സംസ്ഥാനത്ത് നിന്നും കേരളത്തിലേക്ക് എത്തുന്നത് വിസര്‍ജ്യം കലര്‍ന്ന മലിനജലത്തിൽ കഴുകിയ ഉണക്കമീൻ

ബെംഗളൂരു: മാഗ്ലൂരു തുറമുഖത്ത് വിസര്‍ജ്യം കലര്‍ന്ന മലിനജലമാണ് മീന്‍ കഴുകുന്നതിനായി ഉപയോഗിക്കുന്നത് എന്ന് റിപ്പോർട്ടുകൾ. പിന്നീട് ഈച്ചയും, പ്രാണിയും നിറഞ്ഞ കല്‍ഭരണിയില്‍ ഉപ്പിട്ട് മീന്‍ പുരട്ടുകയും, നിലത്ത് തന്നെ ഇവയെ ഉണക്കുകയും ചെയ്യുന്നു. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഉണക്കമീന്‍ കേരളത്തിലേക്ക് എത്തുന്നതും പൊതുവെ വൃത്തിഹീനമായ നിലയിലാണെന്നാണ് പഠനങ്ങൾ ചൂണ്ടികാട്ടുന്നത്.

  "മക്കൾക്ക് നാട്ടിലേക്ക് മടങ്ങാൻ മടി"; അഞ്ച് മാസത്തെ ബെംഗളൂരു ജീവിതത്തിന്റെ അനുഭവം പങ്കുവെച്ച് അമേരിക്കൻ കുടുംബം

കേരളത്തിലെ എല്ലാ പട്ടണങ്ങളിലും ഉണക്കമീന്‍ എത്തുന്നത് തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ്. മാഗ്ലൂരുവില്‍ വിറ്റതിന് ശേഷം ബാക്കിയാകുന്ന അഴുകിയ മത്സ്യങ്ങളെ ചെറിയ വിലയ്ക്ക് കൊണ്ടുപോവുകയും പിന്നീട് ഉണക്കമീന്‍ ആക്കിമാറ്റുകയും ചെയ്യുന്നു. ചെറിയ യൂണിറ്റായി തിരിഞ്ഞാണ് പിന്നീട് ഇവയുടെ വില്‍പ്പന.

ദുര്‍ഗന്ധം വമിക്കുന്ന കറുത്ത ജലവും, വ്യത്തിയില്ലാത്ത പരിസരവും ഉണക്കമീനിന്റെ ഉല്‍പാദനത്തിന് കേന്ദ്രങ്ങളാകുമ്പോൾ കര്‍ണാടക ഫിഷറീസ് വകുപ്പോ, മംഗളൂരൂ മുന്‍സിപ്പാലിറ്റി ആരോഗ്യ വിഭാഗമോ ഇവിടെ പരിശോധയ്ക്കായി എത്തുന്നില്ല

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്ഥിരം പോക്സോ കേസ് പ്രതി സ്നേഹ മെർലിൻ വീണ്ടും അറസ്റ്റിൽ; ഇത്തവണ ഇരയായത് പതിനാറുകാരി
[masterslider id="10"]

Related posts