ഇൻറേണൽ മെഡിസിൻ സീനിയർ കൺസൾട്ടൻറ് ഡോ. ആദിത്യ എസ്. ചൗതി പറഞ്ഞു.

  നഗരത്തിൽ വൻ പ്രതിഷേധവുമായി കോക്ക്റോച്ച് ജനതാ പാർട്ടി

രോഗം ബാധിച്ചാൽ ഗർഭം അലസാനോ കുഞ്ഞുങ്ങൾക്ക് ഗുരുതരമായ വൈകല്യം ഉണ്ടാകാനോ സാധ്യത കൂടുതലാണ്. കൊതുക് കടിയേൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. കൊതുകുകളുടെ ഉറവിടങ്ങൾ നശിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. കൊതുകുകളിൽനിന്നാണ് സിക വൈറസ് പകരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടക ബന്ദ്; ഈ അതിർത്തി കടന്നുള്ള ബസുകൾ നിർത്തിവച്ചു; എയർപോർട്ടിലെ സ്ഥിതി എന്ത്? അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ ട്രെയിൻ വന്നാൽ മാത്രം തുറക്കും; 191 സ്റ്റേഷനുകളിൽ 1,273 കോടിയുടെ സുരക്ഷാ വാതിലുകൾ വരുന്നു
[masterslider id="10"]

Related posts