ഭാരത് ജോഡോ യാത്രക്ക് ശേഷം രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിൽ

വയനാട്: ഭാരത് ജോഡോ യാത്രക്ക് ശേഷം ആദ്യമായണ് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുന്നത്.ഏഴായിരത്തിലധികം പേര്‍ പരിപാടിയില്‍ പങ്കെടുക്കും. ഇന്ന് രാത്രി കല്‍പ്പറ്റയിലെത്തുന്ന രാഹുല്‍ ഗാന്ധി മണിയങ്കോട് കോണ്‍ഗ്രസ് നിര്‍മ്മിച്ച് നല്‍കുന്ന വീട്ടില്‍ ഗൃഹസന്ദര്‍ശനത്തിനെത്തും.

തുടര്‍ന്ന് രാവിലെ പത്ത് മണി മുതല്‍ കലക്ട്രേറ്റ് യോഗങ്ങള്‍ക്ക് ശേഷം പുതുശ്ശേരിയില്‍ കടുവയുടെ ആക്രമണത്തില്‍ മരിച്ച പള്ളിപ്പുറത്ത് തോമസിന്റെ വീട്ടിലെത്തിയതിനുശേഷമായിരിക്കും മീനങ്ങാടിയില്‍ പൊതു പരിപാടിയില്‍ പങ്കെടുക്കുക.

  ട്രാഫിക് കോൺസ്റ്റബിളിനെ മർദിച്ചു; ജെ.ഡി.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഗൊട്ടിഗെരെ മഞ്ച അറസ്റ്റിൽ

കോണ്‍ഗ്രസ് നിര്‍മ്മിച്ച 25 വീടുകളുടെ താക്കോല്‍ ദാനവും രാഹുല്‍ ഗാന്ധി നിര്‍വ്വഹിക്കും. ജനകീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി കാട്ടി,പ്രതിഷേധത്തിന്റെ ശബ്ദമുയര്‍ത്തി, പ്രതിരോധത്തിന്റെ അടയാളമിട്ടാണ് രാഹുല്‍ ഗാന്ധി എം.പി.യുടെ പൊതു പരിപാടിയെന്ന് ഭാരവാഹികള്‍ പറഞ്ഞു.

വന്യമൃഗങ്ങളും വനം വകുപ്പും ചേര്‍ന്ന് മനുഷ്യനെ ആക്രമിക്കുന്ന സാഹചര്യമാണ് വയനാട്ടിലുള്ളതെന്നും ഭരിക്കുന്നവര്‍ക്ക് പോലും സമരം നടത്തേണ്ട ഗതികേട് കേരളത്തില്‍ വരുന്നത് അപകര്‍ഷവും സര്‍ക്കാര്‍ അത്രയും പരാജയമാണെന്നതിന്റെ ഏറ്റവും വലിയ പ്രകടമായ തെളിവാണെന്നും നേതാക്കള്‍ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ ഗ്രീൻ ലൈൻ യാത്രക്കാർക്ക് സന്തോഷവാർത്ത: ഓഗസ്റ്റ് മുതൽ മൂന്ന് പുതിയ ട്രെയിനുകൾ കൂടി സർവീസ് ആരംഭിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എയർപോർട്ടിലേക്ക് ഇനി മെട്രോയിൽ കയറി ചെക്ക്-ഇൻ ചെയ്യാം; നമ്മ മെട്രോ പിങ്ക് ലൈൻ സുരക്ഷാ പരിശോധനകൾ അവസാന ഘട്ടത്തിൽ
[masterslider id="10"]

Related posts