ഗതാഗതത്തിനായി തുറന്ന് മണ്ഡ്യ ബൈപ്പാസ്

ബെംഗളൂരു : ബെംഗളൂരു-മൈസൂരു 10 വരി അതിവേഗപാതയിലെ മണ്ഡ്യ ബൈപ്പാസ് പൊതുജനങ്ങൾക്ക് ഗതാഗതത്തിനായി തുറന്നുനൽകി. ബൈപ്പാസ് തുറന്നതോടെ മൈസൂരു-ബെംഗളൂരു പാതയിലെ യാത്രക്കാർക്ക് മണ്ഡ്യ ടൗണിലെ ഗതാഗതക്കുരുക്കിൽപ്പെടാതെ സഞ്ചരിക്കാനാകും. മൈസൂരു-കുടക് എം.പി. പ്രതാപസിംഹ തന്റെ സാമൂഹികമാധ്യമത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

  തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം നടത്തും

118 കിലോമീറ്റർ ദൈർഘ്യമുള്ള മൈസൂരു-ബെംഗളൂരു പാതയിലെ രാമനഗര, ചന്നപട്ടണ ബൈപ്പാസുകൾ ഇതിനകം തുറന്നിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനുമുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി പാത ഉദ്ഘാടനം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു സാറ്റലൈറ്റ് ടൗൺ റിങ് റോഡ് പദ്ധതി 2029-ന് മുമ്പ് പൂർത്തിയാകില്ല; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts