വ്യാജ കോവിഡ് സർട്ടിഫിക്കറ്റുമായി ചെക്ക്പോസ്റ്റ് കടക്കാൻ ശ്രമം; മലയാളികൾ പിടിയിൽ

ബെംഗളൂരു: വ്യാജ കോവിഡ് സർട്ടിഫിക്കറ്റുമായി ചെക്ക്പോസ്റ്റ് കടക്കാൻ ശ്രമിച്ച മലയാളികൾ പിടിയിൽ. കുടക് വീരാജ്‌പേട്ടിലെ പേരമ്പാടി ചെക്‌പോസ്റ്റിലെ പരിശോധനയ്ക്കിെടയാണ്
മൂന്നുമലയാളികളെ പോലീസ് അറസ്റ്റുചെയ്തത്.

ഇരിട്ടിക്കടുത്തുള്ള പേരട്ടയിൽനിന്ന് കുടകിലേക്ക് ലോറിയിൽ ചെങ്കല്ലുമായി വരുകയായിരുന്ന കണ്ണൂർ കൂട്ടുപുഴ സ്വദേശികളായ നൗഷാദ് (34), വിഷ്ണു പ്രസാദ് (28), അരുൺ വർഗീസ് (19) എന്നിവരാണ് അറസ്റ്റിലായത്.

  നഗരത്തിൽ നിങ്ങളുടെ കാർ റോഡരികിൽ പാർക്ക് ചെയ്യുന്നവരാണോ ? എങ്കിൽ ഈ സിസിടിവി വീഡിയോ നിങ്ങൾ തീർച്ചയായും കാണണം

പേരമ്പാടി ചെക്‌പോസ്റ്റിൽ കോവിഡ് സർട്ടിഫിക്കറ്റ് പോലീസ് ആവശ്യപ്പെട്ടു. നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ കാണിച്ചെങ്കിലും പരിശോധനയിൽ വ്യാജമാണെന്ന് തെളിഞ്ഞു. കോടതിയിൽ ഹാജരാക്കിയ മൂന്നു പേരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ലോറി പോലീസ് പിടിച്ചെടുക്കുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജീവനക്കാരുടെ വസ്ത്രധാരണ രീതിയെ കുറിച്വിചുളള വാദങ്ങൾക്കൊടുവിൽ നിലപാട് തിരുത്തി നഗരത്തിലെ ലെൻസ്കാർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us