ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയില്‍ ചേര്‍ന്ന് സിപിഎം, കോണ്‍ഗ്രസ് നേതാക്കള്‍ 

അഗര്‍ത്തല: ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയിൽ ചേർന്ന് സിപിഎം എംഎൽഎയും കോൺഗ്രസ് നേതാവും. സിപിഎം എംഎൽഎ ആയ മൊബോഷർ അലിയും കോൺഗ്രസ് നേതാവു ബില്ലാൽ മിയയുമാണ് ബിജെപിയിലേക്ക് ചേർന്നത്.

ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയാണ് ഇരുവരും അംഗത്വം സ്വീകരിച്ചത്. ഇവർക്കുപുറമെ കൂടുതൽ പേർ ബിജെപിയിലേക്കെത്തുമെന്നും റിപ്പോർട്ടുണ്ട്. 2018ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കൈലാസഹർ മണ്ഡലത്തിൽ നിന്ന് ജയിച്ച സിപിഎം നേതാവാണ് മൊബോഷർ അലി. 1988ലും 1998ലും ബോക്സാനഗർ മണ്ഡലത്തില്‍ നിന്ന് വിജയിച്ച കോൺഗ്രസ് നേതാവാണ് ബില്ലാൽ മിയ. ഇരുവരും വരുന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികളായേക്കും.

  വനിതാ ക്രിക്കറ്റ് താരങ്ങൾക്കും ഇനി പ്രതിമാസം 15,000 രൂപ പെൻഷൻ; ചരിത്രപരമായ തീരുമാനവുമായി കെഎസ് സിഎ

മൊബോഷറിന്റെ മണ്ഡലം സിപിഎം ഇത്തവണ കോണ്‍ഗ്രസിന് നല്‍കിയതിലുള്ള അതൃപ്തിയാണ് സിപിഎം വിടാനുള്ള കാരണമെന്നാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്. ബിജെപിയെ തോല്‍പ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സിപിഎം കോണ്‍ഗ്രസും ഇത്തവണ ഒറ്റക്കെട്ടായാണ് മത്സരിക്കുന്നത്.

ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ 47 മണ്ഡലങ്ങളില്‍ സിപിഎമ്മും 13 ഇടത്ത് കോണ്‍ഗ്രസും മത്സരിക്കുമെന്നാണ് ധാരണ. ഫെബ്രുവരി 16നാണ് തെരഞ്ഞെടുപ്പ്. മാര്‍ച്ച് രണ്ടിനാണ് 60 അംഗ നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുട കൈയ്യിൽ കരുതാൻ മറക്കണ്ട ബെംഗളൂരുവിൽ രണ്ടുദിവസത്തിനുള്ളിൽ മഴയ്ക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് ഇന്നു മുതൽ നാല് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത; ആലിപ്പഴ വർഷത്തിനും കൊടുങ്കാറ്റിനും മുന്നറിയിപ്പ്
[masterslider id="10"]

Related posts

Click Here to Follow Us