ബെള്ളാരി റോഡ് വീതി കൂട്ടൽ, 54 മരങ്ങൾ മുറിക്കാൻ അനുമതി

ബെംഗളൂരു: ബെള്ളാരി റോഡിലെ പാലസ് ഗ്രൗണ്ട്സിനു മുന്നിലുള്ള നാലാം നമ്പര്‍ ഗേറ്റിനും ഒമ്പതാം നമ്പര്‍ ഗേറ്റിനും ഇടയില്‍ വരുന്ന ഭാഗത്തെ 54 മരങ്ങള്‍ മുറിക്കാന്‍ ബി.ബി.എം.പിക്ക് വനംവകുപ്പ് അനുമതി നല്‍കി.

കാവേരി ജങ്ഷനും മെഹ്ക്രി സര്‍ക്കിളിനും ഇടയിലുള്ള റോഡ് വീതികൂട്ടാനാണ് ഇത്രയേറെ മരങ്ങൾ മുറിച്ചു മാറ്റുന്നത്.

പുതുതായി രണ്ടു ലൈനുകള്‍കൂടി ഈ റോഡില്‍ വരും. മൂന്നു മരങ്ങള്‍ നിലനിര്‍ത്തണമെന്നും രണ്ടെണ്ണം മാറ്റിപ്പിടിപ്പിക്കണമെന്നും വനംവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം, മരങ്ങള്‍ മുറിക്കാനുള്ള തീരുമാനം മരവിപ്പിക്കണമെന്ന് പ്രദേശവാസികളും പ്രകൃതിസ്നേഹികളും ആവശ്യപ്പെട്ടിട്ടുണ്ട്.

  മലയാളി യുവാവ് ബെംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു

ബെള്ളാരി റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള പദ്ധതിയുടെ വിശദ വിവരണ റിപ്പോര്‍ട്ട്, ഇതുസംബന്ധിച്ച ബി.ബി.എം.പിയുടെ സാധ്യതപഠനം എന്നിവ തയാറാകുന്നതുവരെ മരം മുറിക്കരുതെന്നാണ് ആവശ്യം. ഒരു മാസത്തിനുള്ളില്‍ സാധ്യതപഠനം തയാറാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതിനിടെ, പാലസ് ഗ്രൗണ്ട്സിന്‍റെ ഒരു ഭാഗം വീതികൂട്ടുന്നത് അടിസ്ഥാനസൗകര്യ വകുപ്പ് തുടങ്ങിയിട്ടുണ്ട്. ബെള്ളാരി റോഡിലെ ഏറ്റവും തിരക്കുള്ള ഭാഗമാണിത്. പുതിയ ലൈന്‍കൂടി വന്നാല്‍ ഗതാഗതം കൂടുതല്‍ സുഗമമാകുമെന്നും പാലസ് ഗ്രൗണ്ടിലേക്കും തിരിച്ചുമുള്ള ഗതാഗതം നിയന്ത്രിക്കുമെന്നും ബി.ബി.എം.പി ചീഫ് എന്‍ജിനീയര്‍ (റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ വകുപ്പ്) ബി.എസ്. പ്രഹ്ലാദ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ 500 രൂപയുടെ ബിരിയാണി, കിട്ടുന്നത് 350 രൂപയ്ക്ക്! ഹോട്ടലുടമകളുടെ വയറ്റത്തടിച്ച് ഓൺലൈൻ ഭീമന്മാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സൗത്ത് പരേഡിൽ നിന്ന് എം.ജി റോഡിലേക്ക്; ബെംഗളൂരുവിന്റെ ഹൃദയമിടിപ്പിന്റെ വഴിമാറിയ ചരിത്രം
[masterslider id="10"]

Related posts