കോവിഡ് ബാധിതരെന്ന് സംശയിച്ച് വയോധിക ദമ്പതിമാരെ ഫ്ലാറ്റിൽ നിന്ന് പുറത്താക്കി

ബെംഗളൂരു: കോവിഡ് ബാധിതരെന്ന് സംശയിച്ച് വയോധിക ദമ്പതിമാരെ പാർപ്പിട സമുച്ചയത്തിൽനിന്ന് ഇറക്കിവിട്ടു. ബെലഗാവിയിൽ ഹിന്ദ്‌വാഡിയിലെ പാർപ്പിട സമുച്ചയത്തിൽ സുരക്ഷ ജീവനക്കാരനായി ജോലി ചെയ്ത മഹാദേവ് ദേവൻ (70), ഭാര്യ ശാന്ത ( 65) എന്നിവരെയാണ് താമസക്കാർ ഇറക്കിവിട്ടത്.

പോകാനിടമില്ലാതെ തെരുവിൽ കഴിഞ്ഞ ഇവരെ സാമൂഹിക പ്രവർത്തകർ ആശുപത്രിയിലേക്ക് മാറ്റി. സ്വന്തമായി വീടോ ബന്ധുക്കളോ ഇല്ലാത്ത ഇരുവരും സുരക്ഷാജീവനക്കാർക്ക് വേണ്ടിയുള്ള മുറിയിലാണ് താമസിച്ചിരുന്നത്. ഇരുവർക്ക് ചുമയും ക്ഷീണവും അനുഭവപ്പെടുകയായിരുന്നു.

  കുടിശിക തീർത്തു; പണി കിട്ടി! റോഡിൽ കണ്ണടച്ച ക്യാമറകൾ തുറന്നു; ഇനി കൂട്ട പിഴ വരും!

കോവിഡാണെന്നു ഭയന്ന പാർപ്പിട സമുച്ചയത്തിലെ താമസക്കാർ ഇവരോട് പുറത്തുപോകണമെന്ന് ആവശ്യപ്പെട്ടു. ഇതോടെയാണ് ദമ്പതിമാർ സമീപത്തെ റോഡരികിൽ താമസമാക്കിയത്.

അതീവ ക്ഷീണിതരായ ഇരുവർക്കും വെള്ളവും ഭക്ഷണവും ലഭിച്ചിരുന്നില്ല. ദമ്പതിമാർ തെരുവിൽ കഴിയുന്നത് ശ്രദ്ധയിൽപ്പെട്ട സമീപവാസിയായ യുവതി സന്നദ്ധ പ്രവർത്തകരെ വിവരമറിയിച്ചു. ഇവർ ആംബുലൻസുമായെത്തി ഇരുവരെയും ബെലാഗാവി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജില്ലാഭരണകൂടത്തിന്റെ ഇടപെടലുണ്ടായതോടെയാണ് ഇരുവർക്കും ആശുപത്രിയിൽ കിടക്ക ലഭിച്ചത്. ദമ്പതിമാർക്ക്‌ കോവിഡ് ലക്ഷണങ്ങളില്ലെന്നും ഭക്ഷണം കഴിക്കാത്തതുകൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങളാണെന്നും ഡോക്ടർമാർ വെളിപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോ ട്രാക്കിലേക്ക് ചാടി മുൻ മാധ്യമപ്രവർത്തകൻ ജീവനൊടുക്കി;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിധാൻ സൗധയ്ക്ക് മുന്നിൽ കൂട്ടത്തല്ല്: നാല് നേപ്പാൾ സ്വദേശികൾ അറസ്റ്റിൽ
[masterslider id="10"]

Related posts