ചെന്നൈ-ബെംഗളൂരു അതിവേഗ പാത: 14 കിലോമീറ്റർ റോഡ് പണി പൂർത്തിയായി

ചെന്നൈ: ചെന്നൈ-ബെംഗളൂരു എക്‌സ്പ്രസ് വേയുടെ 96 കിലോമീറ്റർ നീളത്തിൽ തമിഴ്‌നാട് ഭാഗത്ത് 15% ജോലികൾ (14.4 കിലോമീറ്റർ) പൂർത്തിയായതായി അറിയിച്ച് സ്രോതസ്സുകൾ. അടുത്ത 16 മാസത്തിനുള്ളിൽ പണി പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) ഉദ്യോഗസ്ഥർ പറഞ്ഞു. മഴക്കാലത്ത് ഭൂമി നികത്തുന്നതായിരുന്നു വെല്ലുവിളി എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.കുളങ്ങളും തടാകങ്ങളും നിറഞ്ഞതിനാൽ പണികൾ ബുദ്ധിമുട്ടായിരുന്നു, എന്നാൽ ഇപ്പോൾ വെള്ളം ഇറങ്ങാൻ തുടങ്ങിയതിനാൽ ജലാശയങ്ങളിൽ നിന്ന് ഭൂമി കണ്ടെത്താനാകുന്നുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

തമിഴ്‌നാട്ടിൽ 833.91 ഹെക്ടർ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. ഇതിൽ 95% ഭൂമിയും ഏറ്റെടുത്തു കഴിഞ്ഞതായും ബാക്കിയുള്ളവ ഉടൻ പൂർത്തിയാക്കുമെന്നും ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞു. ഇതിൽ 10 കിലോമീറ്ററിലധികം ആന്ധ്രാഭാഗത്താണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. രൂപരേഖ പ്രകാരം തമിഴ്‌നാട് ഭാഗത്തുള്ള പദ്ധതിയിൽ 54 പാലങ്ങളും 13 വാഹന സബ്‌വേകളും ടോൾ പ്ലാസകളും ഉൾപ്പെടും. കർണാടക, ആന്ധ്രപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന ബെംഗളൂരു-ചെന്നൈ എക്‌സ്‌പ്രസ്‌വേ 16,730 കോടി രൂപ ചെലവിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

  ഭർത്താവിനെ കൊന്ന് ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമം; സ്വകാര്യ സ്കൂൾ അധ്യാപികയായ ഭാര്യ പിടിയിൽ

പദ്ധതി പൂർത്തിയാകുമ്പോൾ, ബെംഗളൂരുവിനും ചെന്നൈയ്ക്കും ഇടയിലുള്ള യാത്രാ സമയം രണ്ടോ മൂന്നോ മണിക്കൂർ കുറയ്ക്കാൻ എക്സ്പ്രസ് വേ സഹായിക്കും. നിലവിൽ, പ്രതിദിനം 75,000-ത്തിലധികം വാഹനങ്ങൾ കൈകാര്യം ചെയ്യുന്ന നിലവിലെ 326 കിലോമീറ്റർ ചെന്നൈ-ബെംഗളൂരു ബൈപാസ് റോഡിൽ സഞ്ചരിക്കാൻ അഞ്ച് മുതൽ ഏഴ് മണിക്കൂർ വരെ എടുക്കുന്നുണ്ട്.

  മദ്യലഹരിയിൽ യുവതി പോലീസിനെ ആക്രമിച്ചു; കൂടെ അസഭ്യവർഷവും; വനിതാ പി.എസ്.ഐയ്ക്ക് മർദ്ദനം

ചെന്നൈ-ബെംഗളൂരു വ്യാവസായിക ഇടനാഴിക്ക് കീഴിലുള്ള മുൻഗണനാ പദ്ധതിയായാണ് പദ്ധതി പരിഗണിക്കുന്നത്.ജാപ്പനീസ് ഇന്റർനാഷണൽ കോർപ്പറേഷൻ ഏജൻസി (JICA) തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ അനുസരിച്ച്, സംസ്ഥാനത്തെ ഏഴ് ജില്ലകളിലായി ഏകദേശം 30,000 ചതുരശ്ര കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ചെന്നൈ-ബെംഗളൂരു വ്യാവസായിക ഇടനാഴി വികസിപ്പിക്കുന്നതിന് 22,965 ദശലക്ഷം ഡോളർ (USD) തമിഴ്നാട് നിക്ഷേപിക്കണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രഗ്നാനന്ദയോട് ഏറ്റുമുട്ടാൻ ചെസ്സ് ബോർഡുമായി വിജയ്; 15 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ തോറ്റു! സമ്മാനമായി 50 ലക്ഷം രൂപ നൽകി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts