ത്രിപുരയിൽ ലീഡ് തിരിച്ചുപിടിച്ച് ബിജെപി

ന്യൂഡല്‍ഹി:  ത്രിപുരയില്‍ വോട്ടെണ്ണലിന്റെ ആദ്യ മൂന്ന് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഒരു ഘട്ടത്തില്‍ പിന്നോട്ടുപോയ ബിജെപി വീണ്ടും നില മെച്ചപ്പെടുത്തി. നിലവില്‍ 30 സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ് ബിജെപി. കഴിഞ്ഞതവണ സിപിഎമ്മില്‍ നിന്ന് അധികാരം പിടിച്ച ബിജെപിയെ മുള്‍മുനയില്‍ നിര്‍ത്തി ഗോത്ര പാര്‍ട്ടിയായ തിപ്ര മോത്ത 13 സീറ്റില്‍ മുന്നേറുന്നത് രാഷ്ട്രീയ നിരീക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. ഇടതുമുന്നണി- കോണ്‍ഗ്രസ് സഖ്യം 17 ഇടത്താണ് ലീഡ് ചെയ്യുന്നത്. ത്രിപുരയിൽ ഫ്രെബ്രുവരി 16നും മേഘാലയയിലും നാഗാലാൻഡിലും ഫ്രെബ്രുവരി 27നുമായിരുന്നു വോട്ടെടുപ്പ്. ഈ വർഷം നടക്കുന്ന 9 നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ആദ്യ…

Read More

തൃപുര നിയമസഭാ തെരഞ്ഞടുപ്പിന് ദിവസങ്ങൾ ബാക്കി: പ്രചാരണം ശക്തമാക്കി മുന്നണികള്‍

ഡൽഹി: തൃപുര ജനവിധി രേഖപ്പെടുത്താന്‍ ഇനി കേവലം മൂന്നു ദിവസങ്ങള്‍ മാത്രം. അവസാനവട്ട പ്രചാരണം ശക്തമാക്കുകയാണ് മുന്നണികളും രാഷ്ട്രീയ പാര്‍ട്ടികളും. പ്രചാരണം കൊഴുപ്പിക്കാന്‍ കേന്ദ്ര നേതാക്കളുടെ ഒഴുക്കാണ് തൃപുരയിലേക്ക്. ബിജെപിയുടെ പ്രചാരണത്തിന് നേതൃത്വം നല്‍കാന്‍ ആഭ്യന്തരമന്ത്രി അമിത്ഷാ തൃപുരയില്‍ എത്തി. തൃപുരയിലെ ഉനകോട്ടി ജില്ലയിലെ ചാന്ദിപൂര്‍, സെപാഹിജാല ജില്ലയിലെ ബിശ്രാഗഞ്ച് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് പരിപാടികളില്‍ അമിത്ഷാ പങ്കെടുക്കും. നാളെയാണ് പ്രധാനമന്ത്രി തൃപുരയില്‍ എത്തുക. നഷ്ടപ്പെട്ട ഭരണം തിരിച്ചുപിടിക്കാനാണ് സിപിഎമ്മിന്റെ ശ്രമം. കോണ്‍ഗ്രസുമായി കൈകോര്‍ത്ത് ബിജെപിയുടെ വിജയം തടയുകയാണ് ലക്ഷ്യം. ആകെയുള്ള 60 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്…

Read More

ത്രിപുര നിയമസഭ തെരഞ്ഞെടുപ്പ്; ബിജെപി പ്രകടന പത്രിക ഇന്ന് പുറത്തിറക്കും

ത്രിപുര നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ. പി നദ്ദയാണ് പത്രിക പുറത്തിറക്കുക. ഫെബ്രുവരി 16 നാണ് തിരഞ്ഞെടുപ്പ്. 60 അംഗ സഭയില്‍ 36 സീറ്റുകളാണ് നിലവില്‍ എന്‍ഡിഎയ്ക്കുള്ളത്. സിപിഎമ്മിന് പതിനാലും കോണ്‍ഗ്രസിന് ഒരംഗവുമാണ് നിലവിലുള്ളത്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രകടനപത്രികയില്‍ 20 മോഹന വാഗ്ദാനങ്ങളാണ് പാര്‍ട്ടി വോട്ടര്‍മാര്‍ക്കുമുന്നില്‍ നിരത്തിയത്. വർഷങ്ങളായുള്ള സിപിഎം-കോൺഗ്രസ് ബന്ധം ഇപ്പോൾ പരസ്യമായി. തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യം തിപ്ര മോത പാർട്ടിയുടെ ആഗ്രഹം മാത്രമാണെന്നും മണിക് സാഹ പറഞ്ഞു.…

Read More

ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയില്‍ ചേര്‍ന്ന് സിപിഎം, കോണ്‍ഗ്രസ് നേതാക്കള്‍ 

അഗര്‍ത്തല: ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയിൽ ചേർന്ന് സിപിഎം എംഎൽഎയും കോൺഗ്രസ് നേതാവും. സിപിഎം എംഎൽഎ ആയ മൊബോഷർ അലിയും കോൺഗ്രസ് നേതാവു ബില്ലാൽ മിയയുമാണ് ബിജെപിയിലേക്ക് ചേർന്നത്. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയാണ് ഇരുവരും അംഗത്വം സ്വീകരിച്ചത്. ഇവർക്കുപുറമെ കൂടുതൽ പേർ ബിജെപിയിലേക്കെത്തുമെന്നും റിപ്പോർട്ടുണ്ട്. 2018ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കൈലാസഹർ മണ്ഡലത്തിൽ നിന്ന് ജയിച്ച സിപിഎം നേതാവാണ് മൊബോഷർ അലി. 1988ലും 1998ലും ബോക്സാനഗർ മണ്ഡലത്തില്‍ നിന്ന് വിജയിച്ച കോൺഗ്രസ് നേതാവാണ് ബില്ലാൽ മിയ. ഇരുവരും വരുന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ ബിജെപി…

Read More

ത്രിപുരയിൽ തുടരുന്ന അക്രമങ്ങള്‍ കാരണം സിപിഎം ഉപതെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറി.

അഗര്‍ത്തല: ത്രിപുര നിയമസഭ തെരഞ്ഞെടുപ്പില്‍ കടുത്ത പരാജയം നേരിട്ട സിപിഎം ഉപതെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറുന്നു. ചാരിലം മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ നിന്നാണ് പിന്മാറിയത്. ത്രിപുരയില്‍ നടക്കുന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പിന്മാറ്റമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. സ്ഥാനാര്‍ഥിയ്ക്ക് മണ്ഡലത്തില്‍ പ്രവേശിക്കാനും തെരഞ്ഞെടുപ്പ് പ്രചാരണം നടത്താനും കഴിയാത്ത സാഹചര്യമാണുള്ളത്‌. തങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ ആര്‍എസ്എസ് സംഘപരിവാര്‍ നേതൃത്വമാണെന്നും തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കാന്‍ സിപിഎം നേരത്തെ ആവശ്യപ്പെട്ടിരുന്നതായും പാര്‍ട്ടി അധികൃതര്‍ സൂചിപ്പിച്ചു.

Read More

പ്ര​തി​മ​യ്ക്കു നേ​രെ​ വീണ്ടും ആ​ക്ര​മ​ണം; ഇത്തവണ കൊ​ല്‍​ക്ക​ത്ത​യി​ല്‍.

കൊ​ല്‍​ക്ക​ത്ത: ത്രി​പു​ര​യി​ല്‍ ലെ​നി​ന്‍റേ​യും ത​മി​ഴ്‌​നാ​ട്ടി​ല്‍ പെ​രി​യാ​റു​ടേ​യും പ്ര​തി​മ​ക​ൾ ത​ക​ർ​ത്ത​തി​നു പി​ന്നാ​ലെ കൊ​ല്‍​ക്ക​ത്ത​യി​ല്‍ ഭാ​ര​തീ​യ ജ​ന​സം​ഘം സ്ഥാ​പ​ക​ന്‍ ശ്യാ​മ​പ്ര​സാ​ദ് മു​ഖ​ര്‍​ജി​യു​ടെ പ്ര​തി​മ​യ്ക്കു നേ​രെ​യും ആ​ക്ര​മ​ണം. ജാ​ധ​വ്പു​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ സ​മീ​പ​ത്ത് സ്ഥാ​പി​ക്ക​പ്പെ​ട്ട മു​ഖ​ര്‍​ജി​യു​ടെ പ്ര​തി​മ​യു​ടെ മു​ഖ​ത്ത് ക​രി ഓയി​ല്‍ ഒ​ഴി​ക്കു​ക​യും പ്രതിമയുടെ ക​ണ്ണും മൂ​ക്കും ത​ക​ർത്ത നിലയിലുമാണ്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ അ​ഞ്ച് വി​ദ്യാ​ര്‍​ഥി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു. ഇ​തി​ല്‍ ഒ​രാ​ള്‍ പെ​ണ്‍​കു​ട്ടി​യാ​ണ്. അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ നേടിയ ഉജ്ജ്വല വിജയാത്തിന്‍റെ ഭാഗമായി സൗത്ത് ത്രിപുര ബലോണിയ കോളേജ് സോണിലെ ലെനിന്‍റെ പ്രതിമ തിങ്കളാഴ്ച ഒരു സംഘം…

Read More

ത്രിപുരയില്‍ സംഘപരിവാര്‍ നടത്തുന്ന ആക്രമണങ്ങള്‍ തടയാന്‍ പ്രധാനമന്ത്രിയുടെ അടിയന്തിര ഇടപെടല്‍ വേണമെന്ന് വിഎസ്.

തിരുവനന്തപുരം: ത്രിപുരയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു ശേഷം സംഘപരിവാര്‍ നടത്തുന്ന ആക്രമണങ്ങള്‍ തടയാനും, അവിടെ സമധാനമായ ജനജീവിതം ഉറപ്പു വരുത്താനും പ്രധാനമന്ത്രി  അടിയന്തിരമായി ഇടപെടണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ഇതേ ആവശ്യമുന്നയിച്ച് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് അയച്ചു. ത്രിപുരയിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്ന് 24 മണിക്കൂറിനകം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സിപിഐഎം ഓഫീസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ വ്യാപകമായ ആക്രമണം അഴിച്ചുവിട്ടിരിന്നു. സിപിഐ എം പ്രവര്‍ത്തകര്‍ക്ക് സ്വന്തം വീടുകളില്‍ പോലും താമസിക്കാന്‍ കഴിയാത്ത അവസ്ഥയാണ്‌ സംസ്ഥാനത്ത് വന്നുചേര്‍ന്നിരിക്കുന്നത്…

Read More

ത്രിപുരയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു: കാൽനൂറ്റാണ്ടിനു ശേഷം ഭരണമാറ്റം സംഭവിച്ച ത്രിപുരയിൽ സിപിഎം–ബിജെപി സംഘര്‍ഷം.

അഗര്‍ത്തല: കാൽനൂറ്റാണ്ടിനു ശേഷം ഭരണമാറ്റം സംഭവിച്ച ത്രിപുരയിൽ സിപിഎം–ബിജെപി സംഘര്‍ഷം വ്യാപകമായതോടെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നീണ്ട കാലത്തെ കാത്തിരിപ്പിന് ശേഷം ഭരണം സ്വന്തമാക്കിയതിന്‍റെ അഹങ്കാരത്തില്‍ ബിജെപി പ്രവർത്തകരാണ് അക്രമം നടത്തുന്നതെന്ന് സിപിഎം പ്രവര്‍ത്തകരും കാല്‍നൂറ്റാണ്ടിന് ശേഷം ഭരണം നഷ്ടമായതിന്‍റെ ഞെട്ടലിൽ സിപിഎം പ്രവർത്തകരാണ് അക്രമം അഴിച്ചുവിടുന്നതെന്ന് ബിജെപി പ്രവര്‍ത്തകരും ആരോപിക്കുന്നു. സ്ഥിതിഗതികൾ നിയന്ത്രണാതീതമാകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് പുതിയ സർക്കാർ അധികാരമേൽക്കുന്നതുവരെ അക്രമസംഭവങ്ങൾക്കെതിരെ കർശന നടപടിയെടുക്കാൻ ത്രിപുര ഗവർണർ തഥാഗത റോയിക്കും ഡിജിപി എ.കെ. ശുക്ലയ്ക്കും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്…

Read More
Click Here to Follow Us