കന്നുകാലി സമ്പത്ത് സംരക്ഷണത്തിനായി ഗോവധ നിരോധനം; ഗവർണർ

ബെംഗളൂരു: കന്നുകാലി അസമ്പത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമായി കർണാടക സർക്കാർ ഗോവധ നിരോധന നിയമം നടപ്പിലാക്കിയതെന്ന് ഗവർണർ താവർചന്ദ്‌ ഗോലോട്ട് നിയമസഭാ സമ്മേളനത്തിൽ പറഞ്ഞു. കാരനാടക നിയമസഭാ നിയമനിർമാണ കൗൺസിൽ സംയുക്ത സമ്മേളനത്തിൽ നയപ്രഖ്യാപന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കർഷകർക്ക് വളർത്താൻ കഴിയാത്ത വിധം ദുർബലവും രോഗങ്ങളും ബാധിച്ച കന്നുകാലികളെ സംരക്ഷിക്കുന്നതിനായി ഗോശാലകളും സംസ്ഥാന വ്യാപകമായി നിർമിച്ചിട്ടുണ്ട്.

Read More

സാധ്യമായ ഏറ്റവും മികച്ച അടിസ്ഥാന സൗകര്യമൊരുക്കാൻ കേന്ദ്രം കഠിനമായി പരിശ്രമിക്കുന്നു: പ്രധാനമന്ത്രി മോദി

ബെംഗളൂരു-മൈസൂർ എക്‌സ്‌പ്രസ് കോറിഡോറിനെക്കുറിച്ചുള്ള കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തതിന് ശേഷം സാധ്യമായ ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ തന്റെ സർക്കാർ എപ്പോഴും കഠിനമായി പരിശ്രമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബെംഗളൂരുവിനും മൈസൂരുവിനും ഇടയിലുള്ള 10-വരി ഹൈവേ ഇടനാഴിയുടെ മേൽപ്പാലത്തിന് താഴെയായി അടുത്ത തലമുറ വന്ദേ ഭാരത് എക്‌സ്‌പ്രസ് പോകുന്നത് കാണിക്കുന്ന ഒരു ഡ്രോണിൽ നിന്ന് എടുത്ത വീഡിയോ തന്റെ ട്വിറ്റർ ഹാൻഡിൽ അദ്ദേഹം പങ്കുവെച്ചത് ഇങ്ങനെ. Our people deserve the best possible infrastructure, which…

Read More

യുഎസിന് പിന്നാലെ കാനഡയ്ക്ക് മുകളിലും അജ്ഞാത പേടകം

ഒട്ടാവ : യുഎസിന് പിന്നാലെ കാനഡയിലും അജ്ഞാത പേടകം കണ്ടെത്തി. കനേഡിയന്‍ പ്രധാനന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് യുഎസ് സൈന്യം പേടകം തകര്‍ത്തു. ഇന്നലെ അലാസ്‌കയില്‍ പേടകം തകര്‍ത്തതിന് പിന്നാലെയാണ് യുഎസ് കാനഡ അതിര്‍ത്തിയിലും പേടകം കണ്ടെത്തിയത്. പേടകാവശിഷ്ടങ്ങള്‍ക്കായി തെരച്ചില്‍ തുടരുന്നു. ചൈനീസ് ചാരബലൂണ്‍ തകര്‍ത്തതിന് പിന്നാലെയാണ് അജ്ഞാതപേടകത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്.

Read More

ഗതാഗതത്തെ ബാധിച്ച് എയ്‌റോ ഇന്ത്യ ഷോ റിഹേഴ്‌സൽ

ബെംഗളൂരു: തിങ്കളാഴ്‌ച നടക്കാനിരിക്കുന്ന 14-ാമത് എയ്‌റോ ഇന്ത്യ ഷോയുടെ ഫുൾ റിഹേഴ്‌സലിനിടെ നഗരത്തിലെ ഗ്രൗണ്ടിലും ആകാശത്തും വ്യത്യസ്‌തമായ ഷോകൾക്ക് ശനിയാഴ്ച സാക്ഷ്യം വഹിച്ചു. എന്നാൽ ഇതിലൂടെ ബെംഗളൂരു നഗരം മുതൽ യെലഹങ്ക എയർഫോഴ്‌സ് സ്‌റ്റേഷൻ വരെയുള്ള 20 കിലോമീറ്ററോളം ദൂരം അഭൂതപൂർവമായ ഗതാഗതക്കുരുക്കിനാണ് സാക്ഷ്യം വഹിച്ചത്, എയ്‌റോ ഷോയ്‌ക്കുള്ള റിഹേഴ്‌സൽ കാണുന്നതിന് സന്ദർശകരും റൂട്ടിലെ സ്ഥിരം യാത്രക്കാരും കാത്തുനിന്നിരുന്നതിനാൽ വലിയ ഗതാഗത കുരുക്കാണ് നേരിട്ടത്. യെലഹങ്കയ്ക്കും എയർഫോഴ്‌സ് സ്‌റ്റേഷനും ഇടയിലുള്ള ഏഴ് കിലോമീറ്റർ ദൂരമാണ് പ്രധാന തടസം നേരിട്ടതെന്ന് ട്രാഫിക് പോലീസ് വൃത്തങ്ങൾ അറിയിച്ചു.ട്രാഫിക്കിൽ…

Read More

ടൂറിസ്റ്റ് ബസില്‍ നഗരത്തിൽ നിന്നും കേരളത്തിലേക്ക് എം.ഡി.എം.എ കടത്ത്; മലയാളി യുവാവ് അറസ്റ്റില്‍

ബെംഗളൂരു : എക്സൈസ് കമ്മീഷണറുടെ ഉത്തര മേഖലാ സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്ന മാരക മയക്കുമരുന്നായ എം.ഡി എം എ യുമായി യുവാവിനെ പിടികൂടി. ചൊക്ലി ഒളവിലം സ്വദേശി ജാസിമിനെ (33) യാണ് കൂത്തുപറമ്ബ് എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ കെ.ഷാജി അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തൊക്കിലങ്ങാടിയില്‍ വാഹന പരിശോധക്കിടെയാണ് പ്രതി പിടിയിലായത് . പ്രതിയില്‍ നിന്നും 29 ഗ്രാം എം ഡി എം എ പിടികൂടി. ബെംഗളൂരുവില്‍ നിന്നും ശനിയാഴ്ച രാവിലെ എത്തിയ സ്വകാര്യ…

Read More

ബുർജ് ഖലീഫ നിർമാതാക്കളായ യുഎഇയുടെ ഡ്യുകാബ് ഗ്രൂപ്പ് ബെംഗളൂരുവിൽ ഓഫീസ് സ്ഥാപിച്ചു

ബെംഗളൂരു: യുഎഇ ആസ്ഥാനമായുള്ള നിർമ്മാണ സ്ഥാപനമായ ഡ്യുകാബ് ഗ്രൂപ്പ്, തങ്ങളുടെ ഇന്ത്യ, സൗത്ത് ഈസ്റ്റ് ഏഷ്യ ഓഫീസ് ബെംഗളൂരുവിൽ സ്ഥാപിച്ചതായും ഇന്ത്യയിൽ മൊബിലിറ്റി, ട്രാൻസ്‌പോർട്ട് പദ്ധതികളിൽ പ്രവർത്തിക്കാൻ താൽപ്പര്യമുണ്ടെന്നും അറിയിച്ചു. ഡൽഹി, മുംബൈ, കാൺപൂർ, ലഖ്‌നൗ, ആഗ്ര എന്നിവിടങ്ങളിൽ ഇതിനകം തന്നെ നിരവധി പ്രോജക്ടുകളിൽ പ്രവർത്തിച്ചിട്ടുള്ള കമ്പനി ഇന്ത്യയെ തങ്ങളുടെ പുതിയ ഹോം മാർക്കറ്റായാണ് കണക്കാക്കുന്നത്. ബുർജ് ഖലീഫ, ദുബായ് മെട്രോ, ബുർജ് എഐ അറബ്, എക്‌സ്‌പോ 2020 ദുബായ് എന്നിവയും യുഎഇയിലെ ഡുകാബിന്റെ ഏറ്റവും വലിയ പ്രോജക്ടുകളിൽ ഉൾപ്പെടുന്നു. ഗ്രൂപ്പ് അതിന്റെ 60%…

Read More

കേരളം സുരക്ഷിതമല്ലെന്ന് സൂചിപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ: രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

തിരുവനന്തപുരം: കേരളം സുരക്ഷിതമല്ലെന്ന് സൂചിപ്പിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന് എന്ത് കുഴപ്പമാണുള്ളതെന്ന് അമിത് ഷായോട് മുഖ്യമന്ത്രി ചോദിച്ചു. കേരളത്തില്‍ വര്‍ഗീയ ചേരിതിരിവ് നടത്താനാവില്ല. അതാണ് അമിത് ഷായുടെ അസ്വസ്ഥത. കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ അടക്കം എല്ലാവരും സുരക്ഷിതരാണ്. കേരളവും കര്‍ണ്ണാടകവും തമ്മിലുള്ള വ്യത്യാസം എല്ലവര്‍ക്കും അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോട്ടയത്ത് ജനസദസ്സ് എന്ന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Read More

തീവ്രവാദ ബന്ധമെന്ന് സംശയിക്കുന്ന ഒരാൾ അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിലെ ഐ.ടി. കമ്പനിയിൽ ജോലിചെയ്തിരുന്ന തീവ്രവാദ സംഘടനയുടെ നിർദേശമനുസരിച്ച് പ്രവർത്തിച്ചുവരുകയായിരുന്ന ഉത്തർപ്രദേശ് സ്വദേശി അറസ്റ്റിൽ. ദേശീയ അന്വേഷണ ഏജൻസിയും (എൻ.ഐ.എ.) ആഭ്യന്തര സുരക്ഷാവിഭാഗവും (ഐ.എസ്.ഡി.) സംയുക്തമായാണ് ശനിയാഴ്ച രാവിലെ തനിസാന്ദ്രയിലെ താമസസ്ഥലത്തുനിന്ന് ആരിഫിനെ അറസ്റ്റുചെയ്തത്. കഴിഞ്ഞ രണ്ടുവർഷമായി ഇയാൾക്ക് അൽഖായിദയുമായി ബന്ധമുണ്ടെന്നും വീട്ടിൽവെച്ച് തീവ്രവാദ പ്രവർത്തനങ്ങൾക്ക് തയ്യാറെടുത്തു വരുകയായിരുന്നെന്നും പോലീസ് സംശയിക്കുന്നു. മാർച്ചിൽ ഇറാഖ് വഴി സിറിയയിലെത്താനുള്ള തയ്യാറെടുപ്പിലായിരുന്നു ആരിഫെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സിറിയയിൽ പോകാൻ സാധിച്ചില്ലെങ്കിൽ അഫ്ഗാനിസ്താനിലെത്താനായിരുന്നു പദ്ധതി. ആരിഫിനെ കസ്റ്റഡിയിൽ ചോദ്യംചെയ്തുവരുകയാണ്. ലാപ്‌ടോപ്പും മറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു.

Read More

മൈസൂരു-ബെംഗളൂരു അതിവേഗപാത ടോൾ പിരിവ്: കാറുകൾക്ക് 135 രൂപ ഈടാക്കാൻ സാധ്യത

ബെംഗളൂരു: നിർദിഷ്ട മൈസൂരു-ബെംഗളൂരു 10 വരി അതിവേഗപാതയിൽ ടോൾ ഈടാക്കുന്നത് അടുത്തയാഴ്ച ആരംഭിച്ചേക്കും. നിലവിൽ, നിർമാണം പൂർത്തിയായ 56 കിലോമീറ്റർ ദൈർഘ്യമുള്ള ബെംഗളൂരു-നിദാഘട്ട ഭാഗത്താണ് ടോൾ ഈടാക്കുക. കാറുകൾ ഉൾപ്പെടെയുള്ള ചെറിയവാഹനങ്ങൾക്ക് 135 രൂപയാണ് ഒരുവശത്തേക്ക് ഈടാക്കാൻ ഉദ്ദേശിക്കുന്ന ടോൾനിരക്കെന്നാണ് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ വൃത്തങ്ങൾ നൽകുന്ന വിവരം. ബസുകൾക്ക് 460 രൂപയും മറ്റു വലിയവാഹനങ്ങൾക്ക് 750-900 രൂപയുമായിരിക്കും ടോൾ. ടോൾനിരക്ക് സംബന്ധിച്ച് ദേശീയപാത അതോറിറ്റിയുടെ ഭാഗത്തുനിന്ന് ഔദ്യോഗികപ്രഖ്യാപനം വന്നാൽ മാത്രമേ അതിവേഗപാതയിൽ സഞ്ചരിക്കാൻ എത്ര പണം മുടക്കണമെന്ന കാര്യത്തിൽ വ്യക്തതയുണ്ടാകൂ. അതേസമയം,…

Read More

മണ്ഡ്യയിലെ കർഷകർക്ക് വിവാഹം നടക്കുന്നില്ല; 105 കിമീ അകലെയുള്ള ക്ഷേത്രത്തിലേക്ക് മാർച്ച് നടത്തി 200 യുവാക്കൾ

ബെംഗളൂരു: വിവാഹം വൈകുന്നതിന് പരിഹാരമായി ക്ഷേത്രത്തിലേക്ക് ‘ബ്രഹ്മചാരിഗല പദയാത്ര’ നടത്തി മണ്ഡ്യയിലെ യുവാക്കൾ. വിവാഹം കഴിക്കാൻ വധുവിനെ കണ്ടെത്തുന്നതിന് ദൈവാനു​ഗ്രഹം തേടിയാണ് യാത്ര. വധുവിനെ കിട്ടാതെ അലയുന്ന 200 കർഷക തൊഴിലാളികളായ യുവാക്കളാണ് കൂടുതലും യാത്രയിൽ പങ്കെടുക്കുന്നത്. ഫെബ്രുവരി 23 മുതൽ അയൽ ജില്ലയായ ചാമരാജനഗർ ജില്ലയിലെ പ്രശസ്തമായ എംഎം ഹിൽസ് ക്ഷേത്രത്തിലേക്കാണ് യാത്ര നടത്തുന്നത്. 30 വയസ്സിന് മുകളിലുള്ള അവിവാഹിതരായ 200 ഓളം യുവാക്കൾ യാത്രയിൽ പങ്കെടുക്കും. 10 ദിവസത്തിനുള്ളിൽ നൂറോളം അവിവാഹിതർ പദയാത്രയിൽ രജിസ്റ്റർ ചെയ്തതായി സംഘാടകർ പറഞ്ഞു. ബെം​ഗളൂരു, മൈസൂരു,…

Read More
Click Here to Follow Us