ഓട്ടോ-ടാക്സി ഡ്രൈവർമാർക്കുള്ള ധനസഹായം; ഇതുവരെ ലഭിച്ചത് ഒന്നേകാൽ ലക്ഷം അപേക്ഷകൾ.

ബെംഗളൂരു : കോവിഡ് ലോക്ക് ഡൗൺ മൂലം ദുരിതമനുഭവിക്കുന്ന ഓട്ടോ-ടാക്സി ഡൈവർമാർക്കായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 3000 രൂപക്ക് ഇതുവരെ ലഭിച്ചത് 1.27 ലക്ഷം ഓൺലൈൻ അപേക്ഷകൾ. ഇതിൽ ഓട്ടോ (72256), മോട്ടോർ കാബ് (48196), മാക്സി കാബ്(7361) എന്നിവ ഉൾപ്പെടുന്നു. സേവസിന്ധു വഴി ഓൺലൈനായി ലഭിച്ച അപേക്ഷകളിൽ 1.10 ലക്ഷം അപേക്ഷകൾക്ക് അനുമതിയായി, 4629 അപേക്ഷകരുടെ പേമെൻ്റ് പ്രൊസസ് ചെയ്ത് കഴിഞ്ഞു. ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിച്ചത് ബെംഗളൂരു അർബൻ (56701) ജില്ലയിൽ നിന്നാണ് മൈസൂരു (8404), ദക്ഷിണ കന്നഡ (6848), തുമക്കുരു…

Read More

കോവിഡ് ബാധിതരെന്ന് സംശയിച്ച് വയോധിക ദമ്പതിമാരെ ഫ്ലാറ്റിൽ നിന്ന് പുറത്താക്കി

ബെംഗളൂരു: കോവിഡ് ബാധിതരെന്ന് സംശയിച്ച് വയോധിക ദമ്പതിമാരെ പാർപ്പിട സമുച്ചയത്തിൽനിന്ന് ഇറക്കിവിട്ടു. ബെലഗാവിയിൽ ഹിന്ദ്‌വാഡിയിലെ പാർപ്പിട സമുച്ചയത്തിൽ സുരക്ഷ ജീവനക്കാരനായി ജോലി ചെയ്ത മഹാദേവ് ദേവൻ (70), ഭാര്യ ശാന്ത ( 65) എന്നിവരെയാണ് താമസക്കാർ ഇറക്കിവിട്ടത്. പോകാനിടമില്ലാതെ തെരുവിൽ കഴിഞ്ഞ ഇവരെ സാമൂഹിക പ്രവർത്തകർ ആശുപത്രിയിലേക്ക് മാറ്റി. സ്വന്തമായി വീടോ ബന്ധുക്കളോ ഇല്ലാത്ത ഇരുവരും സുരക്ഷാജീവനക്കാർക്ക് വേണ്ടിയുള്ള മുറിയിലാണ് താമസിച്ചിരുന്നത്. ഇരുവർക്ക് ചുമയും ക്ഷീണവും അനുഭവപ്പെടുകയായിരുന്നു. കോവിഡാണെന്നു ഭയന്ന പാർപ്പിട സമുച്ചയത്തിലെ താമസക്കാർ ഇവരോട് പുറത്തുപോകണമെന്ന് ആവശ്യപ്പെട്ടു. ഇതോടെയാണ് ദമ്പതിമാർ സമീപത്തെ റോഡരികിൽ…

Read More

ആക്റ്റീവ് കോവിഡ് രോഗികളുടെ എണ്ണം മൂന്നര ലക്ഷത്തിന് താഴെ;കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 20378 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.28053 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 14.68 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 28053 ആകെ ഡിസ്ചാര്‍ജ് : 2217117 ഇന്നത്തെ കേസുകള്‍ : 20378 ആകെ ആക്റ്റീവ് കേസുകള്‍ : 342010 ഇന്ന് കോവിഡ് മരണം : 382 ആകെ കോവിഡ് മരണം : 28679 ആകെ പോസിറ്റീവ് കേസുകള്‍ : 2587827 ഇന്നത്തെ പരിശോധനകൾ…

Read More

വ്യാജ കോവിഡ് സർട്ടിഫിക്കറ്റുമായി ചെക്ക്പോസ്റ്റ് കടക്കാൻ ശ്രമം; മലയാളികൾ പിടിയിൽ

ബെംഗളൂരു: വ്യാജ കോവിഡ് സർട്ടിഫിക്കറ്റുമായി ചെക്ക്പോസ്റ്റ് കടക്കാൻ ശ്രമിച്ച മലയാളികൾ പിടിയിൽ. കുടക് വീരാജ്‌പേട്ടിലെ പേരമ്പാടി ചെക്‌പോസ്റ്റിലെ പരിശോധനയ്ക്കിെടയാണ് മൂന്നുമലയാളികളെ പോലീസ് അറസ്റ്റുചെയ്തത്. ഇരിട്ടിക്കടുത്തുള്ള പേരട്ടയിൽനിന്ന് കുടകിലേക്ക് ലോറിയിൽ ചെങ്കല്ലുമായി വരുകയായിരുന്ന കണ്ണൂർ കൂട്ടുപുഴ സ്വദേശികളായ നൗഷാദ് (34), വിഷ്ണു പ്രസാദ് (28), അരുൺ വർഗീസ് (19) എന്നിവരാണ് അറസ്റ്റിലായത്. പേരമ്പാടി ചെക്‌പോസ്റ്റിൽ കോവിഡ് സർട്ടിഫിക്കറ്റ് പോലീസ് ആവശ്യപ്പെട്ടു. നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ കാണിച്ചെങ്കിലും പരിശോധനയിൽ വ്യാജമാണെന്ന് തെളിഞ്ഞു. കോടതിയിൽ ഹാജരാക്കിയ മൂന്നു പേരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ലോറി പോലീസ് പിടിച്ചെടുക്കുകയും ചെയ്തു.

Read More

സ്പുട്‌നിക് വാക്സിനുള്ള ടെൻഡറുകൾ തള്ളാൻ സർക്കാർ തീരുമാനം

ബെംഗളൂരു: സ്പുട്‌നിക് വാക്സിന് ഉയർന്നവില ടെൻഡറിൽ കാണിച്ചതിനെത്തുടർന്ന് സംസ്ഥാനത്ത് സ്പുട്‌നിക് വാക്സിനെത്തിക്കാനായി രണ്ട് ഇന്ത്യൻ കമ്പനികൾ സമർപ്പിച്ച ടെൻഡറുകൾ തള്ളാൻ സർക്കാർ തീരുമാനം. മുംബൈ കേന്ദ്രമായുള്ള ബൾക്ക് എം.ആർ.ഒ. ഇൻഡസ്ട്രിയിൽ സപ്ലൈ പ്രൈവറ്റ് ലിമിറ്റഡ്, ബെംഗളൂരു ആസ്ഥാനമായുള്ള തുളസി സിസ്റ്റംസ് എന്നിവയാണ് ടെൻഡർ സമർപ്പിച്ചത്. മുംബൈയിലെ കമ്പനി സ്പുട്‌നിക് വി വാക്സിനും ബെംഗളൂരുവിലെ കമ്പനി സ്പുട്‌നിക് ലൈറ്റ് വാക്സിനും എത്തിക്കാനാണ് ടെൻഡർ നൽകിയത്. സംസ്ഥാന സർക്കാർ വിളിച്ച ആഗോള ടെൻഡറിനോട് പ്രതികരിച്ചാണ് കമ്പനികൾ വാക്സിനെത്തിക്കാൻ തയ്യാറായത്. രണ്ട് കമ്പനികളും വലിയ തുകയാണ് ടെൻഡറിൽ രേഖപ്പെടുത്തിയതെന്നും…

Read More

സ്വകാര്യ ഭാഗത്ത് കുപ്പി കയറ്റി ക്രൂരമായി പീഡിപ്പിക്കപ്പെട്ട യുവതിയെ കേരളത്തിൽ കണ്ടെത്തി.

ബെംഗളൂരു : സ്വകാര്യ ഭാഗത്ത് കുപ്പി കയറ്റുന്നതടക്കം ഭീകരമായ പീഡനത്തിനിരയായ യുവതിയെ കോഴിക്കോട് നിന്ന് പോലീസ് കണ്ടെത്തി. ഈ ക്രൂരതയുമായി ബന്ധപ്പെട്ട് 6 ബംഗ്ലദേശി പൗരൻമാരെ പോലീസ് എതാനും ദിവസങ്ങൾക്ക് മുമ്പ് പിടികൂടിയിരുന്നു. ക്രൂരതയുടെ വീഡിയോ പിടിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു പ്രതികൾ, ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞത്, ഓടി രക്ഷപ്പെടാൻ ശ്രമിച്ച രണ്ട് പേര് കാലിന് വെടിവച്ചാണ് പോലീസ് കീഴടക്കിയത്. ഇരയായ യുവതിയുടെ മൊഴി കൂടി ലഭിച്ചാൽ മാത്രമേ പ്രതികൾക്ക് അർഹമായ ശിക്ഷ നേടിക്കൊടുക്കാൻ കഴിയുകയുള്ളൂ. ബ്യൂട്ടി…

Read More

35 ലക്ഷം രൂപയുടെ ലഹരി ഗുളികകളും കഞ്ചാവുമായി 2 മലയാളികൾ അറസ്റ്റിൽ.

ബെംഗളൂരു : കഞ്ചാവും ലഹരി ഗുളികകളുമായി 6 പേർ നഗരത്തിൽ അറസ്റ്റിലായി, ഇതിൽ 2 പേർ മലയാളികളാണ്. ഡാർക്ക് നെറ്റിൽ നിന്ന് ബിറ്റ് കോയിൻ നൽകി എൽ എ സ് ഡി ഗുളികകൾ അടക്കമുള്ള ലഹരി വസ്തുക്കൾ വാങ്ങുകയും ലോക്ക് ഡൗൺ സമയത്ത് രാവിലെ 6 മുതൽ 10 വരെ അത് ആവശ്യക്കാർക്ക് വിൽക്കാൻ ശ്രമിക്കുകയും ചെയ്ത മലയാളിയായ അഖിൽ, ആദിത്യൻ എന്നിവരാണ് സെൻട്രൽ ക്രൈംബ്രാഞ്ചിൻ്റെ പിടിയിലായത്. അന്താരാഷ്ട്ര മാർക്കറ്റിൽ 35 ലക്ഷത്തോളം രൂപ വിലവരുന്ന ലഹരി വസ്തുക്കളാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. CCB…

Read More
Click Here to Follow Us