കേരള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിദഗ്ധ ചികിത്സ ഇന്ന് മുതൽ ബെംഗളൂരുവിൽ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ഇന്ന് ബെംഗളൂരുവിലെക്ക് കൊണ്ടു പോകും.

ചാർട്ടഡ് വിമാനത്തിലാണ് ബെംഗളൂരു എച്ച് സി ജി ക്യാൻസർ സെന്ററിലേക്ക് മാറ്റുക. നിലവിൽ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ഉമ്മൻചാണ്ടിയുടെ ആരോഗ്യ നില തൃപ്തികരമായതിനാൽ വിദ്ഗദ ചികിൽസയ്ക്ക് കൊണ്ടുപോകാൻ മെഡിക്കൽ ബോർഡ് കഴിഞ്ഞ ദിവസമാണ് അനുമതി നൽകിയത്.

  ലോറിയും ജീപ്പും കൂട്ടിയിടിച്ച് നവദമ്പതികൾ മരിച്ചു

ഇതിന് പിന്നാലെയാണ് ബെംഗളൂരു എച് സി ജി ക്യാൻസർ സെന്ററിൽ തുടർ ചികിത്സ നടത്താൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചത്. എഐസിസി ഇടപെട്ട് സജ്ജമാക്കിയ ചാർട്ടഡ് വിമാനത്തിലാണ് എച്ച് സി ജി ക്യാൻസർ സെന്ററിലേക്ക് അദ്ദേഹത്തെ എത്തിക്കുക. നിംസിൽ ഉമ്മൻചാണ്ടിയെ ചികിത്സിച്ചിരുന്ന ഡോക്ടർമാരുടെ സംഘവും ബംഗളൂരുവിലേക്ക് അനുഗമിക്കും.

കോൺഗ്രസ് നേതൃത്വമാണ് അദ്ദേഹത്തിന്റെ ചികിത്സ ചെലവ്വഹിക്കുക. നേരത്തെ ന്യുമോണിയ ബാധിതനായതിനെ തുടർന്നാണ് ഉമ്മൻചാണ്ടി നിംസിൽ ചികിൽസ തേടിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജൂലൈ 1 മുതൽ ക്രെഡിറ്റ് കാർഡ്, ആധാർ, പാസ്‌പോർട്ട് നിയമങ്ങളിൽ വൻ മാറ്റങ്ങൾ!: പുതിയ നിയമങ്ങൾ എന്തൊക്കെ എന്നറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുടിശിക തീർത്തു; പണി കിട്ടി! റോഡിൽ കണ്ണടച്ച ക്യാമറകൾ തുറന്നു; ഇനി കൂട്ട പിഴ വരും!
[masterslider id="10"]

Related posts