ടൂറിസ്റ്റ് ബസില്‍ നഗരത്തിൽ നിന്നും കേരളത്തിലേക്ക് എം.ഡി.എം.എ കടത്ത്; മലയാളി യുവാവ് അറസ്റ്റില്‍

ബെംഗളൂരു : എക്സൈസ് കമ്മീഷണറുടെ ഉത്തര മേഖലാ സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്ന മാരക മയക്കുമരുന്നായ എം.ഡി എം എ യുമായി യുവാവിനെ പിടികൂടി. ചൊക്ലി ഒളവിലം സ്വദേശി ജാസിമിനെ (33) യാണ് കൂത്തുപറമ്ബ് എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ കെ.ഷാജി അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തൊക്കിലങ്ങാടിയില്‍ വാഹന പരിശോധക്കിടെയാണ് പ്രതി പിടിയിലായത് .

  അധ്യാപിക ക്ലാസ് വിട്ടതിനുപിന്നാലെ അഞ്ചുവയസുകാരന് ക്ലാസ് മോണിറ്ററുടെ ക്രൂരമർദനം

പ്രതിയില്‍ നിന്നും 29 ഗ്രാം എം ഡി എം എ പിടികൂടി. ബെംഗളൂരുവില്‍ നിന്നും ശനിയാഴ്ച രാവിലെ എത്തിയ സ്വകാര്യ ടൂറിസ്റ്റ് ബസ്സില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. കൂത്തുപറമ്പ് എക്സൈസ് ഓഫീസില്‍ ഇയാള്‍ക്കെതിരെ കഴിഞ്ഞ മാസം എംഡിഎംഎ കൈവശം വെച്ച കേസ്സുമുണ്ട്. നിരവധി തവണ ഇയാള്‍ ലഹരി വസ്തുക്കള്‍ കേരളത്തിലേക്ക് കടത്തിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. മയക്കുമരുന്നുകള്‍ വ്യാപകമായി എത്തിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.

എം.ഡി.എം.എ 10 ഗ്രാമിന് മുകളില്‍ കൈവശം വെച്ചാല്‍ 10 – 20 വര്‍ഷം വരെ തടവും 2 ലക്ഷം രൂപ വരെ ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്. പ്രതിയെ കൂത്തുപറമ്ബ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ചിക്കൻ വില സർവകാല റെക്കോർഡിലേക്ക്; കോഴിമുട്ടയ്ക്ക് ഒമ്പത് രൂപ വരെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ നാല് പേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുപിഐ വഴി കൊള്ളയടിച്ചു
[masterslider id="10"]

Related posts