തൃപുര നിയമസഭാ തെരഞ്ഞടുപ്പിന് ദിവസങ്ങൾ ബാക്കി: പ്രചാരണം ശക്തമാക്കി മുന്നണികള്‍

ഡൽഹി: തൃപുര ജനവിധി രേഖപ്പെടുത്താന്‍ ഇനി കേവലം മൂന്നു ദിവസങ്ങള്‍ മാത്രം. അവസാനവട്ട പ്രചാരണം ശക്തമാക്കുകയാണ് മുന്നണികളും രാഷ്ട്രീയ പാര്‍ട്ടികളും.

പ്രചാരണം കൊഴുപ്പിക്കാന്‍ കേന്ദ്ര നേതാക്കളുടെ ഒഴുക്കാണ് തൃപുരയിലേക്ക്. ബിജെപിയുടെ പ്രചാരണത്തിന് നേതൃത്വം നല്‍കാന്‍ ആഭ്യന്തരമന്ത്രി അമിത്ഷാ തൃപുരയില്‍ എത്തി. തൃപുരയിലെ ഉനകോട്ടി ജില്ലയിലെ ചാന്ദിപൂര്‍, സെപാഹിജാല ജില്ലയിലെ ബിശ്രാഗഞ്ച് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് പരിപാടികളില്‍ അമിത്ഷാ പങ്കെടുക്കും.

  ഏഴ് പതിറ്റാണ്ടിന്റെ വിദ്യാഭ്യാസപ്പേരുമയ്ക്ക് സുവർണ്ണനേട്ടം; മൗണ്ട് കാർമൽ കോളജ് ഇനി ഡീംഡ് സർവകലാശാല!

നാളെയാണ് പ്രധാനമന്ത്രി തൃപുരയില്‍ എത്തുക. നഷ്ടപ്പെട്ട ഭരണം തിരിച്ചുപിടിക്കാനാണ് സിപിഎമ്മിന്റെ ശ്രമം. കോണ്‍ഗ്രസുമായി കൈകോര്‍ത്ത് ബിജെപിയുടെ വിജയം തടയുകയാണ് ലക്ഷ്യം.

ആകെയുള്ള 60 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് .മാര്‍ച്ച് രണ്ടിനാണ് വോട്ടെണ്ണല്‍. ബിജെപി 55സീറ്റുകളിലാണ് മത്സരിക്കുന്നത്. സഖ്യകക്ഷിയായ ഐപിഎഫ്ടി അഞ്ച് സീറ്റുകളിലും ജനവിധി തേടുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ മേഘാവൃതമായ ആകാശവും മഴയുള്ള ദിവസങ്ങളും വരുന്നു, കർണാടകയിൽ വ്യാപകമായ മഴയ്ക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts